ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിൽ രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്‌കെ) തീയതിയില്‍ പുനരാലോചനയ്ക്ക് സാധ്യതയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ചെയര്‍മാനായി ഇന്ന് രാവിലെയാണ് രഞ്ജിത്ത് ചുമതല ഏറ്റെടുത്തത്. ഒമിക്രോൺ പശ്ചാത്തലത്തിൽ ഫിലിം ഫെസ്റ്റിവൽ സംബന്ധിച്ച കാര്യത്തിൽ പുനരാലോചനയ്ക്ക് സാധ്യതയുണ്ട്. എന്നാൽ കൊവിഡ് വ്യാപനം വർധിച്ചില്ലെങ്കിൽ നിശ്ചയിച്ച പ്രകാരം തന്നെ ചലച്ചിത്ര മേള നടക്കുമെന്നും രഞ്ജിത്ത് അറിയിച്ചു.
ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് ഐഎഫ്എഫ്‌കെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബറില്‍ നടക്കാനിരുന്ന മേളയാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്. തിരുവനന്തപുരത്ത് വെച്ച് തന്നെയാണ് ഇത്തവണ മേള നടക്കുക.