Local

കോവിഡ് പശ്ചാത്തലത്തിൽ സർട്ടിഫിക്കറ്റുകൾ വീട്ടിലെത്തിച്ച് കാവിലുംപാറ പഞ്ചായത്ത്

  • 28th June 2020
  • 0 Comments

ഓൺലൈനായി ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി കാവിലുംപാറ ഗ്രാമപ്പഞ്ചായത്ത്. കോവിഡ് 19 മഹാമാരിക്ക് എതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന സാമൂഹിക അകലം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഫോൺ, ഇ മെയിൽ, വാട്‌സ്ആപ്പ് വഴി ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ രണ്ടു ദിവസത്തിനകം വീടുകളിൽ നേരിട്ട് എത്തിച്ചുനൽകും. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിൽ വരുന്നവർക്കും ജീവനക്കാർക്കും തെർമൽ സ്കാനിംഗ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും തിരക്ക് ഏറിയതോടെ സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ പുതിയ സംവിധാനം. ഇത്തരത്തിൽ […]

Local

സുമനസ്സുകളുടെ സഹായം കാത്തൊരു കുടുംബം

ചാത്തമംഗലം പഞ്ചായത്തില്‍ സന്മനസ്സുകളുടെ സഹായം കാത്ത് ജീവിതം കഴിക്കുകയാണ് ഒരു കുടുബം. തെങ്ങുകയറ്റ തൊഴിലാളിയായ പറക്കുന്നത്ത് വീട്ടില്‍ ശ്രീജിത്ത് അമൃത ദമ്പതികള്‍ക്കാണ് വിധിയുടെ ക്രൂരതയില്‍ ജീവിതം ബുദ്ധിമുട്ടായത്. ഇവരുടെ മകന്‍ അദിതിന് ഹോര്‍മോണ്‍ വെതിയാനംമൂലം ഉള്ള രോഗമാണ്. ആറുവയസ്സായെങ്കിലും വളര്‍ച്ചയില്ലാത്തതിനാല്‍ മൂന്നുവയസ്സുകാരന്റെ ശരീരം മാത്രമാണ്. മാസത്തില്‍ ആറായിരത്തി അഞ്ഞൂറോളം രൂപ ഇവര്‍ക്ക് ലോണിനായി മാത്രം അടക്കണം. കുട്ടിയുടെ ചികിത്സക്ക് നാല് ദിവസത്തെ ഇഞ്ചക്ഷന് മാത്രമായി അറുന്നൂറ് രൂപയോളം വേണം. സ്വന്തമായുള്ളത് ഒരു കുടില്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. നാല്‌സെന്റില്‍ […]

Local

കുന്ദമംഗലം പോലീസിന്റെ സാന്നിധ്യത്തില്‍ ഐശ്വര്യ അസോസിയേറ്റ്‌സിന്റെ സഹായ ഹസ്തം

കുന്ദമംഗലം; സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ചക്കാലക്കല്‍ നിസാറിന് വാട്ട്‌സപ്പ് കൂട്ടായ്മയായ വോയ്‌സ് ഓഫ് ചക്കാലക്കല്‍ നിര്‍മ്മിക്കുന്ന വീടിന്റെ വയറിങ് ആവശ്യമായ സാധനങ്ങള്‍ കുന്ദമംഗലം ഐശ്വര്യ അസോസിയേറ്റ്‌സ് കുന്ദമംഗലം എസ്‌ഐ മുഹമ്മദ് കാളിയേരിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. സീനിയര്‍ പോലീസ് ഓഫീസര്‍ ഫിറോസ് പുല്‍പ്പറമ്പ്, ജനമൈത്രി ഓഫീസര്‍ വിജേഷ്,ലനേഷ്, കൂടാതെ ഷജില്‍ ആരാമ്പ്രം, അന്‍വര്‍ ചരുവില്‍, മമ്മി കുളിപ്പുറത്ത്, സിദ്ദിഖ് ചക്കാലക്കല്‍, റഷീദ് പൊയിലില്‍, നജീബ് ചക്കാലക്കല്‍, ലുക്ക്മാന്‍ ചക്കാലക്കല്‍, റാഷിദ് കൊടുവള്ളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Local

നന്മയുടെ വെളിച്ചം പകര്‍ന്ന് കുന്ദമംഗലം പോലീസ്; ഇവര്‍ക്ക് വേണം സുമനസ്സുകളുടെ സഹായം

