Kerala News

സൗരോര്‍ജ്ജ വാക്‌സിന്‍ ശീതികരണ സംഭരണി ഉദ്ഘാടനം ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനെര്‍ട്ട് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സൗരോര്‍ജ്ജ വാക്‌സിന്‍ ശീതികരണ സംഭരണിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. അനെര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നരേന്ദ്രനാഥ് വേലുരി സംസാരിച്ചു. മെഡിക്കല്‍ കോളേജിന് ആവശ്യമായ വാക്‌സീനുകള്‍ ഉള്‍പ്പടെയുള്ള മരുന്നുകള്‍ സൂക്ഷിക്കുന്നതിനായി അഞ്ച് എം.ടി സംഭരണ ശേഷിയുള്ള യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനായി ഏഴ് കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയവും സ്ഥാപിച്ചിട്ടുണ്ട്. സൗരോര്‍ജ്ജ സംഭരണിക്കുള്ളിലെ ഊഷ്മാവ് ആവശ്യാനുസരണം നാല് മുതല്‍ […]

Kerala News

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനം ഇന്ന്, ഉദ്ഘാടനം മുഖ്യമന്ത്രി

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന് നടക്കും. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ അമിറുദ്ദീന്റേയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചാകും ഉദ്ഘാടനം. ഇതേസമയം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ മറ്റ് ലൈഫ് […]

Kerala News

സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ സംസ്ഥാനതല ഉദ്ഘാടനം വി ശിവന്‍കുട്ടി നിര്‍വഹിച്ചു

ചാത്തമംഗലം ആര്‍.ഇ.സി സ്‌കൂളില്‍ ആരംഭിച്ച സ്‌പെഷ്യല്‍ കെയര്‍ സെന്ററിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ഭിന്നശേഷി കുട്ടികള്‍ക്ക് പഠന പിന്തുണയും മാനസിക ഉല്ലാസവും തൊഴില്‍ പരിശീലനവും ഉറപ്പു വരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. റോബോട്ടിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള മാറുന്ന സാങ്കേതിക വിദ്യ പ്രയോജന പ്പെടുത്തി സമൂഹ നന്മയ്ക്ക് പുതിയ ഉല്‍പ്പന്നങ്ങള്‍ രൂപകല്പന […]

Kerala News

വലിയഴീക്കൽ പാലം ജനങ്ങളിലേക്ക്; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

  • 10th March 2022
  • 0 Comments

ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നമായ വലിയഴീക്കൽ പാലം മുഖ്യ മന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. ഇതോടെ ഇരു ജില്ലകളിലുള്ളവ‍ർക്കും യാത്രയിൽ 25 കിലോമീറ്റ‍ർ ദൂരം കുറയും. നി‍ർമ്മാണം അറബിക്കടലിൻ്റെ പൊഴിമുഖത്തിന് കുറുകെയാണ് 2016ൽ നിർമാണം ആരംഭിച്ച പാലമുള്ളത്. 139.35 രൂപ ചെലവിൽ നി‍ർമ്മിച്ച പാലത്തിന് 981 മീറ്റർ നീളമുണ്ട്. അനുബന്ധപാത കൂടി ചേ‍ർത്താൽ നീളം 1.216 […]

Local News

റോഡ് പ്രവൃത്തികള്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

  • 27th February 2022
  • 0 Comments

കുന്ദമംഗലം, എലത്തൂര്‍ മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പണ്ടാരപ്പറമ്പ പാലം പരിസരത്ത് വെച്ച് നടത്തിയ പരിപാടിയില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ സ്വാഗതം പറഞ്ഞു. 2020-21 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 3 കോടി രൂപ ചെലവിലാണ് പന്തീര്‍പാടം തേവര്‍കണ്ടി റോഡ് നവീകരിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഈ റോഡ് ദേശീയപാത 766 നെ കിഫ്ബി […]

Local News

കോവിഡ് ബാധിച്ച് ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഡിവൈ എഫ് ഐയുടെ കൈതാങ്ങ്

  • 3rd February 2022
  • 0 Comments

കോവിഡ് വ്യാപന സാഹചര്യത്തിൽ കുന്ദമംഗലം പഞ്ചായത്തിലെ വാർഡുകളിലെ ആവശ്യക്കാരായ വീടുകളിലേക്ക് ഉച്ചഭക്ഷണം എത്തിക്കുന്നതിന് DYFI വളണ്ടിയർമാർക്ക് പൊതിച്ചോറ് നൽകികൊണ്ട് DYFI കുന്ദമംഗലം പഞ്ചായത്ത് സമൂഹ അടുക്കള ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ അബിജേഷ്, എം എം സുധീഷ് കുമാർ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം പി പി ഷിനിൽ, ടി.എം നിധിൻ നാഥ്, നിഖിൽ , മുഹമ്മദ് അഷറഫ്, ഷിജു.സി.പി, സോജിത്ത് എന്നിവർ പങ്കെടുത്തു.ഹെൽപ്പ് ഡസ്ക് നമ്പർ8848339241907489896695442479729544240635

