Kerala News

തലയ്ക്കടിച്ച് ബോധം കെടുത്തി; മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി;കൊല്ലത്ത് വൃദ്ധ തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം

  • 6th November 2021
  • 0 Comments

കൊല്ലം കരുനാഗപ്പള്ളിയില്‍ പൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. 86 കാരിയായ നളിനാക്ഷിയെ തലക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നത് മരുമകളായ രാധാമണിയാണെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 29 നാണ് നളിനാക്ഷിയെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റ പ്രാഥമിക നിഗമനം.എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് മുറിവേറ്റതും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.വീട്ടില്‍ നളിനാക്ഷിയും രാധാമണിയും തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നു. നളിനാക്ഷിയെ […]

Kerala News

വിസ്മയ കേസ്; ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം

  • 26th June 2021
  • 0 Comments

കൊല്ലത്തെ വിസ്മയ കേസിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം. സിആർപിസി 164 ആം വകുപ്പ് പ്രകാരമാകും മൊഴി രേഖപ്പെടുത്തുക പ്രതി കിരണിന് പരമാവധി ശിക്ഷ വാങ്ങി നൽകാൻ ഏറ്റവും നല്ല മാർഗം രഹസ്യമൊഴി രേഖപ്പെടുത്തലാണെന്ന് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. . കഴിഞ്ഞദിവസം ലഭിച്ച ഫോറൻസിക് പരിശോധനാഫലം അന്വേഷണസംഘം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അവലോകനം ചെയ്തു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ വിസ്മയയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് […]

Kerala News

കൊല്ലത്ത് നവജാത ശിശു മരിച്ച കേസ്; രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ പോലീസ് കണ്ടെത്തി

  • 26th June 2021
  • 0 Comments

കൊല്ലത്ത് നവജാത ശിശു മരിച്ച കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക് സുഹൃത്തിനെ പൊലീസ് കണ്ടെത്തി. കൊല്ലം സ്വദേശി അനന്തുവാണ് രേഷ്മയുടെ സുഹൃത്തെന്ന് പൊലീസ് പറഞ്ഞു. പരവൂരിലും വർക്കലയിലും കൂടിക്കാഴ്‌ചയ്‌ക്കായി രേഷ്മയെ അനന്തു വിളിച്ചെന്ന് അന്വേഷണ സംഘം പറയുന്നു. രേഷ്‌മ രണ്ടിടങ്ങളിലും കൂടിക്കാഴ്‌ചയ്‌ക്ക് എത്തിയിരുന്നെങ്കിലും അനന്തു എത്തിയിരുന്നില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ്.

Kerala

കൊല്ലം ബൈപ്പാസിൽ സംഘർഷം; ടോൾ ബൂത്ത് ഡിവൈഎഫ്ഐ, എ.ഐ വൈ എഫ് പ്രവർത്തകർ ഉപരോധിക്കുന്നു

  • 17th June 2021
  • 0 Comments

കൊല്ലം ബൈപ്പാസിൽ സംഘർഷം; ടോൾ ബൂത്ത് ഡിവൈഎഫ്ഐ, എ.ഐ വൈ എഫ് പ്രവർത്തകർ ഉപരോധിക്കുന്നു. കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം ടോൾപിരിവ് മതിയെന്ന് സംഘടനകൾ കൾ . വൻപ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് രണ്ട് തവണ നിർത്തിവെച്ച ടോളാണ് ഇന്ന് കാലത്ത്പുനരാരംഭിക്കുവാൻ ജീവനക്കാർ എത്തിയത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ് പോലീസുമായി ഉന്തും തള്ളും നടന്നു. സർവ്വീസ് റോഡ് പുനസ്ഥാപിക്കണമെന്ന നേരത്തെയുള്ള ആവശ്യം കരാറുകാർ പാലിച്ചില്ലെന്നും പ്രതിഷേധക്കാർ പറയന്നു. സംഘർഷം നിലനിൽക്കുകയാണ് വൻ പോലീസ് […]

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കൂട്ടരാജിക്ക് പിന്നാലെ കൊല്ലത്ത് വൈകാരിക പ്രകടനങ്ങള്‍

  • 13th March 2021
  • 0 Comments

കൊല്ലത്ത് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കൂട്ടരാജിക്ക് പിന്നാലെ കൂടുതല്‍ വൈകാരിക പ്രകടനങ്ങള്‍. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിതില്‍ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചതിന് പിന്നാലെ മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നെത്തിയ വനിതാ പ്രവര്‍ത്തകര്‍ ബിന്ദുവിന് തന്നെ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം അറിയിച്ചു. പ്രവര്‍ത്തകര്‍ക്ക് ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. “ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കും”, മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ്ണപിന്തുണ ബിന്ദുവിനുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

