Kerala

എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ റെയ്ഡ്

  • 11th July 2020
  • 0 Comments

തിരുവനന്തപുരം : സ്വർണ്ണക്കള്ള കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ റെയ്ഡ്. ഇന്നലെയും ഇന്നുമായാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. അതേസമയം ഇക്കാര്യത്തിൽ നിലവിൽ പ്രതികരണത്തിനല്ലായെന്ന് മുൻ ഐ ടി സെക്രട്ടറി ശിവ ശങ്കർ അഭിപ്രായപ്പെട്ടു. പരിശോധന നടക്കട്ടെയെന്നും അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ ഇദേഹത്തെ ചോദ്യം ചെയ്യുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഫ്ലാറ്റിൽ സരിത്തും സ്വപ്നയും സന്ദർശനം നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കും.

News

സ്വര്‍ണക്കടത്ത്; ; കൊടുവള്ളിയില്‍ കസ്റ്റംസ് റെയ്ഡ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത്മായി ബന്ധപ്പെട്ട് കൊടുവള്ളിയില്‍ കസ്റ്റംസിന്റെ റെയ്ഡ്. കോഴിക്കോട്ടെ ഒരു ബിസിനസ്സുകാരന്റെ വീട്ടിലാണ് കസ്റ്റംസ് മിന്നല്‍ പരിശോധന നടത്തുന്നത്. ഇയാളുടെ മകന് സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കപ്പെടുന്ന സന്ദീപ് നായരുമായി ബന്ധമുണ്ടെന്ന സൂചനകള്‍ കിട്ടിയതിനെത്തുടര്‍ന്നാണ് ഇവിടെ റെയ്ഡ് നടത്തുന്നത്. കോഴിക്കോട്ടെ ഒരു ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിരവധി കടമുറികളും സ്ഥാപനങ്ങളും സ്വന്തമായുള്ള ആളാണ് ഇയാള്‍ എന്നാണ് സൂചന.

News

കേസ് കസ്റ്റംസും സിബിഐയും എന്‍ഐഎയും അന്വേഷിക്കും; സ്വപ്‌ന കീഴടങ്ങിയേക്കുമെന്ന് സൂചന

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെ സ്വപ്‌ന കീഴടങ്ങുമെന്ന് സൂചന. ഇന്നലെ തിരുവനന്തപുരത്ത് ശക്തമായ തെരച്ചില്‍ നടത്തിയിട്ടും സ്വപ്നയെ കണ്ടെത്താനായില്ല. സ്വപ്ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങുമെന്നാണ് സൂചന. കേസ് കസ്റ്റംസും സിബിഐയും എന്‍ഐഎയും അന്വേഷിക്കും. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി സിബിഐഎയും രാജ്യസുരക്ഷാ വിവരങ്ങള്‍ എന്‍ഐഎയും അന്വേഷിക്കും. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്പെയ്സ് പാര്‍ക്കില്‍ സ്വപ്ന എങ്ങനെ കയറിപറ്റിയെന്ന അന്വേഷണവുമുണ്ടാകും.

Kerala

മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണ്ണ കള്ളക്കടത്തിൽ പങ്കുണ്ട് : കെ സുരേന്ദ്രൻ

തിരുവനന്തപുരം : സ്വർണ കള്ള കടത്തിൽ ഐ ടി വിദഗ്തയ്ക്ക് പങ്കുണ്ടെന്ന വാർത്ത പുറത്ത് വന്നതിന് തൊട്ടു പിന്നാലെ ആരോപണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ഓഫീസ് മാഫിയകളുടെ കൂടാരമായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ ടി സെക്രട്ടറിയ്ക്ക് ഈ കള്ളക്കടത്തിൽ ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ ഫോൺ പരിശോധിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. യു ഡി എഫിന്റെ കാലത്ത് സരിത എസ് നായരാണെങ്കിൽ പിണറായിയുടെ കാലത്ത് സ്വപ്ന സുരേഷാണെന്നും അദ്ദേഹം വിമർശിച്ചു. ഇനിയും കൂടുതൽ […]

News

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. . തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200 രൂപയിലേയ്ക്കാണ് സ്വര്‍ണവില എത്തിയത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്. ശനിയാഴ്ച സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്ന് 29,680 രൂപയായിരുന്നു. 29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. 28,000 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. 20 ദിവസംകൊണ്ട് സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധന 2,200 രൂപയാണ്.

Kerala

സ്വർണ്ണത്തിന് ഇന്ന് റൊക്കോഡ് വില

കേരളത്തിൽ സ്വർണ്ണത്തിന് ഇന്ന് റൊക്കോഡ് വില. ചരിത്രത്തിൽ ആദ്യമായി ഗ്രാമിന് 3560രൂപ. പവന് 28,480 രൂപ. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ദിവസങ്ങൾ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവൻ 27520 രൂപയാണ്. പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

Kerala Trending

തൃശൂരിൽ വൻ സ്വർണവേട്ട; പിടിച്ചെടുത്തവയിൽ 1900 അമേരിക്കൻ ഡോളറും

തൃശൂർ: ഇന്നലെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ കുടുങ്ങിയത് 17 പേർ. ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച സ്വർണം ഉരുക്കി ആഭരണങ്ങളാക്കി വിൽക്കുന്ന സംഘമാണ് കൊച്ചി കസ്റ്റംസിന്റെ പിടിയിലായത്. കള്ളക്കടത്ത് സ്വർണമാണ് ഇവർ ആഭരണങ്ങൾ ഉണ്ടാക്കാനായി ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 123 കിലോഗ്രാം സ്വർണം 2 കോടി രൂപയുടെ ഇന്ത്യൻ കറൻസി, 2 വാഹനങ്ങൾ, 1900 അമേരിക്കൻ ഡോളർ എന്നിവയാണ് പിടിച്ചെടുത്തത്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. ബസ് സ്റ്റാൻഡിലും […]

Kerala News

സ്വർണ വില വീണ്ടും കുത്തനെ ഉയർന്നു

സ്വർണ വില വീണ്ടും കുത്തനെ ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 28320 രൂപയും ​ഗ്രാമിന് 3540 രൂപയുമാണ് ഇന്നത്തെ സ്വർണ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഓക്ടോബർ ആദ്യ സ്വർണ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറഞ്ഞിരുന്നെങ്കിലും പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു. വീണ്ടും വില 28000ന് മുകളിലേയ്ക്ക് ഉയർന്നു. ഒക്ടാബറിലെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 27520 […]

Kerala News

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

  • 13th September 2019
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. പവന് 27,880 രൂപയും ഗ്രാമിന് 3,485 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഒരാഴ്ച കൊണ്ട് 1240 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഈ മാസം നാലാം തിയതി 29,120 രൂപയുടെ റെക്കോര്‍ഡ് നിരക്കാണ് സ്വര്‍ണത്തിനുണ്ടായിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,497.41 (31.1 ഗ്രാം) ഡോളറാണ് ഇന്നത്തെ നിരക്ക്.

News

സ്വര്‍ണ വില കൂടി

  • 9th September 2019
  • 0 Comments

കൊച്ചി: പവന് 120 രൂപ കൂടി. 28,440 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 3,555 രൂപയിലാണ് വ്യാപാരം. ആഴ്ചയുടെ അവസാനം തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനവ് രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്. സെപ്റ്റംബര്‍ ആറിന് പവന് 28,960 രൂപയിലെത്തിയതാണ് റെക്കോഡ്.

error: Protected Content !!