Kerala News

സ്വര്‍ണവില പവന് 120 രൂപ കൂടി

  • 14th September 2020
  • 0 Comments

കേരളത്തിൽ സ്വര്‍ണവില പവന് 120 രൂപകൂടി. ഇതോടെ വിപണിവില 37,920 രൂപയായി. ഒരു ഗ്രാമിന് 4740 രൂപയാണ് വില. മൂന്നിദിവസം 37,800 നിലവാരത്തില്‍ തുടര്‍ന്നശേഷമണ് വിലവര്‍ധന. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,941.11 ഡോളര്‍ നിലവാരത്തിലാണ്. എംസിഎക്‌സ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സില്‍ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 51,532 രൂപയാണ്.

Kerala

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

  • 11th September 2020
  • 0 Comments

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്‌. വെള്ളിയാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത് ഇതോടെ പവന് 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം 70 രൂപ വർധനവ് ഉണ്ടായിരുന്നു ഡോളര്‍ കരുത്താര്‍ജിച്ചതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ ഇ ടിവുണ്ടായതാണ്‌ ഇവിടേയും പ്രതിഫലിച്ചത്‌. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില ഒരുശതമാനത്തോളം ഇടിഞ്ഞ് 51,306 നിലവാരത്തിലെത്തി.

Kerala

സ്വര്‍ണ വിലയിൽ വർധനവ്

  • 10th September 2020
  • 0 Comments

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. ഇന്ന് പവന് 80 രൂപയാണ് കൂട്ടിയിരിക്കുന്നത് ഇതോടെ പവന് നിലവിൽ 37,920 രൂപയായി. 4740 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച പവന് 240 രൂപകൂടി 37,840 രൂപയിലെത്തിയിരുന്നു. ഡോളര്‍ തളര്‍ച്ചനേരിട്ടതും കോവിഡ് വാക്‌സിന്‍ വൈകുന്നതുമാണ് സ്വര്‍ണവില വീണ്ടും വര്‍ധിക്കാനിടയാക്കിയത്

Trending

സ്വര്‍ണ്ണക്കടത്ത് കേസില്‍ അരുണ്‍ ബാലചന്ദ്രന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. വ്യാഴാഴ്ച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വ്യക്തിപരമായ അസൗകര്യം അറിയിച്ച് ഇന്നലെ ഹാജരാവാതെ നിൽക്കുകയായിരുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോയുടെ സ്റ്റേറ്റ്‌മെന്റ് എടുക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നായിരുന്നു കസ്റ്റംസ് നിലപാട്. നേരത്തെ താനാണ് സെക്രട്ടറിയറ്റിന് അടുത്ത് ഫ്‌ളാറ്റ് വേണമെന്ന് അരുണ്‍ ബാലചന്ദ്രനോട് ആവശ്യപ്പെട്ടതെന്ന് മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് […]

Kerala

സ്വർണക്കടത്ത് കേസിൽ അനിൽ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജനം ടിവിയുടെ അനിൽ നമ്പ്യാരെ അടുത്തയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ അഞ്ചു മണിക്കൂർ അനിൽ നമ്പ്യാരെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ നൽകി മൊഴി വിശ്വസത്തിലെടുക്കാത്തതുകൊണ്ടാണ് കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യംചെയ്യാനായി തീരുമാനിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് ഉപദേശം നൽകിയിട്ടില്ലെന്ന് അനിൽ നമ്പ്യാർ ഇന്നലെ മൊഴി നൽകിയിരുന്നു. സുഹൃത്തെന്ന നിലയിൽ മറുപടി നൽകുകയാണ് ചെയ്തത്. ബാഗിൽ സ്വർണമാണെന്ന് സ്വപ്ന പറഞ്ഞിരുന്നില്ലെന്നും സ്വപ്നയ്ക്ക് വേണ്ടി ആരേയും വിളിച്ചിട്ടില്ലെന്നും അനിൽ നമ്പ്യാർ പറഞ്ഞു. അറ്റ് സ്വപ്ന […]

News

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുള്‍പ്പെടെ 15 പ്രതികളുടെ റിമാന്‍ഡ് നീട്ടി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ റിമാന്‍ഡ് നീട്ടി. സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് നായര്‍ എന്നിവരടക്കം 15 പ്രതികളുടെ കാലാവധി അടുത്ത മാസം എട്ടാം തിയതി വരെയാണ് നീട്ടിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് റിമാന്റ് നീട്ടിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ടെന്നും പിടിയിലായ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരക്കുകയായിരുന്നു.

