Kerala

കരിപ്പൂരില്‍ വൻ സ്വര്‍വേട്ട; രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി

  • 16th March 2021
  • 0 Comments

കരിപ്പൂരില്‍ വീണ്ടും സ്വര്‍വേട്ട. നാല് യാത്രക്കാരില്‍ നിന്നായി രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി. 19 ലക്ഷത്തിന്റെ സൗദി റിയാലും പിടിച്ചെടുത്തു. ഒരുകോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ ആളുടെ ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 736 ഗ്രാം സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മറ്റൊരാളില്‍ നിന്നും സ്വര്‍ണം പിടികൂടി. ക്യാപ്‌സ്യൂള്‍ രൂപത്തിലെത്തിച്ച സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. അതോടൊപ്പം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സൗദി റിയാലും പിടികൂടിയിട്ടുണ്ട്.

സംസ്ഥാനത്ത് ദുരന്ത ദിനം

എന്തൊരു ദുരിതമാണിത്… കേരളത്തിലെ മുഴുവൻ ജന മനസ്സുകളും ഇന്ന് നിരവധി തവണ പറഞ്ഞ വാക്കായിരിക്കാമിത്. ദുരന്തങ്ങളുടെ പേമാരി തന്നെയായിരുന്നു ഈ ദിനം. മൂന്നാറിലെ പെട്ടി മുടി മുതൽ കോഴിക്കോട് കരിപ്പൂർ വരെ നീണ്ടു നിൽക്കുന്ന ദുരന്ത വാർത്തകളാണ് ഇന്ന് നമ്മെ തേടിയെത്തിയത്. ഉണർന്നെഴുന്നേറ്റ് ആദ്യം കേൾക്കുന്ന വാർത്ത തന്നെ മൂന്നാറിലെ പെട്ടി മുടിയിലെ രാജമലയില്‍ പുലര്‍ച്ചയോടെയുണ്ടായ മണ്ണിടിച്ചില്‍ നിരവധി ആളുകൾ മരണപ്പെട്ടുവെന്നും മറ്റു ചിലർ മണ്ണിനടിയിൽ മരണത്തോട് മല്ലടിക്കുന്നു എന്നതായിരുന്നു. വെളിച്ചക്കുറവും കാലാവസ്ഥയും പ്രതികൂലമായതിനെ തുടര്‍ന്ന് രക്ഷാപ്രവർത്തനം […]

കോഴിക്കോട്- കുന്ദമംഗലം പിലാശ്ശേരി മരിതക്കോട്ടിൽ ഷറഫുദ്ദീൻ ,രാജീവൻ കോക്കല്ലൂർ അടക്കം പത്തിനൊന്ന് പേർ മരിച്ചു

കരിപ്പൂരിൽ വിമാനാപകടം പത്തിനൊന്ന് പേർ മരണപ്പെട്ടു. കോഴിക്കോട് : കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. പൈലറ്റ് ദീപക് വസന്ത് സാത്തെ, കുന്ദമംഗലം പിലാശ്ശേരി സ്വദേശിമരുതക്കോട്ടിൽഷറഫുദ്ദീൻ ,കോഴിക്കോട് കോക്കല്ലൂർരാജീവൻ എന്നിവരടക്കം പതിനൊന്ന് പേരാണ് മരിച്ചത്.നിരവധി യാത്രക്കാർക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട് പ്രാഥമിക വിവരം. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. ലാൻഡിങ്ങിനിടെയാണ് അപകടം. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു. ദുബായിൽ നിന്നു കോഴിക്കോട്ടേക്കെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് […]

error: Protected Content !!