National News

റെക്കോർഡിലേക്ക് കുതിച്ച് സ്വർണ്ണ വില

  • 18th March 2023
  • 0 Comments

സർവകാല റെക്കോർഡിലേക്ക് കുതിച്ച് സ്വർണ്ണ വില. ഇന്ന് ഗ്രാമിന് 150 രൂപ വർധിച്ച് സ്വർണവില എക്കാലത്തേയും റെക്കോർഡായ 5530 രൂപയിലെത്തി. ഇതോടെ പവന് 1200 രൂപ വർധിച്ച് വില 44,240 രൂപയിലെത്തി. ഇന്നലെയായിരുന്നു കേരളത്തിൽ സ്വർണവില റെക്കോർഡ് ഭേദിച്ചത്. ഇന്നലെ ഗ്രാമിന് 200 രൂപ വർധിച്ച്, 5380 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. പവന് 43,040 രൂപയുമായിരുന്നു ഇന്നലത്തെ വില. യു എസിലെ സിലിക്കൺ വാലി, സിഗ്‌നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ചയുംസ്വിസ് ബാങ്ക് തകർച്ചയിലേക്ക് എന്ന വാർത്തയുമാണ് […]

Kerala News

പവന് 42880 രൂപ;സ്വർണവില കുത്തനെ കൂടി

  • 2nd February 2023
  • 0 Comments

സ്വർണവില കുത്തനെ ഉയർന്നു,ഇന്ന് ഒരുഗ്രാം സ്വർണത്തിന് 60 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,360 രൂപയായി. 5310 രൂപയെന്ന സർവകാല റെക്കോഡാണ് ഇന്നത്തെ സ്വർണവില മറികടന്നിരിക്കുന്നത്. ഇന്ന് 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 42,880 രൂപയിലെത്തി.രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളശര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.

Kerala

കുത്തനെയുള്ള കയറ്റത്തിന് ശേഷം ഇറക്കം; കേരളത്തിൽ സ്വർണവില കുറഞ്ഞു

  • 27th January 2023
  • 0 Comments

കുത്തനെയുള്ള കയറ്റത്തിന് ശേഷം കേരളത്തിൽ സ്വർണവില താഴേക്ക്. കഴിഞ്ഞ ദിവസം റെക്കോർഡ് വിലയായ പവന് 42,480 രൂപ എന്ന നിലയിൽ കേരളത്തിൽ സ്വർണ വിപണനം നടന്നിരുന്നു. ഒറ്റ ദിവസം കൊണ്ട് 480 രൂപ കുറഞ്ഞ് പവന് 42,000 രൂപ എന്ന നിലയിലെത്തി. സുരക്ഷിത നിക്ഷേപ മാർഗമായ സ്വർണം കേരളത്തിൽ എപ്പോഴും ആവശ്യത്തിൽ മുൻപന്തിയിലാണ്. ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയ ദിവസമാണ് സ്വർണവില കുറഞ്ഞിരിക്കുന്നത്. പോയ ദിവസവും ഓഹരി നഷ്‌ടത്തിലായിരുന്നു.

Kerala News

പവന് 42160;കുതിച്ചുയർന്ന് സ്വർണവില

  • 24th January 2023
  • 0 Comments

സംസ്ഥാനത്ത് ഇന്ന് സ്വർണവില റെക്കോർഡിൽ. ഗ്രാമിന് 35 രൂപ വർധിച്ച് 5270 രൂപയും പവന് 280 രൂപ വർധിച്ച് പവന് വില 42160 രൂപയിലെത്തി.2020 ആഗസ്ത് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 42,000 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 5250 രൂപയായിരുന്നു വില.1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. പവൻ വില 220 രൂപയുമായിരുന്നു. 190 മടങ്ങ് വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 50 വർഷത്തിനിടെ സ്വർണ വില […]

Kerala News

പവന് വിലനാൽപ്പതിനായിരത്തിന് അടുത്ത്; ഇന്ന് വർധിച്ചത് 800 രൂപ

  • 7th March 2022
  • 0 Comments

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു.. നാൽപ്പതിനായിരത്തിന് അടുത്താണ് ഇന്ന് ഒരു പവന് വില. പവന് 800 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇന്നലെ 38,720 രൂപയായിരുന്നു ഒരു പവന് വില. ഇന്നത് 39,520 രൂപയായി. ഗ്രാമിന് 100 വർധിച്ച് 4940 രൂപയായി. ഇന്നലെ 4840 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില.

