National News

ഡിജിറ്റൽ ഇന്ത്യ എന്ന പേരിന് കോട്ടം; ഇന്റര്‍നെറ്റ് വിച്ഛേദിക്കലില്‍ വീണ്ടും ഇന്ത്യ ഒന്നാമത്

  • 1st March 2023
  • 0 Comments

ഡിജിറ്റല്‍ ഇന്ത്യയെന്ന പേരിന് കോട്ടം തട്ടിച്ചുകൊണ്ട് 2022ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ രാജ്യങ്ങളില്‍ മുന്നില്‍ ഇന്ത്യയാണെന്ന് റിപ്പോർട്ട് . തുടർച്ചയായി അഞ്ചാം തവണയാണ് ഈ നേട്ടം ഇന്ത്യയെ തേടിയെത്തുന്നത്, കഴിഞ്ഞ വർഷം, സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍, വിവിധ തെരഞ്ഞെടുപ്പുകള്‍ തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് കൊണ്ട് 84 തവണയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. 49 തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച ജമ്മുകശ്മീരാണ് ഇതില്‍ ഏറ്റവും മുന്നിലുള്ളത്. രാജസ്ഥാനില്‍ പന്ത്രണ്ടും പശ്ചിമബംഗാളില്‍ ഏഴും തവണയാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് റിപ്പോര്‍ട്ട് […]

National News

ഇന്ത്യയിൽ മനുഷ്യക്കടത്തിൽ വർധനവ്; തടയാൻ സർക്കാർ തയ്യാറാകുന്നില്ല; യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോർട്ട്

  • 1st March 2023
  • 0 Comments

ഇന്ത്യയിൽ മനുഷ്യക്കടത്തിൽ ഗണ്യമായി വർധനവ് ഉണ്ടായെന്നും മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള കുറഞ്ഞ മാനദണ്ഡങ്ങള്‍ പോലും ഇന്ത്യ നടപ്പാക്കുന്നില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട്.രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ മനുഷ്യക്കടത്ത് സംബന്ധിച്ച നിരക്ക് 89 ശതമാനമായി തുടരുമ്പോഴും കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മനുഷ്യക്കടത്ത് കേസുകളിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടും സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും പങ്കുണ്ടെന്ന് ആരോപണമുയർന്നിട്ടും അന്വേഷണമോ കുറ്റക്കാർക്കെതിരെ നടപടിയോ എടുക്കാൻ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും മനുഷ്യ കടത്ത് തടയുന്നതിനോ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 370ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനോ […]

National News

ഇന്ത്യയ്ക്കെതിരെ അണ്വായുധ ഭീഷണിയുമായി പാക് നേതാവ്

  • 18th December 2022
  • 0 Comments

ഇന്ത്യയ്ക്കെതിരെ അണ്വായുധ യുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാക്കിസ്ഥാനിലെ രാഷ്ട്രീയനേതാവ്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും അപക്വമായ പരാമര്‍ശം.‘‘പാക്കിസ്ഥാനും ആറ്റം ബോംബ് ഉണ്ടെന്ന് ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവ നിലപാടെന്നത് നിശബ്ദത പാലിക്കാനുള്ളതല്ല. ആവശ്യം വന്നാൽ അത് ഉപയോഗിക്കുന്നതിൽനിന്നു പിന്നാക്കം പോകില്ല’’ – പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവായ ഷാസിയ മാരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.ബിലാവലിന്റെ പരാമര്‍ശത്തിന് […]

National News

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പാക്കിസ്ഥാനും പിന്നിൽ

  • 15th October 2022
  • 0 Comments

121 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107ാം സ്ഥാനത്ത്.അയൽ രാജ്യങ്ങളായ ബംഗ്ലാദേശും നേപ്പാളും ഇന്ത്യയേക്കാൾ മുന്നിലാണ്. കഴിഞ്ഞ വർഷം 101ാം സ്ഥാനത്തായിരുന്ന ഇന്ത്യ.ശ്രീലങ്ക (64), നേപ്പാള്‍ (81) ബംഗ്ലാദേശ് (84) പാകിസ്താന്‍ (99) എന്നീ രാജ്യങ്ങള്‍ക്ക് പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ 109-ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്.ബെലറൂസ് ആണ് പട്ടികയിൽ ഒന്നാമത്. ബോസ്നിയ, ചിലെ എന്നീ രാജ്യങ്ങൾ രണ്ടും മൂന്നും സ്ഥാനത്താണ്. പട്ടിണി സൂചിക തയ്യാറാക്കുന്ന രീതി അശാസ്ത്രീയമെന്ന് പറഞ്ഞ് കഴിഞ്ഞ […]

International

യുക്രൈൻ-ഇന്ത്യ പങ്കാളിത്തം ശക്തിപ്പെടുത്തണം; മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ച് സെലെൻസ്‌കി

