Kerala

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. വിപണിയിൽ 90 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്, കണ്ണൂർ പെരിങ്ങളം സ്വദേശിനി ജസീല എന്നിവരാണ് പിടിയിലായത്. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നാണ് ഇരുവരും എത്തിയത്. 2333 ഗ്രാം സ്വർണവുമായാണ് ഇരുവരും പിടിയിലായത്. അസീബ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. ജസീല ക്യാപ്‌സൂൾ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്. പ്രവിന്റീവ് കസ്റ്റംസ് വിഭാഗമാണ് സ്വർണം പിടിച്ചെടുത്തത്.

Kerala

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ 37,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4660 രൂപയുമാണ്. ദേശീയ വിപണിയിലും സ്വർണ വില കുറഞ്ഞു. ആഗോള വിപണിയിൽ സ്വർണവില സ്ഥിരത കൈവരിച്ചു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,884.67 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Kerala

സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സന്ദീപ് നായർ മുഖ്യ സാക്ഷിയാകാൻ സന്നദ്ധത അറിയിച്ചു

  • 30th September 2020
  • 0 Comments

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രധാന വഴിത്തിരിവ്. കേസിലെ മുഖ്യപ്രതി സന്ദീപ് നായർ മുഖ്യ സാക്ഷിയാകാൻ സന്നദ്ധത അറിയിച്ചു. നേരത്തെ കേസിൽ സന്ദീപ് നായർ മുഖ്യസാക്ഷിയാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. മാപ്പ് സാക്ഷിയാകാൻ സന്നദ്ധത അറിയിച്ചതിന് പുറമേ കുറ്റസമ്മതം നടത്താൻ തയ്യാറാണെന്നും സന്ദീപ് നായർ കോടതിയിൽ വ്യക്തമാക്കി. എൻഐഎ കോടതിയിലാണ് സന്ദീപ് ഇക്കാര്യം അറിയിച്ചത്. മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകാൻ തയ്യാറാണെന്നും സന്ദീപ് നായർ പറഞ്ഞു.

News

സംസ്ഥാനത്ത് സ്വർണ്ണ വില കൂടി

  • 30th September 2020
  • 0 Comments

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർധനവ്. പവന് 160 രൂപ കൂടി 37,360 രൂപയിലെത്തി. ഇതോടെ 4670 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ പവന് 400 രൂപ കൂടി 37,200 രൂപയിലെത്തി. ആഗോള വിപണിയിലെ സ്വർണവിലയിലുണ്ടായ വർധനവാണ് ആഭ്യന്തര വിപണിയിലും വില കൂടാൻ കാരണമായത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,890.43 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Trending

സ്വര്‍ണവിലയില്‍ വര്‍ധനവ്

  • 29th September 2020
  • 0 Comments

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് . ചൊവാഴ്ച പവന് 400 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില 37,200 രൂപയായി. 4,650 രൂപയാണ് ഗ്രാമിന്റെ വില ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 0.15ശതമാനം വര്‍ധനവാണുണ്ടായത്. ഔണ്‍സിന് 1,883.69 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Kerala News

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

  • 26th September 2020
  • 0 Comments

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. തുടർച്ചയായ നാലു ദിവസം വിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷം ഇന്നലെ പവന് 200 രൂപ വർധിച്ചിരുന്നു. എന്നാൽ ഇന്ന് വീണ്ടും പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. 4,600 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,861.33 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Trending

സ്വർണ്ണ വിലയിൽ നേരിയ വർധനവ്

  • 25th September 2020
  • 0 Comments

തുടര്‍ച്ചയായ നാലു ദിവസങ്ങളിലെ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ വർദ്ധനവ് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 200 രൂപകൂടി 36,920 രൂപയായി. ഇതോടെന് ഗ്രാമിന് 4615 രൂപയായി. വ്യാഴാഴ്ച പവന് 480 രൂപ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 36,720 രൂപയും ഗ്രാമിന് 60 രൂപ താഴ്ന്ന് 4,590 രൂപയുമായിരുന്നു.

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

  • 24th September 2020
  • 0 Comments

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ഇന്ന് പവന് 480 രൂപ കുറഞ്ഞു.ഇതോടെ പവന് 36,720 രൂപയായി . 4590 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസത്തിനുള്ളിൽ 1,440 രൂപയുടെ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഓഗസ്റ്റ് ഏഴിനാണ് സ്വർണവില സർവകാല റെക്കോർഡ് ഭേദിച്ച് 42,000 രൂപയിലെത്തിയത്. ദേശീയ വിപണിയിൽ തുടർച്ചയായി നാലാമത്തെ ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി.

Kerala News

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

  • 17th September 2020
  • 0 Comments

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. പവന് 200 രൂപ കുറഞ്ഞ് 37,960 രൂപയിലെത്തി. നിലവിൽ ഗ്രാമിന് 4745 രൂപയാണ് വില. മൂന്നുദിവസത്തെ വർധനവിന് ശേഷം ദേശീയ വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി. എംസിഎക്‌സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.85 ശതമാനം കുറഞ്ഞ് 51,391 രൂപ നിലവാരത്തിലെത്തി. യുഎസ് ഡോളർ കരുത്താർജിച്ചതാണ് സ്വർണവില കുറയാൻ കാരണമായത്. ഇന്നലെ പവന് 38,160 രൂപയായിരുന്നു വില.

Kerala

സ്വർണക്കടത്ത് കേസ്: കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം

  • 16th September 2020
  • 0 Comments

സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം ലഭിച്ചു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. എറണാകുളം എക്കണോമിക്‌സ് ഒഫൻസ് കോടതിയാണ് റമീസിന് ജാമ്യം അനുവദിചിരിക്കുന്നത്.എന്നാൽ ജാമ്യം കിട്ടിയാലും എൻഐഎ കേസിലും പ്രതിയായ റമീസിന് ജയിൽ മോചിതനാകാൻ സാധിക്കില്ല. കേസുമായി ബന്ധപ്പെട്ട് റമീസിനോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞുവെന്നും പ്രധാന വാദം പൂർത്തിയായെന്നും റമീസിന് ജാമ്യം ലഭിക്കുന്നത് കേസിനെ ബാധിക്കില്ലെന്നുമാണ് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞിരിക്കുന്നത്.നിലവിൽ വിയ്യൂർ ജയിലിലാണ് റമീസിനെ പാർപ്പിച്ചിരിക്കുന്നത്.

error: Protected Content !!