വികസനത്തിന് തടസ്സം മോദി ഭരണകൂടം:കെ.സുധാകരന്‍ എംപി
കെപിസിസി ആസ്ഥാനത്ത് നടന്ന 78-ാംമത് സ്വാതന്ത്ര്യ ദിനാഘോഷപരിപാടി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് കെപിസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്. രാജ്യം വികസനത്തിലേക്ക് പോകുന്നതിന് തടസ്സം നില്‍ക്കുന്നത് നരേന്ദ്രമോദി ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളും ഭരണക്രമങ്ങളുമാണെന്ന് കെ.സുധാകരന്‍ കുറ്റപ്പെടുത്തി.സാമുദായിക ധ്രൂവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഇത് നാടിന്റെ വികസനത്തെ പിന്നോട്ടടിക്കും.മതനിരപേക്ഷതയെയും ബഹുസ്വരതയെയും തകര്‍ത്ത് ഏകാധിപത്യ നടപടികളിലൂടെ നിയമനിര്‍മ്മാണം നടത്തുന്നു.രാജ്യത്തെ ജനാധിപത്യ-മതേതതര വിശ്വാസികള്‍ ഒറ്റക്കെട്ടായി അതിനെതിരെ […]









