രാഹുല്‍ ഗാന്ധിയുടെ ഓഫീസാക്രമണം; പോലീസ് റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്ന് കെസി വേണുഗോപാല്‍
രാഹുല്‍ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ് എഫ് ഐക്ക് പങ്കില്ലെന്ന പോലീസ് റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്ഐക്കാരല്ല, കോണ്‍ഗ്രസുകാരാണ് എന്ന് മുഖ്യമന്ത്രി 24-ാം തീയതി തന്നെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞാല്‍ അതനുസരിച്ച് റിപ്പോര്‍ട്ട് എഴുതുന്ന പോലീസല്ലേ ഉള്ളത്. കേരള പൊലീസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്. രാഹുല്‍ ഗാന്ധി ആസൂത്രണം ചെയ്ത ആക്രമണം ആണെന്ന് പറയാതിരുന്നത് മഹാഭാഗ്യം. മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രസ്താവന […]







