Kerala

പൊന്നിന് തീവില

  • 31st July 2020
  • 0 Comments

കൊച്ചി: സ്വര്‍ണത്തിന് തീ വില തുടരുന്നു. നിലവിൽ ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 5,000 രൂപയായിട്ടുമുണ്ട്. പവന് 280 രൂപയാണ് വർധിച്ചത് ഇതോടെ പവന് 40,000 രൂപയായി. ഒരു വര്‍ഷത്തിനുള്ളില്‍ പവന് 10,000 രൂപയില്‍ ഏറെ വില ഉയര്‍ന്നു. 2005ല്‍ 5,000 രൂപയായിരുന്നു പവന് വില. 2008ല്‍ 10,000 കടന്നു. 2011ല്‍ 20,520, 2019ല്‍ 25,180 രൂപയായി. ജനുവരി ഒന്നിന് 29,600 രൂപയായിരുന്നു പവന്. ഈ മാസം ഒന്നിന് പവന് 36,160 രൂപയായിരുന്നു വില. ഒരു മാസത്തിനുള്ളില്‍ […]

Kerala

സ്വർണക്കടത്ത് കേസ്സ് മുഖ്യമന്ത്രി രാജിവെക്കുക കുന്ദമംഗലത്ത് ബി ജെ പിയുടെ നിൽപ്പ് സമരം

  • 27th July 2020
  • 0 Comments

കുന്ദമംഗലം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് ബി ജെ പി കുന്ദമംഗലം നടത്തിയ നിൽപ്പ് സമരം ബി ജെ പി കോഴിക്കോട് ജില്ല സെക്രട്ടറി തളത്തിൽ ചക്രായുധൻ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം എം എൽ എ പി ടി എ റഹീമിന്റെയും കൊടുവള്ളി എം എൽ എ കാരാട്ട് റസാഖിന്റേയും നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെയും സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.ഒ ബി സി മോർച്ച […]

News

സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷേക്ക് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷേക്ക് പങ്കെന്ന് സ്വപ്‌ന സുരേഷ്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്നും സാധിക്കുമെങ്കില്‍ അറ്റാഷെയെ പിടികൂടാനും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഓരോ തവണ സ്വര്‍ണം കടത്തുമ്പോഴും 1000 ഡോളര്‍ വീതം അറ്റാഷെയ്ക്ക് നല്‍കുമായിരുന്നു. സ്വര്‍ണക്കടത്ത് പ്രശ്നമായപ്പോള്‍ അറ്റാഷെ കൈയ്യൊഴിഞ്ഞെന്നും സ്വപ്നയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു. സ്വര്‍ണം പിടികൂടിയ ദിവസം തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ടത് അറ്റാഷെയായിരുന്നു. അതുകൊണ്ട് തന്നെയാണ് താന്‍ മെയില്‍ അയച്ചപ്പോള്‍ അറ്റാഷെയ്ക്കും കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും അതിന്റെ […]

Kerala

ഫൈസൽ ഫരീദിനെതിരെ എൻഐഎ അറസ്റ്റ് വാറന്റ്

  • 22nd July 2020
  • 0 Comments

തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ‌ സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ ഫൈസൽ ഫരീദിനെതിരെ എൻഐഎ അറസ്റ്റ് വാറന്റ്. പ്രതിയുടെ കൈപ്പമംഗലത്തെ വീട്ടിൽ എൻഐഎ നോട്ടീസ് പതിച്ചു. നേരത്തെ ദുബായിൽ അറസ്റ്റ് ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. ഇയാളെ യു എ ഇ നാട് കടത്താനും തീരുമാനിച്ചിരുന്നു. ഇതിന്റെ നടപടികൾ പൂർത്തിയായതായി യുഎഇ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. നാളെ പ്രതിയെ കൊച്ചിയിൽ എത്തിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സംസ്ഥാനത്ത് എത്തിയ ഉടനെ അറസ്റ്റ് രേഖപ്പെടുത്തും. എഫ്ഐആറിൽ പേരിൽ ഉണ്ടായ […]

Kerala

സ്വർണ്ണക്കടത്ത് ഒരാൾ കൂടി അറസ്റ്റിൽ

  • 22nd July 2020
  • 0 Comments

കൊച്ചി: തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ‌ സ്വർണം കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കസ്റ്റംസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം മഞ്ചേരി സ്വദേശി മറിയാട്‌ പുളിക്കത്ത്‌ വീട്ടിൽ ഹംസത്ത്‌ അബ്‌ദുസലാമാണ് അറസ്റ്റിലായത് നേരത്തെ സ്വർണ്ണക്കടത്ത് കേസിൽ അറസ്‌റ്റിലായ കെ ടി റമീസുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഹംസത്ത്‌ അബ്ദുസലാം. കേസിൽ എൻ ഐ എ യും കസ്റ്റംസും അന്വേഷണം ശക്തമായി തുടരുകയാണ്