Kerala

സ്വർണ്ണക്കടത്ത് പ്രതികളുടെ ജാമ്യം തള്ളി

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയ കേസിലെ പ്രതികളുടെ ജാമ്യം തള്ളി. സ്വപ്ന, സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, അബ്ദു ജഠ, മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്‌സൽ സിവി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. എറണാകുളം സാമ്പത്തിക കുറ്റക്യത്യ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാൻ എൻഐഎ അനുമതി തേടി. യുഎഇയിലെത്തിയ സംഘമാണ് അനുമതി തേടിയത്. കോൺസുൽ ജനറൽ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ […]

News

സ്വർണ്ണക്കടത്ത് കേസ് : സന്ദീപ് നായര്‍ക്കും സ്വപ്‌ന സുരേഷിനും ജാമ്യമില്ല

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും ജാമ്യമില്ല. കൊച്ചി എന്‍.ഐ.എ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. എൻ ഐ എ യുടെ കേസ് ഡയറിയുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. പ്രതികൾക്ക് മേൽ അന്വേഷണ സംഘം ചുമത്തിയ കേസില്‍ യു.എ.പി.എ നിലനില്‍ക്കും. കാര്‍ഗോ വിട്ടുകിട്ടാന്‍ സ്വപ്‌ന ഇടപെട്ടതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു.

Kerala

സ്വപ്‌നയ്ക്ക് ഗൂഢാലോചനയിൽ പങ്കുണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുള്ളതായിയും എൻ ഐ എ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് വലിയ സ്വാധീനമുള്ളതായി എൻഐഎയുടെ കേസ് ഡയറി. യുഎഇ കോൺസുലേറ്റിലും നിർണായക സ്വാധീനമുണ്ടെന്നു എൻഐഎയുടെ കേസ് ഡയറിയിൽ പറയുന്നു. സ്വപ്‌നയ്ക്ക് ഗൂഢാലോചനയിൽ കൃത്യമായ പങ്കുണ്ടെന്നും സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ എൻഐഎ നൽകിയ കേസ് ഡയറിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായിട്ടും സ്വപ്‌നയ്ക്ക് വലിയ ബന്ധമുണ്ടായിരുന്നു. കോൺസുലേറ്റിൽ നിന്ന് രാജിവച്ച ശേഷവും സ്വപ്‌ന പ്രതിഫലം പറ്റിയിരുന്നു. പ്രിന്സിപ്പൽ സെക്രട്ടറിയാണ് സ്‌പെയ്‌സ് പാർക്ക് പ്രോജക്ടിൽ ഇവരെ […]

Kerala

തുടർച്ചയായി പത്താം ദിവസവും സ്വർണ്ണത്തിന് വില കൂടി

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ ഇന്ന് വരുന്ന പുതിയ കണക്കനുസരിച്ച് 40,000 കടന്നു. പവന് ഇന്ന് 160 രൂപ വർധിച്ചു 40,160 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 5000 രൂപയായിരുന്നെങ്കിൽ ഇന്നത് ഗ്രാമിന് 20 രൂപ ഉയർന്ന് 5020 രൂപയായി. ഒരു വർഷം കൊണ്ട് 14, 080 രൂപയാണ് സ്വർണ്ണത്തിന് വർധിചിരിക്കുന്നത്. തുടർച്ചയായി പത്താമത്തെ ദിവസവും സ്വർണവില വർധിച്ചാണ് 40,160 ലെത്തിയിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ 30,000 രൂപയായിരുന്ന സ്വർണവിലയാണ് ഏഴു മാസം കൊണ്ട് 40,000 ത്തിൽ എത്തിയത്. […]

error: Protected Content !!