Kerala News

പാലത്തായി പീഢനക്കേസിന്റെ അന്വേഷണം പുതിയ ടീമിന്, ഐ ജി ശ്രീജിത്തിന്റെ അന്വേഷണസംഘത്തിനെ മാറ്റി

New team to probe Palathayi sexual assault case; I G Sreejith removed -  KERALA - GENERAL | Kerala Kaumudi Online

കണ്ണൂര്‍ പാലത്തായിയില്‍ അധ്യാപകനായ ബിജെപി നേതാവ് നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ അന്വേഷണസംഘത്തെയാണ് മാറ്റിയത്. തളിപ്പറമ്പ് ഡി വൈ എസ് പി രത്നകുമാറിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണസംഘം. എഡിജിപി ജയരാജിന് മേല്‍നോട്ട ചുമതല നല്‍കി.

ഐജി ശ്രീജിത്തിന്റെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാന്‍ ഉത്തരവിട്ടു. പഴയ അന്വേഷണസംഘത്തിലെ ആരും പുതിയ സംഘത്തിലുണ്ടാകരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രതി പദ്മരാജന് നേരത്തെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു.

ഐ ജി ശ്രീജിത്ത് പദ്മരാജന് അനുകൂലമായി സംസാരിക്കുന്ന ഫോണ്‍ ശബ്ദരേഖ പുറത്തുവന്നത് വലിയ വിവാദമുണ്ടാക്കിയിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരമുള്ള കുറ്റം പദ്മരാജനെതിരെ ചുമത്താത്തതില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. പോക്‌സോ ചുമത്താത്തതിനെ ന്യായീകരിച്ചുകൊണ്ട് ശ്രീജിത്ത് സംസാരിച്ചത് ഓഡിയോയിലുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!