Entertainment News

ഇത് നിന്റെ ഇടം; ഭാവനയുടെ വീഡിയോ പങ്ക് വെച്ച് പാർവതി

  • 19th March 2022
  • 0 Comments

കഴിഞ്ഞ ദിവസം നടന്ന നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച്നടന്ന ഐഎഫ്എഫ്കെ ഉദ്ഘാടനചടങ്ങിൽ പോരാട്ടത്തിന്റെ പെൺപ്രതീകമായ ഭാവന എത്തിയിരുന്നു . തുടർന്ന് ഭാവനയുടെ വരവ് ആഘോഷമാക്കി സമൂഹ മാധ്യമങ്ങൾ. ഇപ്പോൾ നടി പാർവതി തിരുവോത്തും ഭാവനയുടെ വേദിയിലേക്ക് കടന്നു വരുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഇത് നിന്റെ ഇടമാണ്. നിന്റെ കഥ എന്ന് കുറിച്ചുകൊണ്ടായിരുന്നു പാർവതി വീഡിയോ പങ്കുവച്ചത്.ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെ പോരാട്ടത്തിന്റെ പെൺപ്രതീകം എന്ന് അഭിസംബോധന ചെയ്താണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്. റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, […]

Entertainment News

മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം

  • 15th March 2022
  • 0 Comments

ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്‌ത, നടൻ ദിലീപ് കുമാർ, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ, മലയാളത്തിന്റെ അഭിമാനം കെഎസ് സേതുമാധവൻ, കെപിഎസി ലളിത തുടങ്ങി മൺമറഞ്ഞ എട്ടു ചലച്ചിത്ര പ്രവർത്തകർക്ക് രാജ്യാന്തര മേള അഭ്ര പാളിയിൽ ആദരമൊരുക്കും. ഡെന്നിസ് ജോസഫ്, മാടമ്പ് കുഞ്ഞുകുട്ടൻ, പി ബാലചന്ദ്രൻ എന്നിവരുടെ ചിത്രങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കെപിഎസി ലളിത, മാടമ്പ് കുഞ്ഞുകുട്ടൻ എന്നിവരുടെ ഓർമ്മയ്ക്കായി ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രം പ്രദർശിപ്പിക്കും. കെഎസ് സേതുമാധവൻ തിരക്കഥ […]

Kerala News

കോവിഡ്  വ്യാപനം; ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു

  • 17th January 2022
  • 0 Comments

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി നാല് മുതൽ നടത്താനിരുന്ന ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു. പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ച് മേള നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ അത് കോവിഡ് രൂക്ഷമായതിനാല്‍ അത് പ്രായോഗികമല്ല. തിരുവന്തപുരത്ത് വച്ച് തന്നെ മേള നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷത്തെ മേള ഉപേക്ഷിച്ചിട്ടില്ലെന്നും കോവിഡ് തോത് കുറയുന്നതിന് അനുസരിച്ച് മേള നടത്തുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Entertainment News

ഒമിക്രോണ്‍; ചലച്ചിത്ര മേളയുടെ തീയതിയില്‍ പുനരാലോചനയ്ക്ക് സാധ്യതയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്

  • 7th January 2022
  • 0 Comments

ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിൽ രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്‌കെ) തീയതിയില്‍ പുനരാലോചനയ്ക്ക് സാധ്യതയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ചെയര്‍മാനായി ഇന്ന് രാവിലെയാണ് രഞ്ജിത്ത് ചുമതല ഏറ്റെടുത്തത്. ഒമിക്രോൺ പശ്ചാത്തലത്തിൽ ഫിലിം ഫെസ്റ്റിവൽ സംബന്ധിച്ച കാര്യത്തിൽ പുനരാലോചനയ്ക്ക് സാധ്യതയുണ്ട്. എന്നാൽ കൊവിഡ് വ്യാപനം വർധിച്ചില്ലെങ്കിൽ നിശ്ചയിച്ച പ്രകാരം തന്നെ ചലച്ചിത്ര മേള നടക്കുമെന്നും രഞ്ജിത്ത് അറിയിച്ചു. ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് ഐഎഫ്എഫ്‌കെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബറില്‍ നടക്കാനിരുന്ന മേളയാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്. തിരുവനന്തപുരത്ത് വെച്ച് […]

Entertainment Kerala News

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തീയേറ്ററുകള്‍ക്ക് ഭീഷണിയല്ല, മരക്കാറിന്റെ ഡീഗ്രേഡിന് കാരണം പ്രേക്ഷകരുടെ അമിതപ്രതീക്ഷ; സംവിധായകന്‍ കമല്‍

  • 8th December 2021
  • 0 Comments

ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ തിയറ്ററുകള്‍ക്ക് ഭീഷണിയല്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. പുതിയ സാധ്യതകള്‍ തുറക്കുന്ന ഒന്നാണ് ഒ.ടി.ടിയെന്നും അത് പുതിയ കാഴ്ചാ സംസ്‌കാരം സൃഷ്ടിച്ചെന്നും കമല്‍ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒ.ടി.ടി പുതിയ സാധ്യത തുറന്നിട്ടെന്നും സിനിമാമേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും കമല്‍ പറഞ്ഞു. മരക്കാറിനെതിരായ ഡീഗ്രേഡിംഗിന് കാരണം പ്രേക്ഷകരുടെ അമിത പ്രതീക്ഷയാണെന്നും നേരത്തെ തിയേറ്ററില്‍ കൂവിയ ഫാന്‍സുകാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂവുകയാണെന്നും കമല്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലില്‍ ആയിരുന്നു പരാമര്‍ശം ഒരു […]

