Kerala News

നിയമസഭാ തെരഞ്ഞെടുപ്പ് അതീവ നിർണ്ണായകം;കെസി വേണുഗോപാൽ

  • 23rd January 2021
  • 0 Comments

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അതീവ നിർണ്ണായകമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട്‌ പോകണം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വയ്ക്കാൻ തയ്യാറാവണം. വിജയ സാധ്യതയുള്ളവരെയേ സ്ഥാനാർത്ഥിയാക്കാൻ കഴിയൂ. ഇതിൽ വിട്ട് വീഴ്ചയുണ്ടാകില്ല. തനിക്ക് വ്യക്തി താൽപര്യങ്ങൾ ഇല്ലാത്തതുകൊണ്ട് ഇക്കാര്യം തുറന്ന് പറയുകയാണെന്നും ചിലപ്പോൾ മറ്റുള്ളവർ താൽപര്യങ്ങൾ കൊണ്ട് അത് തുറന്ന് പറഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala News

നിലവിലെ പ്രതിസന്ധിക്ക് നേതൃമാറ്റമല്ല പരിഹാരം,ദില്ലിയിൽ നിന്നും നേതാക്കളെ കൊണ്ടു വരാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല ; കെ.സി.വേണുഗോപാൽ

  • 17th December 2020
  • 0 Comments

കേരളത്തിൽ തദ്ദേശേതെരഞ്ഞെടുപ്പിനെ നേരിടുന്നതിൽ പാർട്ടിക്ക് പാളിച്ച ഉണ്ടായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പാളിച്ചകൾ കണ്ടെത്തി അവ തിരുത്തി മുന്നോട്ട് പോകണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു നിലവിലെ പ്രതിസന്ധിക്ക് നേതൃമാറ്റമല്ല പരിഹാരമെന്നും അഭിപ്രായപ്പെട്ടു. ദില്ലിയിൽ നിന്നും നേതാക്കളെ കൊണ്ടു വരാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. . കേരള കോൺ​ഗ്രസ് ജോസ് വിഭാ​ഗം മുന്നണി വിട്ടു പോയതടക്കമുള്ള വിഷയങ്ങൾ ച‍ർച്ച ചെയ്യേണ്ടതുണ്ടെന്നും വെൽഫെയ‍ർ പാർട്ടിയുടെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാവേണ്ടതില്ലെന്നും വേണുഗോപാൽ പറഞ്ഞു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നി‍ർണയം […]

error: Protected Content !!