വിചാരണ കോടതിക്കെതിരേ അക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും; ചോദിക്കാന്‍ പാടില്ലാത്ത പലതും ചോദിച്ചെന്നും പരാതി

  • 16th November 2020
  • 0 Comments

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിക്കെതിരേ ഹൈക്കോടതിയില്‍ രൂക്ഷവിമര്‍ശനവുമായി സര്‍ക്കാരും ആക്രമിക്കപ്പെട്ട നടിയും. വിചാരണ കോടതിയില്‍ വച്ച് പല തവണ കരയേണ്ട സാഹചര്യം നേരിട്ടുവെന്നും തന്നെ മാനസികമായി പീഡിപ്പിക്കുന്നത് തടയാന്‍ കോടതി ഇടപെട്ടില്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം നടക്കുമ്പോഴായിരുന്നു ആരോപണങ്ങളും പരാതികളും ഉയര്‍ന്നത്. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയോട് പറഞ്ഞത്. വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരു വിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം വാദം പൂര്‍ത്തിയായെങ്കിലും […]

തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരേയുള്ള ഹര്‍ജികള്‍ തള്ളി

  • 11th November 2020
  • 0 Comments

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരേയുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്ചയിച്ച നടപടി ചോദ്യം ചെയ്താണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. 87 ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. പാലാ മുന്‍സിപ്പാലിറ്റി, കാലടി ഗ്രാമപ്പഞ്ചായത്ത് എന്നിവടങ്ങളിലെ ഓരോ വാര്‍ഡുകളിലെ സംവരണ സീറ്റ് നിര്‍ണയം പുനപരിശോധിക്കാന്‍ നിര്‍ദേശിച്ചു കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ഡ് നിര്‍ണയത്തിനെതിരേ നിരവധി ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചതു കൊണ്ടു വാര്‍ഡുകളുടെ […]

രാഹുലിനെതിരായ സരിതയുടെ ഹര്‍ജി തള്ളി; ബാലിശമായ ഹര്‍ജി നല്‍കിയതിന് ഒരു ലക്ഷം രൂപ പിഴ

  • 2nd November 2020
  • 0 Comments

രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ബാലിശമായ ഹര്‍ജി നല്‍കിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. തുടര്‍ച്ചയായി സരിതയുടെ അഭിഭാഷകര്‍ ഹാജര്‍ ആകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി. ഇന്നും കേസ് പരിഗണിച്ചപ്പോള്‍ സരിതയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജറായിരുന്നില്ല. […]

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പി സി ജോര്‍ജിന്റെ ഹര്‍ജി; ഉത്തരവ് പറയാനായി ഹൈക്കോടതി മാറ്റിവെച്ചു

  • 2nd November 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പി സി ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് പി സി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നാണ് പി സി […]

നിയമസഭാ കയ്യാങ്കളി കേസ്; സ്‌റ്റേ ആവശ്യം തള്ളി ഹൈക്കോടതി

നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികളായ മന്ത്രിമാർ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കയ്യാങ്കളി കേസിൽ മന്ത്രിമാരടക്കം ഈ മാസം 28ന് ഹാജരാകണമെന്ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. മൈക്ക് മുതൽ കസേരകൾ വരെ നിരവധി […]

Kerala News

ആനക്കൊമ്പ് കേസ്​: മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

കൊച്ചി: ആനക്കൊമ്പ് കൈവശംവച്ച കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,​അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും കാണിച്ചാണ് താരം സത്യവാങ്മൂലം സമര്‍പ്പിച്ചത്. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും,​ അതിനാല്‍ നിയമ തടസമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ കേസിലൂടെ ജനമധ്യത്തിലുള്ള തന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്നും മോഹന്‍ലാല്‍ ആരോപിക്കുന്നു. ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ മുഖ്യവനപാലകന്‍ അനുമതി നല്‍കിയിരുന്നു. ഇത് റദ്ദാക്കണമെന്നും കേസ് നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി […]

Kerala

ശ്രീരാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ധാക്കണം: സര്‍ക്കാര്‍ കോടതിയില്‍

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ചുകൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍. ശ്രീറാം വെങ്കിട്ട രാമന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ശ്രീറാമിന് നോട്ടീസ് അയച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. എന്നാല്‍ ശ്രീറാമിന്റെ ജാമ്യം കോടതി സ്റ്റേ ചെയ്തില്ല. തെറ്റായ വിവരങ്ങള്‍ നല്‍കി ശ്രീറാം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തിയാണ് ശ്രീറാം. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ ഗന്ധം സ്ഥിരീകരിച്ചതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ കോടതി പോലീസിനെ […]

error: Protected Content !!