Kerala kerala politics Trending

ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചു;കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

  • 27th March 2024
  • 0 Comments

അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നുകാട്ടിയാണ് പരാതി. വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി. പത്തിലധികം പേജുള്ള പരാതിയാണ് സമർപ്പിച്ചത്. പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി.പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ നിർദേശം. അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

kerala Kerala kerala politics

പാർട്ടിക്കും മുന്നണിക്കും നാണക്കേട് ഉണ്ടാക്കി കയ്യാങ്കളി; പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ കർശന നടപടി വന്നേക്കും

  • 27th March 2024
  • 0 Comments

തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കും മുന്നണിക്കും നാണക്കേട് ഉണ്ടാക്കിയ കയ്യാങ്കളിയിൽ പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ കർശന നടപടി വന്നേക്കും. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. സംഭവം ഇതിനോടകം തന്നെ പ്രതിപക്ഷം ആയുധമാക്കി കഴിഞ്ഞു. അതിനാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതി നടപടി എന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. രണ്ട് നേതാക്കളും ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് പുറത്താകും എന്നാണ് സൂചന. തോമസ് ഐസക്കിനായുള്ള പ്രചരണ പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിലായിരുന്നു മുതിർന്ന നേതാവ് എ […]

National

ചര്‍ച്ച പരാജയം; 19,351 കോടി അധികം ചോദിച്ച് കേരളം; വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്രം

  • 8th March 2024
  • 0 Comments

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയിലെ കേന്ദ്ര സര്‍ക്കാരുമായി കേരളം നടത്തിയ ചര്‍ച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിന് സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രം അംഗീകരിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു അറിയിച്ചു. സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രാലയ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, അഡീഷണല്‍ സോളിസെറ്റര്‍ ജനറല്‍ എന്നിവരുമായി സംസ്ഥാന ചീഫ് സെക്രട്ടറി ധനകാര്യ സെക്രട്ടറി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ചര്‍ച്ച നടത്തിയത്. 13,890 കോടി മാത്രമേ അനുവദിക്കൂ എന്ന കേന്ദ്രം എന്ന് […]

Kerala kerala politics Local National News Politics

എൻഐടി അധ്യാപിക ഗോഡ്സെയെ പുകഴ്‌ത്തി കമന്‍റിട്ട സംഭവം;അധ്യാപിക കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി

  • 17th February 2024
  • 0 Comments

ഗോഡ്സെയെ പ്രകീർത്തിച്ച ചാത്തമംഗലം എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി. കഴിഞ്ഞ ദിവസം അധ്യാപികയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കുന്ദമംഗലം പൊലീസ് ഇൻസ്പെക്റ്റർ എസ് ശ്രീകുമാർ, എഎസ്ഐ സന്തോഷ്, വനിതാ സിവിൽ പൊലീസ് ഓഫീസർ റൂബി എന്നിവരുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.  ഫേസ്ബുക്ക് കമന്‍റ് ഇടാൻ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസിനു മുന്നില്‍ ഷൈജ ആണ്ടവന്‍ ഹാജരാക്കി. അധ്യാപികയുടെ ഫോണ്‍ സൈബര്‍ സഹായത്തോടെ സിസി ചെയ്തു. ഷൈജ ആണ്ടവൻ താമസിക്കുന്ന ചാത്തമംഗലം ചോയിമഠം […]

Kerala

ബേലൂര്‍ മഖ്ന; ആളെക്കൊല്ലി കാട്ടാനയെ കണ്ടെത്തി,ആനയിപ്പോൾ ട്രാക്കിംഗ് ടീമിന്‍റെ വലയത്തിലാണ്

  • 12th February 2024
  • 0 Comments

വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ കണ്ടെത്തി. ആന്റീന റസീവർ എന്നിവയിൽ ആനയുടെ സാന്നിധ്യം കണ്ടെത്തി. ആനയിപ്പോൾ ട്രാക്കിംഗ് ടീമിന്‍റെ വലയത്തിലാണ്. വെറ്റിനറി ടീം കാട്ടിലേക്ക് പോവുകയാണ്. കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിനറി സംഘം മയക്കുവെടി വയ്ക്കാന്‍ നീങ്ങും. ഇന്നലെ രാവിലെ മുതല്‍ ആനയ്ക്ക് പിന്നാലെ കൂടിയെങ്കിലും മയക്കുവെടി ശ്രമം ഫലിച്ചില്ല. ആന അതിവേഗത്തില്‍ നീങ്ങുന്നതാണ് ദൗത്യത്തിന് പ്രതിസന്ധിയായത്. ഇന്നലെ രാത്രി വൈകിയതോടെ ദൗത്യം താത്കാലികമായി ഉപേക്ഷിച്ചത് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. അതേസമയം, […]

kerala

ഒരു നാട് മുഴുവൻ തേങ്ങി:പൊയ്യയിൽ കുഴിമണ്ണക്കടവിൽ ഒഴുക്കിൽപ്പെട്ടു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്ക്കരിച്ചു

