‘സ്വര്‍ണക്കടത്തിനും അഴിമതിക്കും മയക്കുമരുന്നിനും സി.പി.എം അംഗീകാരം നല്‍കിയിരിക്കുകയാണ്’; രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്തിനും അഴിമതിക്കും മയക്കുമരുന്നിനും സി.പി.എം. അംഗീകാരം നല്‍കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് കൊള്ള നടന്നാലും ആരും ചോദിക്കാന്‍ പാടില്ലെന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. അഴിമതിക്കും കൊള്ളയ്ക്കും കൂട്ടുനില്‍ക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറി. അഴിമതി കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടെന്നാണ് പറയുന്നത്. ഇങ്ങനെ പറയാന്‍ എന്ത് അധികാരമാണുള്ളത്. അന്വേഷണം തന്നിലേക്ക് എത്തുന്നുവെന്ന് മനസിലായതോടെയാണ് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ വിമര്‍ശിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന നേതൃയോഗത്തിന്റെ […]

‘കുടുംബം തകര്‍ക്കുവാനുള്ള ശ്രമം, മരിച്ചുകിട്ടിയാല്‍ മതിയെന്നുള്ള അവസ്ഥയിലായി’; പരാതിയുമായി കോടിയേരിയുടെ ഭാര്യ

  • 6th November 2020
  • 0 Comments

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിലെ പരിശോധന വിവാദത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ നിലപാടില്‍ ഉറച്ച് കുടുംബം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ മരുതുംകുഴിയിലെ വസതിയില്‍ നടത്തിയ റെയ്ഡിനിടെ ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തതിനെ കുറിച്ച് അറിയില്ലെന്നാണ് കുടുംബത്തിന്റെ വാദം. പരിശോധനയ്ക്ക് പിന്നാലെ ബിനീഷിന്റെ ഭാര്യ റെനീറ്റ ഉള്‍പ്പെടെ ഉന്നയിച്ച ആക്ഷേപങ്ങള്‍ വൈകൂന്നേരം ചാനല്‍ ചര്‍ച്ചകളിലും കുടുംബം ആവര്‍ത്തിച്ചു. ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തത് കണ്ടിട്ടില്ലെന്ന വാദമായിരുന്നു ബിനീഷ് […]

മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികൾ കൂടി ആകാതിരിക്കാൻ കോടിയേരിയുടെ കുടുംബം ശ്രദ്ധിക്കണമായിരുന്നു; വി.ടി ബൽറാം

ബിനീഷ് കോടിയേരിയെയും കോടിയേരി ബാലകൃഷ്ണനെയും പരിഹസിച്ച് വി.ടി ബൽറാം എം.എൽ.എ. മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികൾ കൂടി ആകാതിരിക്കാൻ കോടിയേരിയുടെ കുടുംബം ശ്രദ്ധിക്കണമെന്നായിരുന്നു ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കണമെന്നും ബൽറാം പരിഹസിച്ചു. 50 ലക്ഷം ഡി.വൈ.എഫ്.ഐ സഖാക്കൾ എവിടെ പോയി, ഭരണകൂട ഭീകരത നേരിടുന്ന സഖാവിന് വേണ്ടി രംഗത്തിറങ്ങാൻ കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ? ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ ബന്ധുക്കൾക്കും ബിനീഷുമായി നല്ല ബന്ധമുണ്ടെന്നും ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം […]

Kerala News

ഇടതുപക്ഷം ഒരു കാലവുംമാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ല;കോടിയേരി ബാലകൃഷ്ണൻ

ഒരു കാലവും ഇടതുപക്ഷം മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ല, പ്രതീക്ഷിക്കുന്നുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിഷ്പക്ഷ മാധ്യമങ്ങളെന്ന മുഖംമൂടിയുമണിഞ്ഞ് ഇവർ എന്തൊക്കെയാണീ കാട്ടി കൂട്ടുന്നത്?. പച്ച നുണകൾ വാർത്തകൾ എന്ന പേരിൽ പ്രചരിപ്പിച്ച്, കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് ഇവർ നിറവേറ്റുന്നതെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. മാധ്യമങ്ങളിലെ അടിസ്ഥാന രഹിതമായ വാർത്തകൾക്കെതിരെ സി.പി.എം ഇന്ന് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമായാണ്‌ ഭൂരിപക്ഷ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്.മാധ്യമങ്ങൾ സംസ്ഥാനത്തിന്‍റെ ഭാവിയോട് […]

Kerala News

ബിനീഷിന്‍റെ അറസ്റ്റ്; കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയേണ്ടതില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി

  • 31st October 2020
  • 0 Comments

ബിനീഷ് കോടിയേരിയുടെ അറസ്റ്റിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയേണ്ടതില്ലെന്ന് കേന്ദ്ര കമ്മിറ്റി. ബിനീഷ് കോടിയേരിയുടെ കേസ് വ്യക്തിപരമാണ്. കേസുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നിലപാട്. ബിനീഷ് കേസ് വ്യക്തിപരമായി നേരിടും. അതിന്റെ പേരിൽ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കും. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ബിനീഷിനാണ്. ഇതിന്റെ പേരിൽ കോടിയേരിക്കെതിരായ രാഷ്ട്രീയ നീക്കത്തെ ചെറുക്കുമെന്നും സിപിഐഎം കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിച്ചു. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ നീക്കങ്ങളിലും പ്രതികരണം നടത്തുന്ന സിപിഎം ഇക്കാര്യങ്ങളില്‍ […]

