International

കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനം നിര്‍ത്തിവച്ച ഇന്ത്യയുടെ നടപടി പിന്‍വലിച്ചതായി സൂചന

  • 21st September 2023
  • 0 Comments

കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനം നിര്‍ത്തിവച്ചന്ന അറിയിപ്പ് ഇന്ത്യയുടെ നടപടി, വിസ അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്കായി ഇന്ത്യ നിയോഗിച്ച ഏജന്‍സി പിന്‍വലിച്ചതായാണ് സൂചന. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ നല്‍കുന്നത് നിര്‍ത്തിവച്ചെന്നായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വിസ നിര്‍ത്തിവച്ച നടപടി ഇന്ത്യ അറിയിച്ചത്. വിസ അപേക്ഷ പോര്‍ട്ടലായ ബി.എല്‍.എസിലൂടെയാണ് സേവനങ്ങള്‍ നിര്‍ത്തുന്ന വിവരം അറിയിച്ചത്.ഹര്‍ദീപ് സിങ് നിജജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടയാണ് […]

International

ഇന്ത്യയുടെ‌ ജാഗ്രതാ നിർദേശം തള്ളി കാനഡ

  • 21st September 2023
  • 0 Comments

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം മോശമായ സാഹചര്യത്തിൽ , ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി കാനഡ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണിതെന്നും കാനഡ സർക്കാർ പ്രതികരിച്ചു. കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്തായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രത്യേക ജാഗ്രതാനിർദേശമുണ്ട്. ഇന്ത്യൻ വിരുദ്ധ നീക്കങ്ങളെ എതിർത്തതിന്റെ പേരിൽ ചില നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇന്ത്യൻ പൗരന്മാർക്കുമെതിരെ ഈയിടെ ഭീഷസണിയുണ്ടായിട്ടുണ്ടെന്നു മുന്നറിയിപ്പിൽ പറയുന്നു. ‘‘നോക്കൂ, കാനഡ സുരക്ഷിത […]

International

കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് ഇന്ത്യ താൽകാലികമായി നിർത്തിവച്ചു

  • 21st September 2023
  • 0 Comments

ന്യൂ‍ഡൽഹി∙ കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് ഇന്ത്യ താൽകാലികമായി നിർത്തിവച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പ്രവർത്തനപരമായ കാരണങ്ങളാൽ വീസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഓൺലൈൻ വീസ അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷനലിന്റെ അറിയിപ്പിൽ പറയുന്നു. ‘‘ഇന്ത്യൻ മിഷനിൽ നിന്നുള്ള പ്രധാന അറിയിപ്പ്: പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 സെപ്റ്റംബർ 21 മുതൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വീസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു’’ എന്നാണ് […]

National

അമിത വേഗത, ലോറി പാഞ്ഞുകയറി; റോഡരികിലിരുന്ന ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

  • 11th September 2023
  • 0 Comments

തമിഴ്നാട്ടിലെ തിരുപ്പത്തൂരില്‍ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് വാനില്‍ അമിത വേഗതയിലെത്തിയ ലോറി ആദ്യം പാഞ്ഞുകയറി. പിന്നാലെ റോഡരികിലിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു. തിരുപ്പത്തൂരിലെ നാട്രംപള്ളിക്ക് സമീപമാണ് സംഭവം. ഏഴ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും രണ്ട് ദിവസത്തെ മൈസൂർ യാത്രയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.രണ്ട് വാനുകളിലാണ് സംഘം സന്ദര്‍ശിച്ചിരുന്നത്. നാട്രംപള്ളിക്ക് […]

National

ഇന്ത്യ ടു ഭാരത്, ചരിത്രം മായ്ക്കാൻ ശ്രമിക്കുന്നവരാണ് പേര് മാറ്റാൻ ഒരുങ്ങുന്നത് : ഭാരത് വിവാദത്തിൽ രാഹുൽ ഗാന്ധി

  • 11th September 2023
  • 0 Comments

ഇന്ത്യയുടെ ചരിത്രം മായ്ക്കാൻ ശ്രമിക്കുന്നവരാണ് രാജ്യത്തിൻ്റെ പേര് മാറ്റാൻ ഒരുങ്ങുന്നതെന്ന് രാഹുൽ ഗാന്ധി. ഭാരത് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ. ബ്രിട്ടീഷുകാരുമായി പോരാടി നേടിയ വിജയം തമസ്കരിക്കുന്നു എന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. അദാനി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും രാഹുൽ പറഞ്ഞു.ഭാരത് വിവാദത്തിൽ മുമ്പും രാഹുൽ​ഗാന്ധി പ്രതികരിച്ചിരുന്നു. ഭാരതമായാലും ഇന്ത്യയായാലും അര്‍ത്ഥം സ്നേഹമെന്നാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ ജനങ്ങളുമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അതേസമയം, […]

bussines Kerala

സംഭരിച്ച നെല്ലിന്‍റെ വില കർഷകർക്ക് നൽകിയില്ല; സർക്കാരിനെതിരെ സ്വരം കടുപ്പിച്ച് ഹൈക്കോടതി

  • 9th September 2023
  • 0 Comments

സംസ്ഥാനത്തെ നെല്ല് സംഭരിച്ചതിൽ കർഷകർക്ക് നൽകാനുള്ള തുക ഒരാഴ്ചയ്ക്കം നൽകണമെന്ന ഉത്തരവ് സർക്കാരും സപ്ലൈക്കോയും പാലിക്കാത്തത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഈ മാസം 25 നകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി,സപ്ലൈക്കോ എം ഡി ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. കർഷകർക്ക് ഒരാഴ്ചയ്ക്കം പണം നൽകണമെന്ന് ഓഗസ്റ്റ് 24 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2022-23 കാലത്ത് കര്‍ഷകരില്‍ നിന്ന് സംഭരിച്ച 7,31,184 ടണ്‍ നെല്ലിന്റെ […]

