Kerala News

ഇ ഡി ക്കെതിരായ രണ്ട് കേസുകളും റദ്ദാക്കി; സർക്കാരിന് തിരിച്ചടി

  • 16th April 2021
  • 0 Comments

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും ഹൈക്കോടതി റദ്ദാക്കി. ഇ.ഡി ആവശ്യം അംഗീകരിച്ചാണ് നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും റദ്ദാക്കിയത്.. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളുടെ മേല്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി എന്നായിരുന്നു എഫ്.ഐ.ആര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് […]

Kerala News

ഓൺലൈൻ റമ്മി കളി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

  • 8th April 2021
  • 0 Comments

പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമായിപ്രഖ്യാപിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ചൂതാട്ട കമ്പനികളുടെ ആവശ്യം ഹൈക്കോടതി തള്ളി. എംപിഎല്‍, റമ്മി സര്‍ക്കിള്‍ അടക്കമുള്ള കമ്പനികളാണ് കോടതിയെ സമീപിച്ചത്.ഇക്കഴിഞ്ഞ ഫെബ്രവരി 23നായിരുന്നു കേരള ഗെയിംമിംഗ് ആക്ടില്‍ ഭേദഗതി വരുത്തി ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. വിഷയത്തില്‍ സര്‍ക്കാറിനോട് വിശദമായ മറുപടി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജി അടുത്ത മാസം 29ന് വീണ്ടും പരിഗണിക്കും. .

Kerala News

ഇരട്ടവോട്ട് വിവാദത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • 29th March 2021
  • 0 Comments

ഇരട്ടവോട്ട് വിവാദത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി.ഇതിനാവശ്യമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇരട്ട വോട്ട് വിഷയത്തിൽ രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആണ് പ്രതിപക്ഷ നേതാവ് ഹൈ കോടതിയെ സമീപിച്ചത്.വോട്ടർപട്ടികയിൽ വ്യാജമായി പേര് ചേർത്തിട്ടുണ്ടെന്ന ആരോപണം ശരിയാണെന്ന് […]

Kerala News

വാളയാര്‍ കേസ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

  • 19th March 2021
  • 0 Comments

വാളയാർ കേസ് സിബിഐ അന്വേഷണത്തിന് വിടാൻ ഹൈക്കോടതി ഉത്തരവ്. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. വാളയാര്‍ കേസില്‍ ഏതു തരത്തിലുള്ള അന്വേഷണത്തിനും ഒരുക്കമാണെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും സാങ്കേതികതയില്‍ കുരുങ്ങുകയായിരുന്നു. അന്തിമ റിപ്പോര്‍ട്ട് നല്‍കിയ കേസില്‍ മറ്റൊരു ഏജന്‍സി അന്വേഷണം നടത്തുന്നതിനു കോടതി ഉത്തരവു വേണം. തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേ […]

സ്ഥിരപ്പെടുത്തലില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

  • 17th February 2021
  • 0 Comments

പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. നിയമനം സംബന്ധിച്ച ചട്ടങ്ങള്‍ എന്തെന്ന് അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം. 10 ദിവസത്തിന് ശേഷം ഹരജി വീണ്ടും പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ എതിര്‍പ്പ് അവഗണിച്ച് സര്‍ക്കാര്‍ കൂട്ട സ്ഥിരപ്പെടുത്തല്‍ തുടരുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുതാത്പര്യ ഹര്‍ജിയാണ് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി […]

Kerala

”സമര ദിനങ്ങൾ ശമ്പള അവധിയല്ല”; ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

  • 2nd February 2021
  • 0 Comments

സമരം ചെയ്ത സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സർക്കാരിന് കനത്ത തരിച്ചടി. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ 2019 ജനുവരി എട്ട്, ഒൻപത് തീയതികളിൽ നടന്ന അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിക്കാനുള്ള സർക്കാർ തീരുമാനം കോടതി റദ്ദാക്കി. ആലപ്പുഴ കളർകോട് സ്വദേശിയും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ ജി.ബാലഗോപാൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സംസ്ഥാനത്ത് ഡയസ്നോൺ നിലനിൽക്കെ പണിമുടക്കിൽ പങ്കെടുത്ത […]

Kerala News

കോതമംഗലം പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ

  • 7th January 2021
  • 0 Comments

കോതമംഗലം പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ. സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ചാണ് സ്റ്റേ ചെയ്തത്. ഹര്‍ജി വീണ്ടും ഈ മാസം 15ന് പരിഗണിക്കും. കോടതി വിധി നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ സമയം ഇതിന് ആവശ്യമാണെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കോതമംഗലം പള്ളി സിആര്‍പിഎഫ് ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ കേന്ദ്രം നിലപാടറിയിച്ചു. പള്ളി തര്‍ക്കം സംസ്ഥാന വിഷയമാണെന്നും കേന്ദ്രസര്‍ക്കാരിനെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നുമായിരുന്നു എഎസ്ജി കോടതിയെ അറിയിച്ചത്. പുനഃപരിശോധനാ ഹര്‍ജി […]

Kerala News

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി

  • 6th January 2021
  • 0 Comments

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാറും കുട്ടികളുടെ മാതാവും പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്‌സോ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹരജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആര്‍. അനിത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ചായിരുന്നു നാല് പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടത്. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും […]

Kerala News

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

  • 14th December 2020
  • 0 Comments

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനഃക്രമീകരിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. എന്നാല്‍ നിലവില്‍ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പിലാക്കിയാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം 50 ശതമാനത്തില്‍ താഴേയ്ക്ക് പോകുമെന്നും […]

പാലത്തായി പീഢനക്കേസിന്റെ അന്വേഷണം പുതിയ ടീമിന്, ഐ ജി ശ്രീജിത്തിന്റെ അന്വേഷണസംഘത്തിനെ മാറ്റി

  • 21st November 2020
  • 0 Comments

കണ്ണൂര്‍ പാലത്തായിയില്‍ അധ്യാപകനായ ബിജെപി നേതാവ് നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ അന്വേഷണസംഘത്തെയാണ് മാറ്റിയത്. തളിപ്പറമ്പ് ഡി വൈ എസ് പി രത്നകുമാറിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണസംഘം. എഡിജിപി ജയരാജിന് മേല്‍നോട്ട ചുമതല നല്‍കി. ഐജി ശ്രീജിത്തിന്റെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാന്‍ ഉത്തരവിട്ടു. പഴയ അന്വേഷണസംഘത്തിലെ […]

error: Protected Content !!