കോടിയേരിയെ വെല്ലുവിളിച്ച് തിരുവഞ്ചൂര്‍

  • 24th October 2020
  • 0 Comments

ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചു എന്ന ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഏത് ആര്‍എസ്എസ് നേതാവുമായിട്ടാണ് താന്‍ ചര്‍ച്ച നടത്തിയെന്ന് വ്യക്തമാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോട്ടയം പനിച്ചിക്കാട് ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിലാണ് പോയത്. ക്ഷേത്രത്തില്‍ പോയാല്‍ ആര്‍എസ്എസ് ആകുമെങ്കില്‍ കോടിയേരിയും പോയിട്ടുണ്ടെന്നും, ആര്‍എസ്എസ് പിന്തുണയില്‍ പനച്ചിക്കാട് പഞ്ചായത്ത് ഭരിക്കുന്ന സിപിഐഎം ആണ് ആരോപണം ഉന്നയിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇനി തനിക്കെതിരെ പറഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടിവരും എന്നും തിരുവഞ്ചൂര്‍ മുന്നറിയിപ്പ് നല്‍കി.

News

ആര്‍എസ്എസിന് പുതിയ സര്‍സംഘചാലകിന്റെ ആവശ്യമില്ല; കോടിയേരിക്ക് മറുപടിയുമായി കെ.സുരേന്ദ്രന്‍

ആര്‍എസ്എസിന് പുതിയ സര്‍സംഘചാലകിന്റെ ആവശ്യമൊന്നുമില്ലെന്ന് കോടിയേരിക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കോടിയേരി ആര്‍.എസ്.എസ് ബന്ധം പറഞ്ഞ പരിശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്‍. ആരോപിച്ചു. അഴിമതികളുടെയും പ്രഭവ കേന്ദ്രം സിപിഎം നേതാക്കളാണ്. ഇതില്‍ നിന്നൊക്കെ ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരിയുടെ ശ്രമം. കോണ്‍ഗ്രസില്‍ നിന്ന് ഒരു സര്‍സംഘചാലകിനെയോ സംഘചാലകിനെയോ ഞങ്ങള്‍ക്ക് ആവശ്യമില്ല. രമേശ് ചെന്നിത്തലയുടെയോ എസ്. രാമചന്ദ്രന്‍ പിള്ളയുടേയോ പൂര്‍വകാലവും ഞങ്ങള്‍ക്ക് ബാധകമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

News

സ്വര്‍ണക്കടത്തില്‍ പ്രതികളെ മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണം; കോടിയേരി

സ്വര്‍ണക്കടത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണം. തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും രക്ഷപ്പെടാന്‍ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍ ഡി എഫിന്റെ മോ, സര്‍ക്കാരിന്റെയോ ഒരു സഹായവും ലഭിക്കുകയില്ല. ഇത് സംബന്ധിച്ച് […]

News

കോടിയേരിക്ക് പകരം ചുമതല ആര്‍ക്കും വേണ്ടെന്ന് സിപിഎം സെക്രട്ടറിയേറ്റില്‍ തീരുമാനം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സാര്‍ത്ഥം അവധിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ പകരം ചുമതല ആര്‍ക്കും നല്‍കേണ്ടെന്ന് സി പി ഐ എം തീരുമാനിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നിലവിലെ സംഘടനാ സംവിധാനത്തില്‍ മാറ്റം വരുത്തേണ്ടെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടിയാണ് കോടിയേരി ഒരു മാസത്തെ അവധിക്കായി അപേക്ഷ നല്‍കിയത്. തുടര്‍ന്ന് മുതിര്‍ന്ന നേതാവ് എം വി ഗോവിന്ദന്‍ മാഷിന് താത്കാലികമായി സെക്രട്ടറിയുടെ ചുമതല നല്‍കുമെന്ന് വാര്‍ത്ത പരന്നിരുന്നു. ഇതില്‍ […]

Kerala News

എല്‍ഡിഎഫിന്റെ വിജയം, വികസനം ആഗ്രഹിക്കുന്ന പാലാക്കാരുടെ വിജയമായിരിക്കും: കോടിയേരി

  • 21st September 2019
  • 0 Comments

പാലാ: ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം, വികസനം ആഗ്രഹിക്കുന്ന പാലാക്കാരുടെ വിജയമായിരിക്കുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ മേഖലയിലും വികസനം യാഥാര്‍ഥ്യമാകുമ്പോൾ അതിന്റെ പ്രയോജനം പാലായ്ക്കും ലഭിക്കണം. അതിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് അവസരം നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തമ്മിലടിക്കുന്ന കേരള കോണ്‍ഗ്രസ് നേതൃത്വത്തെ തിരുത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച അവസരമാണ് ഉപതെരഞ്ഞെടുപ്പ്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളും അപ്രോച്ച്‌ റോഡുകളില്ലാത്ത പാലങ്ങളും പാലായിലുണ്ട്. വികസനത്തിന്റെ നേട്ടം റോഡിലും പാലങ്ങളിലും മാത്രം കണ്ടാല്‍ പോര. സാധാരണക്കാര്‍ക്ക് അവരുടെ […]

error: Protected Content !!