Local

വീടുകളുടെ സമര്‍പ്പണം നാളെ

  • 6th September 2019
  • 0 Comments

കുന്ദമംഗലം: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഉള്‍പ്പെട്ട കാരന്തൂര്‍ ഭാഗത്ത് മര്‍ക്കസ് ആര്‍.സി.എഫ്.ഐ യും, കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്.കാരന്തൂര്‍ യൂണിറ്റും സംയുക്തമായി നിര്‍മ്മിച്ചു നല്‍കുന്ന മൂന്ന് വീടുകളുടെ സമര്‍പ്പണം നാളെ(സെപ്റ്റംബര്‍ ഏഴ്) ശനി കാരന്തൂര്‍ കരിപ്പാല്‍ താഴത്ത് നടക്കും. കാരന്തൂര്‍ സ്വദേശികളായ പുല്ലാട്ട് മുഹമ്മദ് കോയ, കരിപ്പാല്‍താഴം ബിച്ചുത്ത, തൈക്കണ്ടി ഹമീദ് എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. ഓരോ വീടുകള്‍ക്കും അഞ്ച് ലക്ഷം രൂപയാണ് കമ്മറ്റി നല്‍കിയത്. രണ്ട് റൂം, സിറ്റി ഹൗട്ട്, […]

News

‘സ്വപ്‌ന’ ഭവനങ്ങളില്‍ ഇവര്‍ സുരക്ഷിതരാണ്, ലൈഫ് രണ്ടാംഘട്ടം 2211 വീടുകള്‍ പൂര്‍ത്തിയായി

‘കയറിക്കിടക്കാന്‍ ഇങ്ങനൊരു വീടുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു. സര്‍ക്കാറിന്റെ സഹായമില്ലായിരുന്നെങ്കില്‍ ഇന്നും ഷെഡില്‍ കഴിയേണ്ടി വന്നേനെ’. രോഗിയായ സഹോദരനോടൊപ്പം കഴിയുന്ന ചേളന്നൂര്‍ കോറോത്ത്‌പൊയില്‍ത്താഴം ശ്രീജയുടെ ഈ വാക്കുകള്‍ ആശ്വാസത്തിന്റെയും സംരക്ഷണത്തിന്റെയും രേഖപ്പെടുത്തലാണ്. ഇത് ശ്രീജയുടെ കുടുംബത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. പെരുമണ്ണ പഞ്ചായത്തിലെ നെടുമ്പറമ്പ് രാധയും കടലുണ്ടി പഞ്ചായത്തിലെ ചുങ്കത്ത് ഹസന്‍കുട്ടിയും ഓണത്തറ ഗംഗാദേവിയും കറുത്തേടത്ത് ദേവദാസനുമെല്ലാം ഇന്ന് അടച്ചുറപ്പുള്ള വീടുകളുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന വാഗ്ദാനം സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇവരെ പോലെ ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ച […]

News

കനത്ത മഴയെ തുടർന്ന് ജില്ലയില്‍ പൂര്‍ണമായി തകര്‍ന്നത്‌ 70 വീടുകൾ

ജില്ലയിൽ നാല് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിൽ 70 വീടുകൾ പൂർണമായും തകർന്നു. 946 വീടുകളാണ്  ഭാഗികമായി തകർന്നത്.  കോഴിക്കോട് താലൂക്കിൽ 36 വീടുകൾ പൂർണ്ണമായും 267 വീടുകൾ ഭാഗികമായും തകർന്നു.  കൊയിലാണ്ടി താലൂക്കിൽ രണ്ടു വീടുകൾ പൂർണ്ണമായും 123 വീടുകൾ ഭാഗികമായും തകർന്നു. വടകരയിൽ 25 വീടുകൾ പൂർണമായും 465 വീടുകൾ ഭാഗികമായും തകർന്നു. താമരശ്ശേരി താലൂക്കിൽ ഏഴു വീടുകൾ പൂർണമായും 91 വീടുകൾ ഭാഗികമായും തകർന്നു.

