മണിപ്പൂരിലെ ജനങ്ങൾക്ക് നേരിയ ആശ്വാസം; സംസ്ഥാനത്ത് ഭാഗികമായി ഇന്റർനെറ്റ് അനുവദിക്കണമെന്ന് ഹൈക്കോടതി
കലാപം രൂക്ഷമായ മണിപ്പൂരിൽ ജനങ്ങൾക്ക് നേരിയ ആശ്വാസമായി ഹൈക്കോടതി ഉത്തരവ് . സംസ്ഥാനത്ത് ഭാഗികമായി ഇന്റർനെറ്റ് സേവനങ്ങൾ അനുവദിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഇന്റർനെറ്റ് സേവനം ജനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ അഹന്തേം ബിമോൾ സിംഗ്, എ ഗുണേശ്വർ ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ചൊവ്വാഴ്ചയാണ് […]