കുന്ദമംഗലം; സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുന്ദമംഗലം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് കുന്ദമംഗലം പോലീസിന്റെ മാതൃകാപരമായ ഇടപെടലിനെത്തുടര്‍ന്ന് സഹായ ഹസ്തം. ആകാശ് പി പെരിങ്ങളം എന്ന 10 ാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് കണ്ണിന് കാഴ്ച കുറഞ്ഞു വരുന്ന രോഗമായതിനാല്‍ ഡോക്ടര്‍മാര്‍ കണ്ണട വെക്കണമെന്ന് നിര്‍ദേശിച്ചത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബമായതിനെത്തുടര്‍ന്ന് കുന്ദമംഗലം പോലീസ് കുന്ദമംഗലത്തെ ഐശ്വര്യ അസ്സോസിയേറ്റ്‌സ്, ലുലു ഒപ്റ്റിക്കല്‍സ് എന്നിവരുമായി ചേര്‍ന്ന് ചികിത്സയുടെ ഭാഗമായി കണ്ണട നല്‍കുകയായിരുന്നു, ആകാശിന് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആക്‌സിഡന്റ് പറ്റിയതിന് ശേഷമാണ് അസുഖം […]

Kerala Local News

കാതില ഊരി നൽകി ഫാത്തിമ, കുടുക്ക പൊട്ടിച്ച് ഇഷൽ “ചങ്ങാതിക്കൊരു വീട് ഹെവൻസിന്റെ വീട് “

കുന്ദമംഗലം :കുട്ടികളുടെ ദുരിതമാണ് എല്ലാ ദുരന്തങ്ങളിലും ആഴമേറിയ വേദനകൾ ബാക്കി വെക്കുന്നത്. ആലോചിയ്ക്കും തോറും കണ്ണ് നിറയ്ക്കുന്നവയാണ് അവ. പ്രളയത്തിൽ സർവ്വതും നഷ്ടപെട്ട കൂട്ടുകാർക്ക് കൈത്താങ്ങുമായി മാതൃകയാവുകയാണ് ഹെവെൻസ് ഖുറാനിക് പ്രീസ്കൂൾ. ചങ്ങാതിക്കൊരു വീട് ഹെവൻസിന്റെ വീട്” എന്ന പേരിൽ സംസ്ഥാനത്തുണ്ടായ വൻ പ്രളയത്തിൽ പിതാവ് നഷ്ടപ്പെട്ടവർ , മാതാവ് മരണപ്പെട്ടവർ, സഹോദരനോ സഹോദരിയോ വേർപ്പെട്ടവർ, വീട് ഒലിച്ചു പോയവർ, എന്നിങ്ങനെ ദുരിത ഭൂമികയിൽ ഒറ്റപ്പെട്ടുപോയ കൂടെപ്പിറപ്പുകളെ കണ്ടെത്തി ഹെവൻസിലെ കുരുന്നുകൾ വീട് നല്കാനൊരുങ്ങുകയാണ് ഈ പദ്ധതിയിലൂടെ. […]

News

ദുരിതമനുഭവിക്കുന്നവര്‍ക്ക് തണലായ് കുന്ദമംഗലം പോലീസിന്റെ മാതൃകാപരമായ ഇടപെടല്‍

കുന്ദമംഗലം: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് തണലായ് കുന്ദമംഗലം പോലീസ്. പ്രളയത്തില്‍ വീടുകള്‍ക്കും മറ്റും നാശനഷ്ടം സംഭവിച്ചവര്‍ക്കും സാമ്പത്തികമായും മറ്റും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കുമാണ് പോലീസ് സഹായവുമായി എത്തുന്നത്. ഇതിന്റെ ഭാഗമായി ചാത്തമംഗലം ഭാഗത്തെ കുടുംബാംഗങ്ങള്‍ക്ക് കുന്ദമംഗലം എസ്.ഐ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ വീട് സന്ദര്‍ശിച്ച് അത്യാവശ്യ വസ്തുക്കളും വീട്ടു സാധനങ്ങളും വിതരണം ചെയ്തു. പോലീസ് ഓഫീസര്‍മാരായ ഫിറോസ്, ബിനേഷ്, വിജേഷ് എന്നിവരും കുന്ദമംഗലം ഐശ്വര്യ അസ്സോസിയേറ്റ്‌സ്, കൃമാണി മോട്ടോര്‍സ് എന്നീ സ്ഥാപനങ്ങളും ഷജില്‍ ആരാമ്പ്രം, നിര്‍ഷാദ് ചക്കാലക്കല്‍, റാഷിദ് കൊടുവള്ളി […]