Kerala News

ബിന്ദു കൃഷ്ണക്ക് സീറ്റ് നിഷേധിച്ചു ;കൊല്ലത്ത് കോൺഗ്രസ്സിൽ കൂട്ട രാജി

  • 13th March 2021
  • 0 Comments

കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ രാജി. നാലര വർഷക്കാലം ജില്ലയിൽ ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് നേതാക്കൾ പറയുന്നത്. ജില്ലയിൽ കോൺഗ്രസിൻരെ വിജയത്തെ തന്നെ ഇത് ബാധിക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെടുന്നു. കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും […]

Kerala

കോവിഡ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരണപ്പെട്ടു

  • 30th July 2020
  • 0 Comments

കൊല്ലം : കൊല്ലത്ത് കോവിഡ് ചികിത്സയിലായിരുന്ന 73കാരി മരണപ്പെട്ടു . കൊട്ടാരക്കര തലച്ചിറ സ്വദേശിനി അസ്മ ബീവിയാണ് മരണപ്പെട്ടത്. ഈ മാസം 20-ാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അസ്മ ബീവിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ശാരീരിക അവസ്ഥ ഗുരുതരമായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപെട്ടത്

Kerala

കോവിഡ് നിരീക്ഷണത്തിലയിരുന്ന കൊല്ലം സ്വദേശി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

  • 18th July 2020
  • 0 Comments

കൊല്ലം: കോവിഡ് നിരീക്ഷണത്തിലിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി അല്‍ ഷാനി സലീമിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്കു മുൻപ് ഗള്‍ഫില്‍ നിന്നെത്തിയ ഇയാള്‍ പുള്ളിമാന്‍ ജംങ്ഷനിനെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എന്നാൽ ഇയാളുടെ ആദ്യ സ്രവ പരിശോധനഫലം നെഗറ്റീവായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Kerala

നിരീക്ഷണ കേന്ദ്രത്തിൽ നിന്നും കോവിഡില്ലെന്ന പരിശോധന ഫലം ലഭിച്ച് പുറത്തിറങ്ങിയ പ്രവാസിയ്ക്ക് കോവിഡ്

  • 11th July 2020
  • 0 Comments

കൊല്ലം : കോവിഡ് നെഗറ്റീവ് എന്ന പരിശോധന ഫലം ലഭിച്ച് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങിയ പടപ്പക്കര സ്വദേശിയ്ക്ക് കോവിഡ്. ഇദ്ദേഹത്തെ പുറത്ത് വിട്ട് അരമണിക്കൂർ കഴിയുമ്പോയേക്കും രണ്ടാം ഘട്ടത്തെ പരിശോധന ഫലം പോസിറ്റീവ് ആവുകയായിരുന്നു. വിദേശത്ത് നിന്നും എത്തി കരുനാഗപ്പള്ളിയിൽ നിരീക്ഷത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം സന്ദർശിച്ച കുണ്ടറ കാനറാ ബാങ്ക് അണുനശീകരണം നടത്തിയ ശേഷം അടച്ചിട്ടു. ഇദ്ദേഹം സഞ്ചരിച്ച വാഹനവും അണു നശീകരണം നടത്തി

Kerala

പത്തൊൻപത് വയസ്സുള്ള യുവാവ് അച്ഛന്റെ കഴുത്തിൽ തേപ്പുപെട്ടിയുടെ വയർ ചുറ്റി ശ്വാസം മുട്ടിച്ച് കൊന്നു

  • 24th June 2020
  • 0 Comments

കൊല്ലം: സംസ്ഥാനത്തെ നടുക്കി കരുനാഗപ്പള്ളിയില്‍ പത്തൊൻപത് വയസ്സുകാരൻ അച്ഛനെ മൃഗീയമായി കൊന്നു. തേപ്പുപെട്ടിയുടെ വയർ കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച് കൊല്ലുകയ്യായിരുന്നു. വെള്ളനാതുരുത്ത് സ്വദേശിയായ വിശ്വനന്ദാണ് മരിച്ചത്. ഇരു പേരും ലഹരിക്ക് അടിമകളായിരുന്നു വെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് വായനശാലാ ജംഗ്‌ഷനു സമീപം നാലു മാസമായി വാടകയ്ക്കു താമസിച്ചു വരികയായിരുന്നു ഇരുപേരും. നിത്യേന തമ്മിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു സമീപ പ്രദേശത്തുള്ള ആളുകൾ പറയുന്നു. ചൊവ്വാഴ്ച്ച രാത്രിയും വഴക്കുണ്ടായി. ആളുകൾ ഓടിയെത്തിയപ്പോൾ അച്ഛനെ ശ്വാസം മുട്ടിച്ചു കണി നിലയിൽ കണ്ടെത്തി. […]

error: Protected Content !!