Kerala

മലയാളി വിദ്യാർഥി കൊൽക്കത്തയിൽ കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ച നിലയിൽ

കൊച്ചി: എറണാകുളം സ്വദേശിയായ നിയമ വിദ്യാർഥിയെ കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി കോർപറേഷൻ 33ാം ഡിവിഷനിൽ പാലാരിവട്ടം പഴശ്ശി ലൈനിൽ ജെബിൻ ജോസിന്‍റെ ഏക മകൻ ജുവൻ ജോസാണ്​ (19) മരിച്ചത്​. കൊൽക്കത്തയിലെ നാഷനൽ യൂനിവേഴ്​സിറ്റി ഓഫ്​ ജൂറിഡിക്കൽ സയൻസസിലെ (എൻ.യു.ജെ.എസ്​) ഒന്നാം വർഷ എൽ.എൽ.ബി വിദ്യാർഥിയാണ്​. പ്ലസ്​ടു പാസായ ജുവൻ ക്ലാറ്റ്​ പ്രവേശന പരീക്ഷ എഴുതി പ്രവേശനം കിട്ടിയതിനെത്തുടർന്ന്​ ഏതാനും മാസം മുമ്പാണ്​ കൊൽക്കത്തയിലേക്ക്​ പോയത്​.

എല്ലാ ദിവസവും വീട്ടിലേക്ക്​ വിളിക്കുന്ന ജുവൻ ഞായറാഴ്ച രാത്രി ഏഴരക്കും വിളിച്ചിരുന്നതായും തിങ്കളാഴ്ച പുലർച്ചെ അഞ്ചരക്ക്​ കൂട്ടുകാരുമായി സംസാരിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. രാവിലെ ആറരയോടെ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽനിന്ന്​ വീണ്​ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ്​ വീട്ടുകാർക്ക്​ ലഭിച്ച വിവരം. പിതാവ്​ ജെബിനും അടുത്ത ബന്ധുക്കളും കൊൽക്കത്തയിലേക്ക്​ പുറപ്പെട്ടിട്ടുണ്ട്​. പഠനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും വളരെ സാമർഥ്യം പുലർത്തിയിരുന്ന ജുവൻ, എൻ.യു.ജെ.എസിൽ പ്രവേശനം ലഭിച്ചതിൽ ഏറെ സന്തോഷവാനായിരുന്നുവെന്ന്​ ബന്ധുക്കൾ പറയുന്നു. എൻ.യു.ജെ.എസ്​ കൾച്ചറൽ കമ്മിറ്റി അംഗവുമായിരുന്നു. ജസീനയയാണ്​ മാതാവ്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!