Kerala

പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ് വായ്പാ പദ്ധതി

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനു നടപ്പിലാക്കുന്ന വായ്പാ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും. 3 ലക്ഷം രൂപവരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. 5 ലക്ഷം രൂപ വരെ 6 ശതമാനം  പലിശ നിരക്കിലും അതിനുമുകളില്‍ 10 ലക്ഷം രൂപവരെ 7 ശതമാനം   പലിശ നിരക്കിലും, 10 ലക്ഷം രൂപയ്ക്ക് മുകളില്‍ 8 ശതമാനം   പലിശ നിരക്കിലും […]

Local

ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 21985 കിറ്റുകള്‍

കോഴിക്കോട് :  പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ 21985 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും ഉള്‍പ്പെടെയുള്ള കിറ്റുകള്‍ വിതരണം ചെയ്തു. 20148 ഭക്ഷണ കിറ്റുകളും 700 ശുചീകരണ വസ്തുക്കളും വസ്ത്രങ്ങളും  അടങ്ങുന്ന കിറ്റുമാണ് കലക്റ്ററേറ്റിലെ കളക്ഷന്‍ സെന്റര്‍ വഴി വിതരണം ചെയ്തത്. കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിലേക്കുള്ള കിറ്റുകളാണ് കലക്റ്ററേറ്റിലെ കളക്ഷന്‍ സെന്റര്‍ വഴി വിതരണം ചെയ്യുന്നത്. താമരശ്ശേരിയില്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ 1137 കിറ്റുകളാണ് വിതരണം ചെയ്തത്. വില്ലജ് ഓഫീസര്‍മാര്‍ മുഖേനയാണ് ഭക്ഷ്യ […]

Kerala Local

പ്രളയബാധിതര്‍ക്കുള്ള ധനസഹായ വിതരണം ഓണത്തിനു മുമ്പ് – മന്ത്രി രാമകൃഷ്ണന്‍

കോഴിക്കോട് : പ്രളയബാധിത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പതിനായിരം രൂപയുടെ ധനസഹായം ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പ്രളയത്തിലും ഉരുൾപൊട്ടലിലും ജില്ലയിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായ വിതരണത്തിനുള്ള നടപടികൾ ഇന്ന് പൂർത്തിയാവും. ജില്ലയിൽ മരണപ്പെട്ട 17 പേരിൽ 13 പേരുടെ കുടുംബാംഗങ്ങൾക്ക് ആദ്യഘട്ടത്തിൽ ധനസഹായം വിതരണം ചെയ്യും. മറ്റുള്ളവരുടേത് നടപടിക്രമങ്ങൾ പൂർത്തിയായശേഷം വിതരണം ചെയ്യും. അര്‍ഹരായവരുടെ പട്ടിക പരിശോധന പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ ഏഴിനകം പണം വിതരണം ചെയ്യണമെന്നാണ് സര്‍ക്കാര്‍ […]

Kerala News

പ്രളയ ബാധിതർക്ക് 12 കോടി വിലമതിക്കുന്ന രണ്ടേക്കർ ഭൂമി നൽകും : ബോബി ചെമ്മണ്ണൂർ

വയനാട് : കൽപ്പറ്റ പത്തുമലയിലെ ദുരന്തത്തിൽ വീട് നഷ്ട പെട്ടവർക്ക് രണ്ടേക്കർ ഭൂമി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. കഴിഞ്ഞ ദിവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കൽപ്പറ്റ എം എൽ എ ശശീന്ദ്രനും ജില്ലാ കളക്ടറുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം അദ്ദേഹം പത്ര സമ്മേളനത്തിൽ കാര്യം അറിയിക്കുകയായിരുന്നു. കല്പറ്റയിലെ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 ഏക്കർ ഭൂമിയിൽ നിന്നും 12 കോടി വില മതിക്കുന്ന രണ്ടേക്കർ ഭൂമിയാണ് പ്രളയ ബാധിതർക്കായി അദ്ദേഹം നൽകുക .

error: Protected Content !!