Kerala

രാജ്യാന്തര ചലച്ചിത്രമേള; വോളണ്ടിയർ, ഹോസ്പിറ്റാലിറ്റി ടീമുകളുടെ പരിശീലനം തുടങ്ങി

  • 4th December 2022
  • 0 Comments

രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് തിയേറ്റർ വോളണ്ടിയർമാരുടെയും ഹോസ്പിറ്റാലിറ്റി വോളണ്ടിയർമാരുടെയും പരിശീലനം ആരംഭിച്ചു. തിയേറ്റർ വോളണ്ടിയർമാരുടെ പരിശീലനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. രാജ്യാന്തര ചലച്ചിത്രമേളയുടെ നടത്തിപ്പ് മറ്റു മേളകൾക്ക് അനുകരണീയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വോളണ്ടിയർ കമ്മിറ്റി ചെയർമാൻ കെ എസ് സുനിൽകുമാർ അധ്യക്ഷനായി. അക്കാദമി എക്സിക്യൂട്ടീവ് അംഗം ശങ്കർ രാമകൃഷ്ണൻ പങ്കെടുത്തു. ഹോസ്പിറ്റാലിറ്റി വോളണ്ടിയർമാരുടെ പരിശീലനക്കളരി പ്രശസ്ത തിയേറ്റർ ട്രെയിനർ മനു ജോസ് ഉദ്‌ഘാടനം ചെയ്തു.

Kerala News

ലോക സിനിമാക്കാഴ്ചയുടെ ഉത്സവത്തിന് ഇന്ന് കൊടിയിറക്കം; നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥി

  • 25th March 2022
  • 0 Comments

എട്ടു രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് കൊടിയിറക്കം. അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകൾ പ്രദർശിപ്പിച്ച മേളയുടെ സമാപന സമ്മേളനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ വൈകിട്ട് 5.45 ന് നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ എഴുത്തുകാരന്‍ ടി.പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സഹകരണ മന്ത്രി വി.എന്‍ വാസവന്‍ മാധ്യമ അവാര്‍ഡുകള്‍ […]

error: Protected Content !!