Kerala

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ നല്കി. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴുകി വൃത്തിയാക്കണം.വൃത്തിയാക്കിയ വീടുകളിലും സ്ഥാപനങ്ങളിലും ബ്‌ളീച്ചിങ്  പൗഡര്‍ കലക്കിയ ലായനി ഉപയോഗിച്ച്  അണുനശീകരണം നടത്തണം. പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിക്കണം. കക്കൂസ് മാലിന്യങ്ങളാല്‍ മലിനമാക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബ്‌ളീച്ചിങ് പൗഡര്‍ ഉപയോഗിച്ച്അണുവിമുക്തമാക്കണം.  വെള്ളക്കെട്ട് മൂലം മലിനമായ കിണറുകള്‍, ടാങ്കുകള്‍,  കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ അണുവിമുക്തമാക്കണം. മലിനജലവുമായി സമ്പര്‍ക്കത്തില്‍ ആകുന്നവര്‍ വ്യക്തിഗത സുരക്ഷാ […]

വീടിനോട് ചേർന്നമതിൽ തകർന്നു; വീട് അപകട ഭീഷണിയിൽ

കൂന്ദമംഗലം: കൈതാ കുഴിയിൽ തെറ്റത്ത് പറമ്പത്ത് സന്തോഷിന്റെ ചുറ്റുമതിൽ തകർന്ന് വീട് അപകട ഭീഷണിയിലാണ്.ഒരു മാസമായി ഈ വീട്ടിൽ താമസമാക്കിയിട്ട്‌. ഈ കുടുംബം ഏറെ പ്രയാസത്തിലാണ്. കിണറും അപകടാവസ്ഥയിലാണ്

Kerala

ലൈഫ് മിഷൻ: ഒരുലക്ഷം വീടുകൾ പൂർത്തിയായി

ഡിസംബറോടെ രണ്ടുലക്ഷം വീടുകൾ ലക്ഷ്യം കേരള സർക്കാരിന്റെ സമ്പൂർണ ഭവനപദ്ധതിയായ ലൈഫ് മിഷൻ ഒന്നും രണ്ടും ഘട്ടങ്ങളിലായി 1,03,644 വീടുകളുടെ നിർമാണം പൂർത്തിയായി. ഇതോടെ ദേശീയതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ സമയത്തിൽ ഇത്രയും അധികം വീടുകൾ പൂർത്തിയാക്കിയ സംസ്ഥാനമായി കേരളം മാറി. ഈ പുരോഗതി അടിസ്ഥാനമാക്കിയാൽ വരുന്ന ഡിസംബറോടെ പദ്ധതിയിൽ സംസ്ഥാനത്ത് പൂർത്തിയാകുന്ന വീടുകളുടെ എണ്ണം രണ്ട് ലക്ഷമാകും. പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ നിർമാണമാണ് ലൈഫ് മിഷൻ ഒന്നാംഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്. ഒന്നാംഘട്ടത്തിൽ പൂർത്തീകരിക്കേണ്ടിയിരുന്ന 54,351 വീടുകളിൽ 51,509 വീടുകൾ […]

Local

മജിസ്‌ട്രേട്ടിന്റെ വീടിന് മുന്‍പില്‍ അനധികൃത പാര്‍ക്കിങ്ങ്: പോലീസ് കേസെടുത്തു

കുന്ദമംഗലം: കുന്ദമംഗലം ജുഡ്യീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വീടിന് മുന്‍പില്‍ അനധികൃതമായി കാര്‍ പാര്‍ക്ക് ചെയ്തതിന് പോലീസ് കേസെടുത്തു. അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ ഉടമയെ കണ്ടെത്താന്‍ പോലീസ് ഏറെ പ്രയാസപ്പെട്ടു. വീടിന് മുന്‍പില്‍ പാര്‍ക്ക് ചെയ്യരുത് എന്ന ബോര്‍ഡിന് മുമ്പില്‍ തന്നെയാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. മജിസ്‌ട്രേറ്റിന്റെ വീടീണെന്ന് അറിയില്ല എന്ന് ഉടമ പറഞ്ഞപ്പോള്‍ പോലീസുകാര്‍ മറ്റ് വീടുകള്‍ക്ക് മുന്‍പിലാണെങ്കിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല എന്ന് നിര്‍ദേശിക്കുകയായിരുന്നു.

