ഗവര്‍ണറുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് വിസിക്ക് നിയമോപദേശം; ഹൈക്കോടതിയെ സമീപിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം
പ്രിയാവര്‍ഗീസിന് മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കാനുള്ള നടപടികള്‍ സ്റ്റേ ചെയ്ത ഗവര്‍ണറുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് നിയമോപദേശം. വിസിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാതെയാണ് ഗവര്‍ണര്‍ ഉത്തരവു പുറപ്പെടുവിച്ചത്. ഇതു നിയമവിധേയമല്ലെന്നാണു നിയമോപദേശം. ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഇന്നു ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നാളെ സര്‍വകലാശാല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടികയില്‍ സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ […]
