വിസ്മയകേസ്; ആത്മഹത്യയിലേക്ക് നയിച്ചത് തന്റെ പ്രവര്‍ത്തികളാണെന്നതിന് തെളിവില്ല, പ്രതി ഹൈക്കോടതിയെ സമീപിച്ചു
വിസ്മയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി കിരണ്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍. കോടതിയുടെ കണ്ടെത്തലുകള്‍ യുക്തിയില്ലാത്തതെന്നാണ് അപ്പീലിലെ വാദം. സ്ത്രീധനം ആവശ്യപ്പെട്ടതിനോ, കൈപ്പറ്റിയതിനോ തെളിവുകളില്ല, വിസ്മയയുടെ ആത്മഹത്യയിലേക്ക് നയിച്ചത് തന്റെ പ്രവര്‍ത്തികളാണെന്നതിന് തെളിവില്ലെന്നും കിരണ്‍ അപ്പീലില്‍ പറയുന്നു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ 10 വര്‍ഷം കഠിന തടവ് അനുഭവിക്കണമെന്നും പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നുമായിരുന്നു വിചാരണക്കോടതി ഉത്തരവ്. വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവ് പ്രതിക്ക് കോടതി […]









