News

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ 13, വയനാട് 1 എന്നിങ്ങനെയാണ് രോഗബാധിതർ. കണ്ണൂര്‍ ജില്ലയില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയില്‍ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം […]

News

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന ആരോഗ്യ വളണ്ടിയര്‍മാരെ കണ്ടെത്തും – മന്ത്രി കെ.കെ.ശൈലജ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന ആരോഗ്യ വളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. ഗവ. ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കൊറോണ മരണ നിരക്ക് 0.39 % മാത്രമാണ്. ലോക രാജ്യങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് വളരെ കുറവാണെന്നതില്‍ നമുക്ക് ആശ്വസിക്കാം. ഫീല്‍ഡ് വര്‍ക്ക് ശക്തമാക്കിയതിനെ തുടര്‍ന്നാണ് നിരക്ക് കുറഞ്ഞത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ പ്രവര്‍ത്തകര്‍ അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ടെന്നും […]

Local

വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും -മന്ത്രി കെ.കെ .ശൈലജ

വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ .കെ .ശൈലജ പറഞ്ഞു. വടകര ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനവും ആശുപത്രി പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 13.70 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് നില കെട്ടിടത്തിന്റെ നിര്‍മ്മാണം എട്ട് മാസത്തിനുള്ളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പൂര്‍ത്തീകരിക്കും. പ്രസവ ശുശ്രൂഷാകേന്ദ്രത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്ന പദ്ധതിയായ് ലക്ഷ്യ നിര്‍ദേശിക്കുന്ന പ്രകാരമുള്ള നിലവാരത്തിലുള്ള ഗൈനക് വാര്‍ഡുകള്‍ വടകര ജില്ലാ ആശുപത്രിയില്‍ […]

Kerala

കനിവ് 108: 100 ആംബുലന്‍സുകള്‍ ആരോഗ്യമന്ത്രി ഫ്ളാഗ് ചെയ്തു

സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള 100 ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സംസ്ഥാനത്തിന് ഏറെ ആശ്വാസകരമായ പദ്ധതികളാണ് ട്രോമ കെയറിലൂടെ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 3500 ല്‍ അധികം പേരാണ് ഒരോ വര്‍ഷവും റോഡപകടങ്ങളിലൂടെ മരണമടയുന്നത്.  അപകടത്തില്‍പ്പെട്ടുകഴിഞ്ഞാല്‍ ആദ്യത്തെ ഒരു മണിക്കൂര്‍ വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയങ്ങളില്‍ പ്രാഥമിക ചികിത്സ നല്‍കാന്‍ പലപ്പോഴും കഴിയാറില്ല. സമഗ്ര ട്രോമ കെയര്‍ പദ്ധതിയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും. മികച്ച […]

News

മെഡിക്കല്‍ കോളേജിന് 700 കോടി അനുവദിച്ചു, സമയബന്ധിതമായി ആധുനീകരിക്കുകയാണ് ലക്ഷ്യം; ഷൈലജ ടീച്ചര്‍

  • 24th September 2019
  • 0 Comments

കോഴിക്കോട്; കോഴിക്കേട് മെഡിക്കല്‍ കോളേജിനായി 700 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറായതായി ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍. പദ്ധതിക്ക് കിഫ്ബിയില്‍നിന്ന് ഘട്ടംഘട്ടമായി പണം ലഭ്യമാക്കും. മെഡിക്കല്‍ കോളജില്‍ പാരാ മെഡിക്കല്‍ ഹോസ്റ്റലിന്റെയും ആശുപത്രിയില്‍ നവീകരിച്ച ഫാര്‍മസിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളേജ് സമയബന്ധിതമായി ആധുനീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പ്രസവാശുപത്രി ആധുനികീകരിക്കുന്നതിന് മുന്‍ഗണന നല്‍കും. പ്രസവ വാര്‍ഡ് പൂര്‍ണമായി നവീകരിക്കും. ഗര്‍ഭസ്ഥ ശിശുക്കളുടെ ഐസിയു, ലേബര്‍ റൂം എന്നിവ ആധുനികീകരിക്കും. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ട്രോമാ കെയര്‍ […]

error: Protected Content !!