Trending

ഷിഗെല്ല: കുന്ദമംഗലത്ത് രോഗ പ്രതിരോധം ഊർജ്ജിതമാക്കി

കുന്ദമംഗലം: ഷിഗെല്ല രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തും കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഊർജജിതമായ പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കിണറുകളും പരിശീലനം ലഭിച്ച വളണ്ടിയർമാരുടെ സഹായത്തോടെ സൂപ്പർ ക്ലോറിനേഷൻ നടത്തും. എല്ലാ സ്‌കൂളുകളിലും ഹാൻഡ് വാഷ് സോലൂഷൻ നിർബന്ധമാക്കും. സ്‌കൂളുകളിൽ കിണർ ക്ലോറിനേഷൻ, വാട്ടർ ടാങ്ക് ക്ലീനിങ്ങ് രജിസ്‌റ്റർ എന്നിവ സൂക്ഷിക്കാൻ നിർദ്ദേശം നൽകി.

കുടിവെള്ള പരിശോധന റിപ്പോർട്ട്, ഹെൽത്ത് കാർഡ് എന്നിവ ലഭ്യമല്ലാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കുന്നതു ൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. രാത്രികാലത്ത് മാത്രം പ്രവർത്തിക്കുന്ന തട്ടുകടകളുടെ ശുചിത്വ പരിശോധനയ്ക്കായി ഹെൽത്ത് ഇൻസ്പക്ടർമാരുടെ നേതൃത്വത്തിൽ രാത്രികാല പരിശോധന നടത്താനും തീരുമാനിച്ചു. ജലജന്യ രോഗപ്രതിരോധത്തിനായി ബുധനാഴ്ച വൈകിട്ട് 3 മണിക്ക് കുന്ദമംഗലം രാജീവ്‌ ഘർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന “സേഫ് വാട്ടർ കാമ്പയിനിൽ” ജനപ്രതിനിധികൾ , ആരോഗ്യപ്രവർത്തകർ, ആശ അംഗൻവാടി, ഹരിതകർമ്മസേന, കുടുംബശ്രീ, വ്യാപാരികൾ എന്നിവർ പങ്കെടുക്കും.

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന അവലോകന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത്ത്, വൈസ് പ്രസിഡൻറ് ഷംസീറ ഷമീർ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീബ പുൽകുന്നുമ്മൽ,
വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി കെ ഹിതേഷ് കുമാർ, ക്ഷേമകാര്യ കമ്മറ്റി ചെയർമാൻ എം ബാബുമോൻ, വാർഡ് മെമ്പർ മിന്നത്ത്, മെഡിക്കൽ ഓഫീസർ ഡോ. വി.അർച്ചന, ഹെൽത്ത് ഇൻസ്പക്ടർ എം.ജി. സജീഷ്, പബ്ലിക് ഹെൽത്ത് നഴ്‌സ് കെ. ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!