News

കടത്തിയത് 230 കിലോ സ്വര്‍ണം; പിടിക്കപ്പെട്ടത് 30 കിലോ മാത്രം

സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ നയതന്ത്രബാഗിലൂടെ 230 കിലോ സ്വര്‍ണമാണ് കേരളത്തിലേക്ക് കടത്തിയതെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ 30 കിലോഗ്രം സ്വര്‍ണം മാത്രമാണ് പിടികൂടിയത്. 200 കിലോ സ്വര്‍ണം കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം അഞ്ചിന് തിരുവനന്തപുരത്താണ് 30 കിലോഗ്രം സ്വര്‍ണം പിടിച്ചത്. സ്വര്‍ണ്ണക്കടത്തിന് മുന്‍പ് ഡമ്മി പരീക്ഷണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ഡമ്മി ബാഗേജ് അയച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഡമ്മി പരീക്ഷണം. ഇത് വിജയമായതോടെയാണ് സ്വര്‍ണക്കടത്ത് തുടങ്ങിയത്.

News

സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 11066 ഇതുവരെ രോഗം സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്ക് രോഗികളില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് 133 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് പുല്ലുവിള, പൂന്തുറ എന്നീ സ്ഥലങ്ങളില്‍ ,സാമൂഹ്യ വ്യാപനം ഉണ്ടായതായും സംസ്ഥാനത്ത് സ്ഥിതി ഏറെ രൂക്ഷമാവുകയാണെന്നും […]

Kerala

കോഴിക്കോട്ടെ സ്വർണ്ണക്കടയിൽ കസ്റ്റംസ് പരിശോധന

  • 17th July 2020
  • 0 Comments

കോഴിക്കോട് ; തിരുവനന്തപുരം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് അരക്കിണറിലുള്ള ജ്വല്ലറിയിൽ കസ്റ്റംസ് പരിശോധന. സരിത്തിന്റെ കുറ്റസമ്മതമൊഴിയുടെ ഭാഗമായാണ് റെയ്‌ഡെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി സംജു(39)വിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കള്ളക്കടത്ത് സ്വർണം ജ്വല്ലറികൾക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്റെ മുഖ്യകണ്ണിയെന്ന സംശയത്തിലാണ് അറസ്റ്റ്. സ്വർണക്കടത്തുകേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്തതിൽനിന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില ജ്വല്ലറികളിലും കസ്റ്റംസ് പരിശോധനയുണ്ടായത്. കേസിൽ 2 പേരെകൂടി ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം […]

News

സ്വര്‍ണക്കടത്ത് തീവ്രവാദത്തിന്; പ്രതികള്‍ 21 വരെ കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍. ജ്വല്ലറികള്‍ക്ക് വേണ്ടിയല്ല സ്വര്‍ണം എന്നും തീവ്രവാദ ബന്ധത്തിന് പണം കണ്ടെത്താനാണെന്നാണ് വാദം. തൃശൂര്‍ സ്വദേശിയായ ഫൈസല്‍ ഫരീദിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപ് നായരെയും കോടതിയില്‍ ഹാജരാക്കിയശേഷം മാത്രമേ കസ്റ്റഡി അപേക്ഷ പരിഗണിക്കുകയുള്ളൂവെന്ന് എന്‍ഐഎ കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ കോടതിയിലെത്തിച്ചത്. സ്വര്‍ണക്കടത്തില്‍ രാജ്യ സുരക്ഷയെ ബാധിക്കുന്ന വലിയ ഗൂഢാലോചനയാണു നടന്നിട്ടുള്ളതെന്നാണ് എന്‍ഐഎയുടെ നിലപാട്. അതുകൊണ്ടു തന്നെ ഇരുവരെയും […]

News

സ്വര്‍ണക്കടത്ത്; കസ്റ്റംസ് കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞതായി വിവരം

തിരുവനന്തപുരം വഴി നടന്ന സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞതായി വിവരം. ആര്‍ക്കൊക്കെയാണ് സ്വര്‍ണം കൈമാറുന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ സരിത്ത് കസ്റ്റംസിന് കൈമാറിയതായാണ് വിവരം. ഇവരുടെ പശ്ചാത്തലം വിശദമായി പരിശോധിച്ചതില്‍ ഇതില്‍ ചിലര്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഉടനടി പിടികൂടാനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുപോവുകയാണെന്നാണ് സൂചന. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നാം പ്രതി ഫാസില്‍ ഫരീദിന്റെ കൂടുതല്‍ വിവരങ്ങളും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഒരു തവണ സ്വര്‍ണം കടത്തുമ്പോള്‍ 24 ശതമാനമാണ് തനിക്ക് കമ്മീഷന്‍ ലഭിക്കുന്നതെന്നാണ് […]

error: Protected Content !!