എല്ലാ ആശുപത്രികളിലും പണരഹിതചികിത്സ;ക്യാഷ്‌ലെസ് എവരിവേര്‍ ആരംഭിച്ച് ജിഐസി
ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ആശ്വാസം. ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍(ജിഐസി) ക്യാഷ്‌ലെസ് എവരിവേര്‍ സംവിധാനം ആരംഭിച്ചതോടെ റീഇംബേഴ്‌സ്‌മെന്റ് അടക്കമുള്ളവയ്ക്കായി പോളിസി ഉടമകള്‍ കാത്തിരിക്കേണ്ടതില്ല. ചികിത്സയ്ക്കായി ഏത് ആശുപത്രിയും തെരഞ്ഞെടുക്കാം. ഇന്‍ഷുറന്‍സ് കമ്പനി ശൃംഖലയുടെ ഭാഗമല്ലാത്ത ആശുപത്രികളിലും ക്യാഷ്‌ലെസ് എവരിവേര്‍ സൗകര്യം ലഭിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ഐആര്‍ഡിഎഐ) കീഴില്‍ രജിസ്റ്റര്‍ ചെയ്ത ജനറല്‍ ഇന്‍ഷുറര്‍മാരുടെ പ്രതിനിധി സംഘടനയാണ് ജിഐസി. ഇന്‍ഷുറര്‍മാരുടെ ആശുപത്രി ശൃംഖല പരിഗണിക്കാതെ തന്നെ പോളിസി ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ആശുപത്രികള്‍ […]
