Kerala News

കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു

കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു. രാജിക്കത്ത് തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീറിന് കൈമാറി. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതു വരെ വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദനായിരിക്കും പ്രസിഡണ്ടിന്റെ അധികച്ചുമതല. ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനെയായിരുന്നു കാനത്തില്‍ ജമീല പ്രതിനിധീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് നന്മണ്ട ഡിവിഷനില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കാനത്തിൽ ജമീല കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

  • 30th December 2020
  • 0 Comments

കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാനത്തിൽ ജമീലയെ തെരഞ്ഞെടുത്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാനത്തിൽ ജമീല സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. നന്മണ്ട ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജമീലക്ക് 18 വോട്ടാണ് ലഭിച്ചത് എതിർ സ്ഥാനാർഥിയായ യു ഡി എഫ് പ്രതിനിധിക്ക് 8 വോട്ട് ലഭിച്ചു. ഒരംഗത്തിന് കോവിഡായതിനാൽ പങ്കെടുത്തില്ല.27 ഡിവിഷനിൽ 18 എൽഡിഎഫിനും 9 യുഡിഎഫിനുമാണ്.എൽ ജെ ഡി യുടെ എം പി ശിവാനന്ദൻ ആണ് വൈസ് പ്രസിഡന്റ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാനത്തിൽ ജമീലയെ […]

error: Protected Content !!