Kerala News

പ്രീതി നഷ്ടമായി;ധനമന്ത്രി കെ. എന്‍. ബാലഗോപാലിനെ നീക്കണമെന്ന് ഗവര്‍ണര്‍,തള്ളി മുഖ്യമന്ത്രി

  • 26th October 2022
  • 0 Comments

ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.ബാല ഗോപാലിന്റെ ഗവർണർക്ക് എതിരായ പ്രസംഗമാണ് നടപടിക്ക് ആധാരം. ധനമന്ത്രിയെ പിൻവലിപ്പിക്കാനാണ് ഗവർണ്ണറുടെ അടുത്ത മിന്നൽ നീക്കം.ധനമന്ത്രിയുടെ പ്രീതി നഷ്ടമായെന്ന് കാട്ടിയാണ് ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്.പ്രസംഗം ഗവർണറെ അപമാനിക്കുന്നത് അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശുകാര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാകില്ലെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.ക്യാബിനറ്റ് […]

Kerala News

വി.എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,പൂച്ചെണ്ടും പൊന്നാടയുമായി എത്തിയത് തിരുവനന്തപുരത്തെ വസതിയില്‍

  • 25th October 2022
  • 0 Comments

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ പത്ത് മണിയോടെയാണ് ഗവര്‍ണര്‍ വിഎസിന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ 20 ന് 99 ാം പിറന്നാൾ ആഘോഷിച്ച വിഎസിന് ആശംസയര്‍പ്പിക്കാനാണ് ഗവര്‍ണര്‍ എത്തിയത്. ബാര്‍ട്ടണ്‍ ഹില്ലിലെ വി.എസിന്റെ വീട്ടിലെത്തിയാണ് ഗവര്‍ണര്‍ അദ്ദേഹത്തേയും കുടുംബത്തേയും സന്ദര്‍ശിച്ചത്.പത്ത് മിനിറ്റ് നേരത്തോളമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്.വിഎസിന്റെ ഭാര്യയും മകനും അടക്കം കുടുംബാംഗങ്ങളെ കണ്ട് ആരോഗ്യവിവരങ്ങൾ അന്വേഷിച്ച ഗവര്‍ണര്‍ ആശംസയറിയിച്ച് മടങ്ങി

Kerala News

നിയമം ലംഘിച്ചാണ് വിസിമാരെ നിയമിച്ചതെങ്കില്‍ നിയമനം നടത്തിയ ഗവര്‍ണറാണ് രാജിവെക്കേണ്ടത്;മുഖ്യമന്ത്രി

  • 24th October 2022
  • 0 Comments

9 സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവെക്കണമെന്ന് നിർദ്ദേശം നൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി.ഗവർണർ പദവി സർക്കാരിന് എതിരായ നീക്കം നടത്താനുള്ളതല്ലെന്ന് സൂചിപ്പിച്ചാണ് മുഖ്യമന്ത്രി ​ഗവർണർക്ക് മറുപടി പറയാൻ ആരംഭിച്ചത്.ഒരു പ്രത്യേക സാഹചര്യത്തിലാണ് ഇത്തരമൊരു പത്രസമ്മേളനം നടത്തേണ്ടി വന്നതെന്നും മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു.കേരളത്തിൽ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കം കാണിക്കുന്നു.ഇല്ലാത്ത അധികാരം ഗവർണർ കാണിക്കുന്നു.ഗവർണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടി.ജനാധിപത്യത്തിന്‍റെ അന്തസത്തയെ നിരാകരിക്കുന്നു.സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവർണർ പദവി.അദ്ദേഹത്തിന്റെ ലോജിക് അനുസരിച്ച്, […]

Kerala News

യൂറോപ്പിലേക്ക് പറന്ന് മുഖ്യമന്ത്രിയും സംഘവും;യാത്ര ഔദ്യോഗികമായി അറിയിക്കാത്തതിൽ രാജ്ഭവന് അതൃപ്തി

