Kerala

മികവുകൾ വ്യക്തിത്വത്തെ മിനുക്കുന്നതാവണം – കാന്തപുരം

കാരന്തൂർ: പഠന-ജീവിത കാലയളവിൽ ആർജിക്കുന്ന മികവുകളും നേട്ടങ്ങളും മനുഷ്യരുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും മിനുക്കുന്നതാവണമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിരുദങ്ങളും സ്ഥാനങ്ങളും കരസ്ഥമാക്കുമ്പോൾ മനസ്സ് കൂടുതൽ വിശാലമാവുകയാണ് ചെയ്യണ്ടത്. മൂല്യങ്ങൾ കൈവിടാതെയാവണം എക്കാലവും ജീവിക്കേണ്ടത്. ചുറ്റുമുള്ളവരെ കാരുണ്യത്തോടെ നോക്കാനും മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കാനും യോഗ്യതകൾ തടസ്സമാവരുതെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് റാങ്ക് ജേതാവ് മുഹമ്മദ് സുഹൈൽ മുഖ്യാതിഥിയായിരുന്നു. ബി.എ, ബി.ബി.എ, ബി.കോം, ബി.എസ്.സി കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയ 217 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പുതിയ അക്കാദമിക് വർഷത്തെ ബ്രോഷർ പ്രകാശനവും ഡോക്യുമെന്ററി പ്രദർശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.

പ്രൊഫ. സയ്യിദ് സാബൂർ ബാഹസൻ അവേലം, പ്രൊഫ. എ.കെ. അബ്ദുൽ ഹമീദ്, ഡോ. പി. രാഘവൻ, ഉനൈസ് മുഹമ്മദ്, വി.എം റഷീദ് സഖാഫി, അക്ബർ ബാദുഷ സഖാഫി, ഷമീം കെകെ സംസാരിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് അലി സഖാഫി വള്ളിയാട് സ്വാഗതവും അറബിക് ഡിപ്പാർട്മെന്റ് മേധാവി ഫാസിൽ നൂറാനി നന്ദിയും പറഞ്ഞു.

ഫോട്ടോ: മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ബിരുദദാന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!