  • 12th February 2024
  • 0 Comments

കോഴിക്കോട് കുന്ദമംഗലം പൊയ്യിയിൽ കുഴിമണ്ണ ക്കടവിൽ 4 പേർ ഒഴുക്കിൽ പെട്ട സംഭവത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്ക്കരിച്ചു.ഇന്നലെ ഉച്ചയോടെ മൃതദേഹങ്ങൾ ആശുപത്രിയിൽ നിന്നും വിട്ടു കിട്ടി. നാലുപേർ ഒഴുക്കിൽ പെടുകയും മൂന്നുപേർ മരിക്കുകയുമാണ് ഉണ്ടായത്.മൂന്നു സ്ത്രീകളും ഒരു കുട്ടിയുമാണ് ഒഴിക്കിൽ പെട്ടത്. സനൂജ,മിനി, ആതിര, അദ്വൈത് എന്നിവരാണ് അപകടത്തിൽ പെട്ടത്. ബന്ധുവായ സനൂജയുടെ വീട്ടിലേക്ക് വിരുന്നു വന്നവരാണ് മിനി, ആതിര(28), അദ്വൈത്(12) എന്നിവർ. ഈ മൂന്നു പേരാണ് മരിച്ചത്.മരിച്ച മിനിയുടെ മൃതദേഹം അവരുടെ സാങ്കേതത്തിലുള്ള പുതിയ വീട്ടിലേക്ക് […]

Trending

കോതമംഗലത്തിനടുത്തെ മണികണ്ഠൻ ചാലിനടുത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു

  • 11th February 2024
  • 0 Comments

കോതമംഗലത്തിനടുത്തെ മണികണ്ഠൻ ചാലിനടുത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു. പുലർച്ചെയാണ് മണികണ്ഠൻചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. വെള്ളാരംകുത്ത് മുകൾ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകർത്തത്. ശാരദ ഒറ്റക്കായിരുന്നു താമസിച്ച് വരുന്നത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് ശാരദ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകർത്തു. വനംവകുപ്പ് ഉദ്യോഗ്സഥർ സ്ഥലത്തെത്തി. വേനൽ രൂക്ഷമായതോടെ എറണാകുളം ജില്ലയിലെ വനാതിർത്തികളിൽ താമസിക്കുന്നവരും കാട്ടാന ഭീതിയിലാണ്. വേനൽച്ചൂട് രൂക്ഷമായതോടെ വെള്ളവും തീറ്റയും തേടി ആനക്കൂട്ടം കാടിറങ്ങുന്നതാണ് കാരണം. കോട്ടപ്പടി, പിണ്ടിമന, […]

kerala

ബമ്പർ രാജയിൽ തിളങ്ങി കുന്ദമംഗലം സ്വദേശി ശ്രീവേദ ; ‘ഒരു ചിരി ഇരു ചിരി ബമ്പർ ചിരി’ റിയാലിറ്റി ഷോയിൽ പങ്കെടുത്തു മുന്നേറുന്ന കൊച്ചു മിടുക്കി

  • 11th February 2024
  • 0 Comments

കോഴിക്കോട്: കുന്ദമംഗലം സ്വദേശിയായ 10 വയസുകാരി ‘ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തു. നവജോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 5ാം ക്ലാസില്‍ പഠിക്കുന്ന ശ്രീവേദ എന്ന കുട്ടിയാണ് ഷോയിൽ പങ്കെടുത്തത്. ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി എന്ന റിയാലിറ്റി ഷോയില്‍ 9 തവണ പ്രോഗ്രാം ചെയ്തു, അതില്‍ 7 എണ്ണം ബമ്പര്‍ അടിച്ചു. നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ആണ് ശ്രീവേദ ആദ്യമായി റീൽ ചെയ്യുന്നത്, 370 […]

Kerala

ചക്ക വേവിച്ചു കൊടുത്തില്ല; മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു

  • 7th January 2024
  • 0 Comments

ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിൽ റാന്നിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു. 65കാരി സരോജിനിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. തലയ്ക്കും നടുവിനും പരിക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മകൻ വിജേഷിനെ (36) പൊലീസ് കസ്റ്റഡിയിലെടുത്തു. ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിലാണ് വിജേഷ് അമ്മയെ ആഞ്ഞിലി കമ്പ് കൊണ്ട് അടിച്ചതും മർദ്ദിച്ചതുമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

Kerala

കുസാറ്റ് ദുരന്തം; പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതി ചേർത്ത് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

  • 7th January 2024
  • 0 Comments

കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ ഓഡിറ്റോറിയത്തില്‍ സംഗീതപരിപാടിക്ക് തൊട്ടുമുമ്പായുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പൊലീസ് പ്രതി ചേര്‍ത്തു. ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ. എന്‍ ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്. കുറ്റകരം അല്ലാത്ത നരഹത്യ വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരിപാടിയ്ക്ക് പൊലീസ് സുരക്ഷ തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാര്‍ക്കെതിരായ നടപടി ഉള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ […]

error: Protected Content !!