Local News

വളയന്നൂർ സ്കൂൾ വാഹനം പി. ടി. എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

  • 4th December 2021
  • 0 Comments

മാവൂർ ഗ്രാമ പഞ്ചായത്തിലെ വളയന്നൂർ ഗവ. എൽ.പി സ്കൂളിനുവേണ്ടി അനുവദിച്ചവാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം പി. ടി.എ റഹീം എം. എൽ. എ നിർവ്വഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 6,20,450 രൂപ ഉപയോഗപ്പെടുത്തിയാണ് വാഹനം വാങ്ങിയത്. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ടി.ടി ഖാദർ, എസ്.എം.സി ചെയർമാൻ ആർ.വി സലീം, വൈസ് ചെയർമാൻ മങ്ങാട്ട് അബ്ദുള്ള, പി.ടി.എ വൈസ് പ്രസിഡണ്ട് സി അബ്ദുൽ ജലീൽ, പി സലാം, […]

Kerala News

സ്‌കൂൾ കെട്ടിട ഉദ്ഘാടനം;സുധാകരനെ ‘വെട്ടിമാറ്റി’ വിവാദമായപ്പോൾ പുതിയ നോട്ടീസ്

  • 11th November 2021
  • 0 Comments

ആലപ്പുഴയിലെ സി പി എം ജി സുധാകരന്റെ എംഎൽഎ ഫണ്ടുപയോഗിച്ച്നിർമ്മിച്ച സ്കൂളിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സുധാകരനെ വെട്ടിമാറ്റി. പുന്നപ്ര ഗവണ്‍മെന്റ് ജെ.ബി സ്‌കൂള്‍ കെട്ടിട ഉദ്ഘാടന നോട്ടീസില്‍ ന്നാണ് ജി സുധാകരന്റെ പേര് ഒഴിവാക്കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഉദ്ഘാടനത്തിന് അച്ചടിച്ച നോട്ടീസില്‍ നിന്ന് സ്‌കൂള്‍ കെട്ടിടത്തില്‍ ജി സുധാകരന്റെ പേരുള്‍പ്പെടുന്ന ഭാഗം ഫോട്ടോഷോപ്പ് ചെയ്ത് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. സുധാകരന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ഈ സ്‌കൂള്‍ കെട്ടിടം നിർമ്മിച്ചത്. എച്ച് […]

News Sports

റിയോയിലെ കാത്തിരിപ്പിന് അവസാനം; ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് ആരംഭം

  • 23rd July 2021
  • 0 Comments

ടോക്യോ ഒളിമ്പിക്‌സിന്ഇന്ന് ആരംഭം. 2016ല്‍ റിയോയില്‍ തുടക്കമിട്ട കാത്തിരിപ്പാണ് അവസാനിക്കുന്നത്. ആ കാത്തിരിപ്പിനെ കൊവിഡ് മഹാമാരി ഒരാണ്ട് കൂടി വൈകിപ്പിച്ചു. എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും ശേഷം കായിക മാമാങ്കത്തിന് ഇന്ന് ടോക്യോയില്‍ കൊടി ഉയരുകയാണ് . ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. നാളെ മുതല്‍ മെഡല്‍ പോരാട്ടങ്ങള്‍ ആരംഭിക്കും. കാണികളില്ലാതെ ആരവമില്ലാതെയാണ് വിശ്വമേള നടക്കുന്നത്. പതിവായി കെങ്കേമമാക്കുന്ന ഉദ്ഘാടന ചടങ്ങിലും ഗ്യാലറികള്‍ ഒഴിഞ്ഞു കിടക്കും. അറുപതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഷിന്‍ജുകുവിലെ ന്യൂ നാഷണല്‍ […]

Kerala News

പാലാരിവട്ടം പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

  • 7th March 2021
  • 0 Comments

പാലാരിവട്ടം പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറാണ് പാലം തുറന്ന് നൽകിയത്. പാലം തുറന്ന് കൊടുക്കുന്നതിന് മുൻപായി മന്ത്രി ജി സുധാകരൻ പാലം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലം തുറന്ന് നൽകിയത്. ‘പാലാരിവട്ടം പാലത്തിലുണ്ടായ അഴിമതി ഇനി കേരളത്തിലുണ്ടാകരുത്. അഴിമതി പുറത്ത് വന്നതിന് പിന്നാലെ മൂന്ന് ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ആദ്യത്തേത് പാലം അടയ്ക്കാനായിരുന്നു. രണ്ടാമത്തേത് മദ്രാസ് ഐഐടിയിലെ വിദഗ്ധ സംഘത്തെ പരിശോധനയ്ക്ക് നിയോഗിക്കുകയായിരുന്നു. മൂന്നാമത്തേത് […]

error: Protected Content !!