National News

പതിനെട്ടാമത് ജി -20 ഉച്ച കോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

  • 9th September 2023
  • 0 Comments

പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. 9 .30ഓടെ പ്രധാന വേദിയായ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിൽ ഉച്ച കോടിയുടെ അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി ലോക നേതാക്കളെ സ്വീകരിച്ചു. 10.30-ന് ഉദ്ഘാടനത്തിന് ശേഷം ‘ഒരുഭൂമി’ എന്ന വിഷയത്തിൽ ചർച്ച നടക്കും. ഉച്ചയ്ക്ക് ശേഷം ‘ഒരു കുടുംബം’ എന്ന വിഷയത്തിലും ചർച്ച നടക്കും. ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും.റഷ്യ-യുക്രൈൻ യുദ്ധത്തെച്ചൊല്ലി അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ ഒരുഭാഗത്തും റഷ്യയും ചൈനയും മറുഭാഗത്തും ചേരിതിരിഞ്ഞ് […]

National News

ജി-20 ഉച്ചകോടിയിൽ ലോകനേതാക്കൾക്ക് നൽകുന്നത് വെജിറ്റേറിയൻ ഭക്ഷണങ്ങൾ ; വിളമ്പുന്നത് വെള്ളിപാത്രത്തിലും സ്വർണ്ണത്തളികയിലും

  • 8th September 2023
  • 0 Comments

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ തലസ്ഥാനത്ത് എത്തുന്ന ലോകനേതാക്കൾക്ക് വിളമ്പുന്നത് പൂർണ വെജിറ്റേറിയൻ വിഭവങ്ങൾ. മാംസാഹാരങ്ങൾ പൂർണമായി ഒഴിവാക്കിയാണ് ലോകനേതാക്കൾക്കുള്ള മെനു തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത വിഭവങ്ങളും പ്രാദേശിക വിഭവങ്ങളും ഇതിനായി അതിഥികൾക്കായി പ്രത്യേകം പാകം ചെയ്യും.2023 മില്ലറ്റ് വർഷമായി ആചരിക്കുന്നതിനാൽ മില്ലറ്റ് വിഭവങ്ങൾക്കാണ് മെനുവിൽ മുഖ്യപ്രാധാന്യം നൽകിയിരിക്കുന്നത്. സപെഷ്യൽ മില്ലറ്റ് താലി, മില്ലറ്റ് പുലാവ്,മില്ലറ്റ് ഇഡ്ഡലി എന്നിവയാണ് പ്രധാനം. രാജസ്ഥാനിലെ ബത്തി ചുർമ, ദക്ഷിണേന്ത്യൻ മസാലദോശ,ബിഹാറിലെ ലിറ്റി ചോക്ക, ബംഗാളി രസഗുള , തുടങ്ങിയ വിഭവങ്ങളും മെനുവിൽ […]

National News

ഇന്ത്യയുടെ പേര് ഭാരതം എന്നാകുമോ?; പേര് മാറ്റത്തിന് കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയതായി സൂചന

  • 5th September 2023
  • 0 Comments

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് മാറ്റാനുളള പ്രമേയം കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കുമെന്ന് സൂചന. ഇന്ത്യയെന്ന പേര് മാറ്റി ഭാരതം എന്നാക്കി പുനര്‍നാമകരണം ചെയ്യാനുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന് സൂചന. ഇന്ത്യയെന്ന പേര് ഭാരതം എന്നാക്കിമാറ്റണം എന്നുള്ളത് ബിജെപിയുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ്.രാജ്യത്തിന്റെ പേര് ഭാരതം അല്ലെങ്കില്‍ ഭാരത് വര്‍ഷ് എന്ന് മാറ്റുന്നതിനെക്കുറിച്ച് കഴിഞ്ഞ ഡിസംബറിൽ ബിജെപി എംപി മിതേഷ് പട്ടേല്‍ ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഗുജറാത്തിലെ ആനന്ദില്‍ നിന്നുള്ള എംപിയാണ് മിതേഷ് പട്ടേല്‍ . ബ്രിട്ടീഷ് ഈസ്റ്റ് […]

National News

സോണിയഗാന്ധിയെ ഇന്ത്യയുടെ ചെയര്‍പേഴ്‌സാണാക്കാൻ തീരുമാനം; കണ്‍വീനര്‍മാര്‍ കോണ്‍ഗ്രസ് ഇതരപാര്‍ട്ടിയില്‍ നിന്ന്

  • 31st August 2023
  • 0 Comments

സോണിയ ഗാന്ധിയെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന്റെ ചെയര്‍പേഴ്‌സണായി നിയമിക്കാൻ തീരുമാനം. കോൺഗ്രസ് ഇതര പാർട്ടികളിൽ നിന്നാണ് കൺവീനർമാർ. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്ന കാര്യത്തിൽ തർക്കം തുടരുകയാണ്.നേതൃനിരയില്‍ കോണ്‍ഗ്രസ് വേണമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. ഇന്ത്യ മുന്നണിയുടെ പ്രസക്തി കേരളത്തിലല്ല എന്നും ദേശീയ തലത്തിലാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയെ തത്കാലം മുന്നണി നേതാവായി ഉയര്‍ത്തിക്കാട്ടില്ല. ഇന്ത്യാ കൂട്ടായ്മയുടെ നിര്‍ണായക യോഗം വൈകിട്ട് ആറു മണിക്ക് മുംബൈയില്‍ നടക്കും. സോണിയ ഗാന്ധിയെ […]

error: Protected Content !!