Culture Entertainment Kerala News

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ശനിയാഴ്ച്ച മുതല്‍; വിഖ്യാത സംവിധായകന്‍ ഷീന്‍ ലുക് ഗൊദാര്‍ദിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം

  • 28th January 2021
  • 0 Comments

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റുകള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ശനിയാഴ്ച ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. മേളയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷീന്‍ ലുക് ഗോദാര്‍ദിന് നല്‍കി ആദരിക്കും. കൊവിഡിനെ തുടര്‍ന്നുള്ള ഗോദാര്‍ദിന്റെ അസാന്നിധ്യത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനായിരിക്കും പുരസ്‌കാരം ഏറ്റുവാങ്ങുക. ലോകസിനിമയുടെ ഗതിമാറ്റത്തിനു വഴിതെളിച്ച ഫ്രഞ്ച് നവതരംഗത്തിന്റെ മുഖ്യ പ്രയോക്തവാണ് ഷീന്‍ ലുക് ഗോദാര്‍ദ്. പത്തുലക്ഷം രൂപയാണ് സമ്മാനത്തുക. കൊവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊച്ചി, തലശേരി, പാലക്കാട് […]

Entertainment Kerala News

ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്‌കെ നടത്തുന്നത് കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലെന്നും എകെ ബാലന്‍

  • 3rd January 2021
  • 0 Comments

കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്‌കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ ബാലന്‍. വലിയ മേളകള്‍ നടത്തുമ്പോള്‍ സര്‍ക്കാരിന് ആശങ്കയുണ്ടാകും. ഇത്തവണത്തെ ഐഎഫ്എഫ്‌കെയില്‍ 5000 പേരുടെ രജിസ്ട്രേഷന്‍ ആണ് നടത്തുന്നത്. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഉണ്ടാക്കാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് നാല് വേദികളിലായി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മാത്രമാണ് ഐഎഫ്എഫ്‌കെ കേന്ദ്രികരിക്കുന്നതെന്നത് തെറ്റായ ധാരണയാണ്. ഐഎഫ്എഫ്‌കെയുമായി ബന്ധപ്പെട്ട് പ്രാദേശിക പ്രദര്‍ശനവും നടത്താറുണ്ട്. ജില്ലയെ സ്‌നേഹിക്കുന്നവര്‍ തെറ്റായ പ്രചാരണം നടത്തുകയില്ല. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടാക്കാനാണ് ഇത്തരക്കാരുടെ ശ്രമം. […]

Kerala News

‘ഇത് പാരമ്പര്യം കൂടിയാണ്’; ഐഎഫ്എഫ്‌കെ നാലിടത്ത് നടത്താനുള്ള തീരുമാനത്തിനെതിരെ ശശിതരൂര്‍

  • 2nd January 2021
  • 0 Comments

ചലച്ചിത്രമേളയുടെ മികച്ച വേദി മാത്രമല്ല, പാരമ്പര്യവും സൗകര്യങ്ങളും മികച്ച കാണികളും തിരുവനന്തപുരത്തുണ്ടെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു ഐ എഫ് എഫ് കെ നാല് മേഖലകളിലായി നടത്തുന്നത് ദുംഖകരമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കുന്ന നടപടിയാണിതെന്ന് കെ.എസ്.ശബരിനാഥ് എം.എല്‍.എയും വിമര്‍ശിച്ചിരുന്നു.കൊവിഡ് പ്രതിസന്ധി കാരണമാണ് നാല് മേഖലകളിലായി ചലച്ചിത്രമേള നടത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. മറ്റ് ജില്ലകളിലും മേള നടത്തുന്നത് കരുതിക്കൂട്ടിയുള്ള നടപടിയാണെന്ന് വിമര്‍ശനവുമുണ്ട്. ഇത് സംബന്ധിച്ച് 2016 ഒക്ടോബര്‍ 17 മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതും ചൂണ്ടിക്കാട്ടിയുള്ള […]

Entertainment

ഐ.എഫ്.എഫ്.കെ ലോക ഭൂപടത്തിൽ ഇടംനേടിയത് വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയനിലപാടുകളുടെ പേരിൽ- മുഖ്യമന്ത്രി

  • 14th December 2019
  • 0 Comments

വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയനിലപാടുകളുടെ പേരിലാണ് ലോകത്തെ സാംസ്‌കാരിക-രാഷ്ട്രീയ ഭൂപടത്തിൽ ഐ.എഫ്.എഫ്.കെ ഇടം നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അടിച്ചമർത്തപ്പെട്ടവർക്കും പീഡിതർക്കും ഒപ്പമാണ് ഈ മേള എന്നും നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ പ്രാതിനിധ്യം മേളയിൽ ഉണ്ടാകുന്നത് അതിനാലാണ്. സാമ്രാജ്യത്വത്തിനെതിരായ നിലപാട് ഓരോ വർഷവും മേള ഊന്നിപ്പറയുന്നു.മൂന്നാംലോക സിനിമയെന്ന വിപ്ലവകരമായ ചലച്ചിത്ര പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ഫെർണാണ്ടോ സൊളാനസിനെ ആദരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. […]

error: Protected Content !!