ലോകത്തിലെ കോടീശ്വരന്മാരില്‍ മൂന്നാമനായി ഗൗതം അദാനി; നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഏഷ്യാക്കാരന്‍
ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ മൂന്നാം സ്ഥാനം കരസ്ഥമാക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ഇതാദ്യമായാണ് ബ്ലുംബര്‍ഗ് കോടീശ്വര പട്ടികയില്‍ ഒരു ഏഷ്യക്കാരന്‍ മൂന്നാം സ്ഥാനത്തെത്തുന്നത്. ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവര്‍ മാത്രമാണ് ഇനി അദാനിക്ക് മുന്നിലുള്ളത്. ഇലോണ്‍ മസ്‌കിന്റെ ആസ്തി 251 ബില്യന്‍ ഡോളറാണ്. ജെഫ് ബെസോസിന്റേത് 153 ബില്യന്‍ ഡോളറും. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് അറുപതുകാരനായ ഗൗതം അദാനിയുടെ നേട്ടം. 10,97,310 കോടി രൂപ (137.40 ബില്യണ്‍ ഡോളര്‍) ആണ് ഗൗതം […]
