Kerala News

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 10th August 2022
  • 0 Comments

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബാങ്കിന്റെ ആസ്തികള്‍ പണയം വച്ച് 50 കോടിയോളം സമാഹരിക്കുമെന്നും കേരളാ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ബാധ്യത തീര്‍ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ 12 ദിവസത്തെ സമയം ആവശ്യപ്പെട്ടു. സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി ചേര്‍ന്ന് പരിഹാര മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോള്‍ എത്ര പണം […]

Kerala News

ദേശീയപാതകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കണം, ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

  • 6th August 2022
  • 0 Comments

ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ദേശീയപാതകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ ഹൈക്കോടതി ദേശീയപാത അതോറിട്ടിയോട് ആവശ്യപ്പെട്ടു. ദേശീയപാത കേരള റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കുമാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. അമിക്കസ് ക്യൂറി വഴി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ ഹൈക്കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചിരുന്നു. നെടുമ്പാശേരിയിലെ വാര്‍ത്ത അറിഞ്ഞ അമിക്കസ്‌ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് […]

National News

സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളി

  • 4th August 2022
  • 0 Comments

ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് അലഹാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കാപ്പന് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ഗൗരവതരമാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ അന്തിമ വിധി. ജാമ്യം ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പന്‍ നല്‍കിയ ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം പൂര്‍ത്തിയായിരുന്നു. വാദങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷം ഇന്നലെയാണ് കോടതി ജാമ്യ ഹര്‍ജിയില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. നേരത്തെ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ […]

Kerala News

തൊണ്ടിമുതലില്‍ കൃത്വിമം;വര്‍ഷങ്ങള്‍ പഴക്കമുള്ള കേസല്ലേ, എന്തുകൊണ്ട് വൈകുന്നുവെന്ന് കോടതി

  • 27th July 2022
  • 0 Comments

തൊണ്ടിമുതലില്‍ കൃത്വിമം നടത്തിയെന്ന കേസില്‍ മന്ത്രി ആന്‍റണി രാജുവിനെതിരായ വിചാരണ നീണ്ടുപോയത് ഗൗരവകരമെന്ന് ഹൈകോടതി.വിചാരണ വേഗത്തിലാക്കണമെന്ന ഹര്‍ജി നമ്പരിടാന്‍ കോടതി ഉത്തരവിട്ടു. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസല്ലേ ഇതെന്നും കോടതി ചോദിച്ചു.ആന്‍റണി രാജുവിനെതിരായ വിചാരണ വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു.ആന്‍റണി രാജുവിന് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.ഹര്‍ജിയില്‍ ഹൈക്കോടതി രജിസ്ട്രി നമ്പര്‍ ഇട്ടിരുന്നില്ല. മൂന്നാം കക്ഷിക്ക് ഈ കേസില്‍ ഇടപെടാന്‍ കഴിയുമോ എന്ന തര്‍ക്കമായിരുന്നു ഇക്കാര്യത്തില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം […]

Kerala News

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയ പരിധി ഒരു ദിവസത്തേയ്ക്ക് കൂടി നീട്ടി ഹൈക്കോടതി

  • 21st July 2022
  • 0 Comments

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഒരു ദിവസം കൂടി നീട്ടി ഹൈക്കോടതി നടപടി. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. സിബിഎസ്ഇ പത്താക്ലാസ് പരീക്ഷാഫലം പുറത്തുവരാത്തതില്‍ പ്ലസ് വണ്‍ പ്രവേശനം നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജി വെള്ളിയാഴ്ച മൂന്നു മണിക്ക് വീണ്ടും പരിഗണിക്കും, അതുവരെയാണ് […]

