കല്ലാംകുഴി ഇരട്ട കൊലപാതകം; 25 പ്രതികൾക്ക് ജീവപര്യന്തം
പാലക്കാട് കല്ലാംകുഴി ഇരട്ട കൊലപാതക കേസിൽ 25 പ്രതികൾക്ക് ജീവപര്യന്തം. മുസ്ലിം ലീഗ് നേതാവായ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള പ്രതികൾക്ക് അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി രതിജ ടി.എച്ച്. ആണ് ശിക്ഷ വിധിച്ചത്.മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ സഹോദരങ്ങൾ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് നേരത്തെ പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതി വിധിച്ചിരുന്നു.മുസ്‌ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ ചേലോട്ടിൽ സി.എം. സിദ്ദിഖാണ് ഒന്നാം പ്രതി. നാലാം പ്രതി ഹംസപ്പ വിചാരണ […]