  • 4th October 2022
  • 0 Comments

യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്ന് പുലർച്ചയാണ് യാത്ര തിരിച്ചത്. കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു. പുലർച്ചെ 3.55നുള്ള വിമാനത്തിൽ നോർവേയിലേക്കാണ് ആദ്യയാത്ര. ഇന്ത്യൻ സമയം വൈകീട്ട് ആറോടെ സംഘം നോർവേയിലെത്തും. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്ക് ഒപ്പമുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിക്കാത്തതിൽ രാജ്ഭവന് അതൃപ്തി.സാധാരണ മുഖ്യമന്ത്രിമാ‍ര്‍ വിദേശത്തേക്ക് പോകുമ്പോൾ രാജ്ഭവനിലെത്തി ഗവര്‍ണറെ അക്കാര്യം അറിയിക്കുകയോ രേഖാമൂലം യാത്രയുടെ വിശദാംശങ്ങൾ കൈമാറുകയോ ചെയ്യുന്ന പതിവുണ്ട്. എന്നാൽ രാജ്ഭവന് വിവരം നൽകാതെയാണ് […]

Kerala News

ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് ഇ പി,മലര്‍ന്നുകിടന്ന് തുപ്പുന്നുവെന്ന് എ കെ ബാലൻ ബില്ലുകളില്‍ ഒപ്പിടില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് വിഡി

  • 19th September 2022
  • 0 Comments

രണ്ട് ബില്ലുകള്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.നിയമവിരുദ്ധമായ ബിൽ ഒപ്പ് വെക്കരുത് എന്ന് തന്നെയാണ് തങ്ങളുടെ നിലപാട് എന്നും വിഡി സതീശൻ പറഞ്ഞു.ലോകായുക്ത ബില്ല് നിയമവിരുദ്ധമാണെന്നും ഒപ്പിടരുതെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പിട്ടുവെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ നിയമിക്കാന്‍ തെറ്റാണെന്നറിഞ്ഞിട്ടും ഗവര്‍ണര്‍ കൂട്ടുനിന്നെന്നും സതീശന്‍ പറഞ്ഞു. രണ്ട് കൂട്ടരും നടത്തുന്നത് നാടകമാണ്. കണ്ണൂർ സർവകലാശാല വിഷയം ഉയർത്തി കൊണ്ടുവന്നത് പ്രതിപക്ഷമാണ്. […]

Kerala News

വിമാനവിലക്കുള്ള കൺവീനർ,രാജ്യത്തിന്‍റെ അഖണ്ഡതയെ ചോദ്യം ചെയ്ത എംഎൽഎ 2 ബില്ലുകളിലും ഒപ്പിടില്ലെന്നും മൈക്ക് കണ്ടാല്‍ പ്രതികരിക്കുമെന്നും ഗവർണർ

  • 19th September 2022
  • 0 Comments

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുൻ മന്ത്രിമാരായ കെ.ടി.ജലീൽ, സജി ചെറിയാൻ എന്നീ ഇടതുപക്ഷ നേതാക്കളെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഒരു എംഎല്‍എ രാജ്യത്തിന്‍റെ അഖണ്ഡതയെ ചോദ്യം ചെയ്തെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ജലിലീന്‍റെ ആസാദി കശ്മീര്‍ പരമാര്‍ശം ഉദ്ദേശിച്ചായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ വിമാനയാത്രാ വിലക്കും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ഒരു മന്ത്രിക്ക് ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞതിന്റെ പേരില്‍ രാജിവയ്ക്കേണ്ടിവന്നു,സിപിഎം പരിശീലന ക്യാംപുകളില്‍ പഠിപ്പിക്കുന്ന കാര്യമാണ് നേതാക്കള്‍ പരസ്യമായി പറയുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തി.മൈക്കു കണ്ടാല്‍ […]

Kerala News

കൊറേ കാലമായി ഇത് സഹിക്കുന്നു;കത്തുകൾ പ്രസിദ്ധപ്പെടുത്തും എന്നാണ് ഭീഷണി.മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലല്ലോ;കാനം

  • 18th September 2022
  • 0 Comments

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.കൊറേ കാലമായി ഇത് സഹിക്കുന്നു..രാജഭരണം അല്ലാലോ?.ഇല്ലാത്ത അധികാരം ഉണ്ടെന്നു ആണ് ഗവർണറുടെ മട്ട്.കത്തുകൾ പ്രസിദ്ധപ്പെടുത്തും എന്നാണ് ഇപ്പോഴത്തെ ഭീഷണി.മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലാലോയെന്നും കാനം ചോദിച്ചു,ഗവർണറുടെ ഇടപെടൽ ജനാധിപത്യത്തിന് അപമാനമെന്ന് പറഞ്ഞ കാനം ഒരു ആവശ്യവുമില്ലാത്ത പദവിയാണ് ഗവർണർ പദവിയെന്ന് പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങള്‍ ഇന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. കണ്ണൂര്‍ സര്‍വകലാശാലയിലെ ആക്രമത്തില്‍ തനിക്കെതിരെ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി […]