Kerala News

നടിയെ ആക്രമിച്ച കേസ്; ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്

  • 15th July 2022
  • 0 Comments

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് വിചാരണ കോടതിയില്‍ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച്. കേസിന്റെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ പശ്ചാത്തലത്തില്‍ കേസിന്റെ തുടരന്വേഷണത്തിനു കൂടുതല്‍ സമയം വേണമെന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തല്‍. ഹാഷ് വാല്യു മാറിയതില്‍ ഉള്‍പ്പടെ അന്വേഷണം വേണം എന്ന ആവശ്യമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഉയര്‍ത്തിയത്. നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ ചോദ്യംചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ പ്രാധാന്യം […]

Kerala News

പുരാവസ്തു തട്ടിപ്പ്, പോക്‌സോ കേസ്; മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

  • 14th July 2022
  • 0 Comments

പുരാവസ്തു തട്ടിപ്പ്, പോക്‌സോ കേസുകളില്‍ ജയിലിലായ മോന്‍സണ്‍ മാവുങ്കലിന് ജാമ്യമില്ല. കേസില്‍ ഉടന്‍ വിചാരണ തുടങ്ങുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ജാമ്യഹര്‍ജികള്‍ തള്ളിയുള്ള ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുള്‍പ്പെടെ രണ്ട് പീഡനക്കേസുകളാണ് മോന്‍സന്‍ മാവുങ്കലിന്റെ പേരിലുള്ളത്. കേസിന്റെ കുറ്റപത്രം അടുത്തിടെ സമര്‍പ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ കേസ് എടുത്തത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ […]

Kerala News

ജിമ്മുകള്‍ ക്ഷേത്രങ്ങളും പള്ളികളും പോലെ പുണ്യസ്ഥലം; ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി

  • 12th July 2022
  • 0 Comments

കേരളത്തിലെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്നുമാസത്തിനകം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. ജിംനേഷ്യങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലും നിയമപരവുമായിരിക്കണം ജിംനേഷ്യങ്ങളുടെ പ്രവര്‍ത്തനമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നെയ്യാറ്റിന്‍കരയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ജിംനേഷ്യത്തിനെതിരെ സമീപവാസി സി ധന്യ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണ് വിധി. കേരള പ്‌ളേസ് ഒഫ് പബ്‌ളിക് റിസോര്‍ട്ട് ആക്ട് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. പള്ളികളും ക്ഷേത്രങ്ങളും പോലെ യുവാക്കളുടേയും മറ്റും പുണ്യസ്ഥലമായി ജിമ്മുകള്‍ മാറിയെന്ന് കോടതി വിലയിരുത്തി. ‘എല്ലാ […]

National News

കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് അവസാനിപ്പിക്കണം; കേസ് പിന്‍വലിക്കാന്‍ അപേക്ഷയുമായി ബിനോയിയും ബീഹാര്‍ സ്വദേശിനിയും ഹൈക്കോടതിയില്‍

ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് ബിനോയിയും പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനിയും ബോംബെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവരും കോടതിയില്‍ കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു കാണിച്ച് നല്‍കിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പു കരാറില്‍ തങ്ങളുടെ കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയില്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരി […]

Kerala News

സ്നേഹബന്ധം തക‍ര്‍ന്ന ശേഷം പീഡന പരാതി,ബലാത്സംഗമായി കാണാനാവില്ല;സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന് ജാമ്യം

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ അഭിഭാഷകൻ അഡ്വ.നവനീത് എം നാഥിന് ജാമ്യം.ഹൈക്കോടതിയാണ് ജാമ്യം നൽകിയത്വി.വാഹ വാഗ്ദാന ലംഘനത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന്, ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അഭിപ്രായപ്പെട്ടു.സ്നേഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ വാഗ്ദാനലംഘനമാണെന്നും വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.ലിവ് ഇന്‍ ബന്ധങ്ങള്‍ ഇപ്പോള്‍ സാധാരണമാണെന്നും അതു തുടര്‍ന്നു പോവാനാവില്ലെന്നു കണ്ട് ഒരാള്‍ പിന്‍മാറിയാല്‍ അയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ലൈംഗിക ബന്ധം സ്്ത്രീയുടെ സമ്മതത്തോടെയാണ് നടന്നത് എന്നതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് […]

error: Protected Content !!