പാര്‍ട്ടി പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കാതിരിക്കാനാണ് അതൊന്നും തുറന്നു പറയാതിരുന്നതെന്ന് കെ. മുരളീധരന്‍
തിരുവനന്തപുരം: കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ. മുരളീധരന്‍. പാര്‍ട്ടി പുനഃസംഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നു തുറന്നുപറഞ്ഞ അദ്ദേഹം പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കാതിരിക്കാനാണ് അതൊന്നും തുറന്നു പറയാതിരുന്നതെന്ന് മാധ്യമങ്ങളോടായി പറഞ്ഞു. പാര്‍ട്ടി അഖിലേന്ത്യ തലത്തിലുള്‍പ്പെടെ വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുരളീധരന്‍ കൂട്ടിചേർത്തു.ഒരേസമയം രണ്ട് പദവികള്‍ കൈകാര്യം ചെയ്യേണ്ടതില്ലെന്നും കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങള്‍ ഇല്ലെങ്കിലും യു.ഡി.എഫ് ജയിക്കുമെന്നും, ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത് […]