Kerala News

രാഹുൽ ഗാന്ധിയുടെ യാത്ര സി.പി.എമ്മിന് എതിരല്ല;ഗവര്‍ണര്‍-മുഖ്യമന്ത്രി വാക്‌പോരില്‍ പ്രതിപക്ഷം പങ്കാളിയല്ലെന്നും വി ഡി

  • 17th September 2022
  • 0 Comments

ഭാരത് ജോഡോ യാത്രയെ കുറിച്ച് സി.പി.എം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ ഗാന്ധിയുടെ യാത്ര സി.പി.എമ്മിന് എതിരല്ല. വർഗീയതക്കും ഫാസിസത്തിനും എതിരെയാണ് കോൺഗ്രസ് പദയാത്ര. സംഘ പരിവാറിനെതിരെ ഞങ്ങൾ സംസാരിക്കുമ്പോൾ കേരളത്തിലെ CPM നേതൃത്വം അസ്വസ്ഥമാകുന്നത് എന്തിനാണ് ? കോൺഗ്രസിന്റെ ജാഥ ഏത് സംസ്ഥാനത്ത് എത്ര ദിവസം പോകണമെന്ന് തീരുമാനിക്കുന്നത് എ.കെ.ജി സെന്ററിൽ നിന്നോ എ.കെ.ജി ഭവനിൽ നിന്നോ അല്ലെന്നും വി ഡി സതീശൻ പറഞ്ഞു.സർക്കാർ […]

Kerala News

ഭരണഘടനയും നിയമവും അനുസരിച്ചു മാത്രമേ തനിക്കു മുന്നിലെത്തുന്ന ഏതു കടലാസിലും ഒപ്പിടൂ; സിപിഎം വിമര്‍ശനത്തില്‍ ഗവര്‍ണര്‍

  • 29th August 2022
  • 0 Comments

ഭരണഘടനയും നിയമവും അനുസരിച്ചു മാത്രമേ തനിക്കു മുന്നിലെത്തുന്ന ഏതു കടലാസിലും ഒപ്പിടൂവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.ഗവര്‍ണര്‍ക്കെതിരെയുള്ള സിപിഎം വിമര്‍ശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ ആര്‍ക്കും ആരെയും വിമര്‍ശിക്കാം. പക്ഷേ എന്നെ സമ്മര്‍ദ്ദത്തിലാക്കാനാവില്ല. നിയമസഭയെ ബഹുമാനിക്കുന്നു. ഭരണഘടനയും നിയമവും അനുസരിച്ചു മാത്രമേ തനിക്കു മുന്നിലെത്തുന്ന ഏതു കടലാസിലും ഒപ്പിടൂ. കണ്ണൂര്‍ വിസിക്കെതിരായ പരാതിയില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത നിയമഭേദഗതി ബില്‍ നാളെ നിയമസഭയുടെ […]

Kerala News

‘ഗവര്‍ണറുടെ പ്രവര്‍ത്തനം മാതൃകാപരം, എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ’ പുകഴ്ത്തലുമായി സിപിഎം എംഎല്‍എ യു. പ്രതിഭ

  • 29th August 2022
  • 0 Comments

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി സിപിഐഎം വനിത എംഎല്‍എ യു. പ്രതിഭ. എല്ലാവരോടും ഗവര്‍ണര്‍ വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് ഗവര്‍ണര്‍ക്ക്. രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്നും യു പ്രതിഭ പറഞ്ഞു. ചെട്ടിക്കുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവതി ആഘോഷച്ചടങ്ങില്‍ ഗവര്‍ണര്‍ വേദിയിലിരിക്കവെയാണ് എംഎല്‍എയുടെ അഭിപ്രായ പ്രകടനം. എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് ഗവര്‍ണര്‍ക്ക്. മലയാളം പഠിക്കാന്‍ ഗവര്‍ണര്‍ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണ്. […]

error: Protected Content !!