  • 5th October 2022
  • 0 Comments

ദില്ലി: നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്‌കിയുമായി കഴിഞ്ഞ ദിവസം ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. യുക്രൈനിലെ നിലവിലെ സംഘർഷത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ശത്രുത അവസാനിപ്പിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതിന്റെ ആവശ്യകതയും മോദി സംഭാഷണത്തിൽ ആവർത്തിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യയിൽ നിന്ന് നേരിടുന്ന ആണവായുധ ഭീഷണി സംബന്ധിച്ച് യുക്രൈൻ പ്രസിഡൻറ് പ്രധാനമന്ത്രി മോദിയോട് ആശങ്ക അറിയിച്ചുവെന്നാണ് വിവരം. പ്രധാനമന്ത്രി മോദിയോട് യുക്രൈൻ പ്രസിഡൻറ് പറഞ്ഞത് എന്തൊക്കെയെന്ന് യുക്രൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ ഉള്ളത് ഇങ്ങനെയാണ്. […]

Sports

ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ടി-ട്വന്റി മത്സരം ഇന്ന്

  • 4th October 2022
  • 0 Comments

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി-20 മത്സരം ഇന്ന്. വിരാട് കോലിക്കും ലോകേഷ് രാഹുലിനും വിശ്രമം അനുവദിച്ചതിനാൽ ഇന്ന് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. ശ്രേയാസ് അയ്യരും ഇന്ന് കളിച്ചേക്കും. ഷഹബസ് അഹ്‌മദ്, മുഹമ്മദ് സിറാജ് എന്നിവരിൽ ഒരാൾക്കും ഇന്ന് സാധ്യതയുണ്ട്. ഇൻഡോറിലെ ഹോൾകർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7 മണിക്കാണ് മത്സരം. തിരുവനന്തപുരത്തും ഗുവാഹത്തിയിലും നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് പരമ്പര നേടിയ ഇന്ത്യയ്ക്ക് ഇന്ന് പരീക്ഷണ […]

International

ഇന്ത്യയുടെ ആകാശ പരിധിയിലൂടെ ഇറാനിയൻ വിമാനം; ബോംബ് ഭീഷണിയുണ്ടെന്ന് ആശങ്ക, സ്ഥിതി വിലയിരുത്തി സുരക്ഷാ ഏജൻസികൾ

  • 3rd October 2022
  • 0 Comments

ദില്ലി: ഇന്ത്യയുടെ ആകാശ പരിധിയിലൂടെ ചൈനയിലേക്ക് പോവുകയായിരുന്ന ഇറാനിയൻ യാത്രാ വിമാനത്തിൽ ബോംബ് ഭീഷണി. വിവരം ലഭിച്ചയുടനെ വ്യോമസേന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജെറ്റ് വിമാനം ഇപ്പോഴും ചൈനയിലേക്കുള്ള യാത്രയിലാണെന്നാണ് വിവരം. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനത്തെ പിടികൂടാനായി വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ പുറപ്പെട്ടതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. സുരക്ഷാ ഏജൻസികളെല്ലാം സ്ഥിതി വിലയിരുത്തുകയാണ്. പഞ്ചാബിൽ നിന്നും ജോധ്പൂരിൽ നിന്നുമാണ് യുദ്ധവിമാനങ്ങൾ അയച്ചിരിക്കുന്നത്. വിമാനത്തിന്റെ പേരോ ബോംബിന്റെ സ്വഭാവമോ ഒന്നും ഇതേവരെ പുറത്തുവിട്ടിട്ടില്ല. […]

National

‘ഇന്നത്തെ പ്രധാന ലക്ഷ്യം മോദി സർക്കാരിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് ‘ സീതാറാം യെച്ചൂരി

  • 15th September 2022
  • 0 Comments

ന്യൂഡൽഹി: ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ബിജെപിയെ അധികാരത്തിൽ നിന്നും തീർച്ചയായും മാറ്റിനിർത്തണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അതിനുള്ള ശ്രമങ്ങൾ ആവുവോളം തുടരുകയാണെന്നും യെച്ചൂരി പറഞ്ഞു. ഈ കാലഘട്ടത്തിലെ പ്രധാന ലക്ഷ്യത്തിലൊന്ന് രാജ്യത്തെ സംരക്ഷിക്കുക എന്നത് തന്നെയാണ്. അതിനാൽ ഇന്ത്യയെ മോദി സർക്കാരിൽ നിന്നും രക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരേയും ഒന്നിപ്പിക്കണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി പറഞ്ഞു. ഒപ്പം കോൺഗ്രസ് പ്രതിപക്ഷ പാർട്ടികൾക്ക് ഒരു ബാധ്യതയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. […]

International News

യുകെയെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ

  • 3rd September 2022
  • 0 Comments

യു.കെയെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ.2021-ന്റെ അവസാന മൂന്ന് മാസങ്ങളിലാണ് രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത്. യുകെയെ ഉയർന്ന ജീവിതച്ചെലവ് പിടിമുറുക്കിയ സമയത്തായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ പിന്നിലാക്കുന്നത്. ഇതിന് മുമ്പ് 2019ലാണ് ഇന്ത്യ യുകെയെ മറികടന്നത്.അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യക്കു മുന്നിലുള്ളത്. യു.കെ. (യുണൈറ്റഡ് കിങ്ഡം) ഇന്ത്യയ്ക്കു പിന്നില്‍ ആറാം സ്ഥാനത്താണുള്ളത്. അന്താരാഷ്ട്ര നാണയ […]

error: Protected Content !!