Local

കെയര്‍ ഹോം പദ്ധതിയില്‍ ഭാവനയ്ക്ക് വീട്; താക്കോല്‍ ദാനം ഇന്ന്

സഹകരണ വകുപ്പിന് കീഴില്‍ കെയര്‍ ഹോം പദ്ധതി വഴി ഭാവന സുരേഷിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം ഇന്ന് (ജൂലായ് 26) മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. മന്ദംകാവില്‍ വൈകീട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലയില്‍ 44 വീടുകള്‍ നിര്‍മിച്ച് നല്‍കിയ കെയര്‍ ഹോം പദ്ധതിയില്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മന്ദംകാവിലാണ് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ഭാവനയ്ക്ക് വീട് നിര്‍മിച്ചത്. കാവുന്തറ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് നിര്‍മാണം […]

Local

ലൈഫ് വേണ്ട; സ്വന്തം ഭവന പദ്ധതിക്ക് അനുമതി തേടി പെരുവയൽ പഞ്ചായത്ത്

പെരുവയൽ : ലൈഫ് ഭവന പദ്ധതിയിൽ അർഹരായവർക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ സ്വന്തമായി ഭവനപദ്ധതി തയ്യാറാക്കാൻ ഗ്രാമ പഞ്ചായത്തിനെ അനുവദിക്കണമെന്ന് പെരുവയൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം ഏകകണ്ഡമായി സർക്കാറിനോട് ആവശ്യപ്പെട്ടു. പി.കെ. ഷറഫുദ്ദീൻ അവതരിപ്പിച്ച പ്രമേയത്തെ പ്രസീത് കുമാർ പിന്താങ്ങി. അഞ്ഞൂറിലേറെ ഭവനരഹിതരുള്ള ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടത് 47 പേർ മാത്രമാണ്. പദ്ധതിയുടെ വിചിത്രമായ മാനദണ്ഡങ്ങൾ മൂലമാണ് മറ്റുള്ളവർ പുറത്തായത്. ലൈഫ് പദ്ധതിക്ക് മുമ്പ് ഇതേ കാലയളിൽ ഇതിന്റെ നാലിരട്ടിയിലേറെ പേർക്ക് ഭവന നിർമ്മാണത്തിന് […]

Kerala

കെയര്‍ ഹോം: വീടിന്റെ താക്കോല്‍ദാനം ജൂലൈ 26-ന്

സഹകരണവകുപ്പിന്റെ കെയര്‍ഹോം പദ്ധതി പ്രകാരം, കൊയിലാണ്ടി താലൂക്കില്‍ നടുവണ്ണൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ലക്ഷംവീട് കോളനിയില്‍ ട്രാന്‍സ് ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട ഭാവന സുരേഷിന്  അനുവദിച്ച വീടിന്റെ താക്കോല്‍ ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജൂലൈ 26 വൈകീട്ട് 4 ന് നിര്‍വഹിക്കുമെന്ന് കോഓപറേറ്റീവ്് സൊസൈറ്റി ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു.  വീടിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചത് കാവുന്തറ സര്‍വ്വീസ് സഹകരണ ബാങ്കാണ്.  ഭാവന സുരേഷിന് വീട് നിര്‍മ്മാണത്തിനുള്ള സ്ഥലം ഒരു സ്വകാര്യ വ്യക്തിയാണ് വാങ്ങി നല്‍കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ […]

error: Protected Content !!