‘ഹാൽ’ വിവാദം; ഹൈക്കോടതി ഇന്ന് സിനിമ കാണും
ഷെയ്ൻ നിഗം നായകനായ ‘ഹാൽ’ എന്ന സിനിമ ഹൈക്കോടതി ഇന്ന് കാണും. രാത്രി എഴ് മണിക്ക് പടമുകൾ കളർ പ്ലാനറ്റിലാണ് പ്രത്യേക പ്രദർശനം. ജസ്റ്റിസ് വി ജി അരുണാണ് സിനിമ കാണാൻ എത്തുന്നത്. സിനിമയിൽ ധ്വജ പ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് അണിയറ പ്രവർത്തകർ ഹൈക്കോടതി സമീപിച്ചത്. സിനിമ മതസൗഹാർദം തകർക്കുന്നുവെന്ന് ആരോപിച്ച് കത്തോലിക്ക കോൺഗ്രസും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് സിനിമ […]
