നാടിന്റെ തീരാ നോവായി ചാന്ദിനി; കുഞ്ഞിനെ കൊന്നത് അസ്ഫാക് തന്നെ; കുറ്റ സമ്മതം നടത്തി
ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് നിലവിൽ കസ്റ്റഡിയിലുള്ള അസ്ഫാഖ് ആലം തന്നെ. പ്രതി കുറ്റ സമ്മതം നടത്തിയതായി പോലീസ്. അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചെന്നും പ്രതി ആദ്യംനല്‍കിയ മൊഴികളെല്ലാം കളവായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ആലുവ മാര്‍ക്കറ്റിന് പിറകിലെ കാടുമൂടിയസ്ഥലത്ത് മാലിന്യക്കൂമ്പാരത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായി 21 മണിക്കൂര്‍ പിന്നിട്ടശേഷമാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, കുട്ടിയെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല. പ്രതിയായ അസ്ഫാഖിനെ […]