Kerala News

സ്വര്‍ണ വില കുത്തനെ താഴേക്ക്; പവന് ഇന്ന് കുറഞ്ഞത് 400 രൂപ

  • 26th February 2022
  • 0 Comments

കുതിച്ചുയര്‍ന്ന സ്വര്‍ണ വില കുത്തനെ താഴേക്ക്. പവന് ഇന്ന് കുറഞ്ഞത് 400 രൂപയാണ് . ഇന്നലെ 320 രൂപ താഴ്ന്നിരുന്നു. രണ്ടു ദിവസം കൊണ്ട് 720 രൂപയുടെ കുറവ് ആണ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,080 രൂപ. ഗ്രാം വില 50 രൂപ കുറഞ്ഞ് 4635ല്‍ എത്തി. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4685 രൂപയായിരുന്നു വില.. ഒരു പവൻ സ്വർണത്തിന് 37480 രൂപയായിരുന്നു ഇന്നലത്തെ വില. യുദ്ധം തുടങ്ങിയതിനു പിന്നാലെ […]

Kerala News

സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

  • 9th February 2022
  • 0 Comments

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന.ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് ഇന്ന് കൂടിയത്.ഒരു ഗ്രാമിന് വില 15 രൂപ ഉയർന്നു ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4540 രൂപയായി. പവന് 36,320 രൂപയാണ് ഇന്നത്തെ വില.36320 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന് വില. 22 ക്യാരറ്റ് സ്വര്‍ണത്തിന് ഇന്നലെ ഗ്രാമിന് 4,540 രൂപയായിരുന്നു. ഇത് ഇന്ന് 4,555 രൂപയായി വര്‍ധിച്ചു. 18 ക്യാരറ്റ് സ്വര്‍ണത്തിന് ഇന്നലെ ഗ്രാമിന് 3,750 രൂപയായിരുന്നെങ്കില്‍ ഇന്ന് 3,765 രൂപയാണ് വില.

Kerala News

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

  • 29th December 2021
  • 0 Comments

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,120 രൂപ. ഗ്രാം വില ഇരുപതു രൂപ കുറഞ്ഞ് 4515 ആയി. സ്വര്‍ണ വില ഇന്നലെ പവന് എണ്‍പതു രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി വില താഴുന്ന പ്രവണതയാണ് പ്രകടമാവുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ 10 ദിവസത്തിനിടെ ഏറ്റവും ഉയർന്ന സ്വർണ്ണ വില ഡിസംബർ 20നായിരുന്നു. 4570 രൂപയായിരുന്നു അന്ന് ഒരു ഗ്രാം 22 ക്യാരറ്റ് സ്വർണത്തിന് വില

Lifestyle News

രണ്ട് ദിവസം കൊണ്ട് വർധിച്ചത് പവന് 560 രൂപ;സ്വര്‍ണ വില ഇന്നും കൂടി

  • 17th December 2021
  • 0 Comments

സ്വർണവിലയിൽ വർധന.പവന് 320 രൂപ കൂടി. 4500 രൂപയിൽ നിന്ന് ഇന്നലെ 4530 രൂപയിലേക്ക് ഉയർന്ന സ്വർണ വില, ഇന്ന് ഒരു ഗ്രാമിന് 4570 രൂപയിലാണ് വിപണനം. പവന് 36560 രൂപയാണ് ഇന്നത്തെ സ്വർണ വില. 4495 രൂപയിൽ നിന്ന് 15 രൂപ വർധിച്ച ശേഷം മൂന്ന് ദിവസം 4510 രൂപയിലായിരുന്നു സ്വർണത്തിന്റെ വിപണനം. പിന്നീട് 4525 ലേക്ക് ഉയർന്ന ശേഷമാണ് ഗ്രാമിന് 25 രൂപ കുറഞ്ഞത്. രണ്ട് ദിവസം കൊണ്ട് പവന് 560 രൂപയാണ് വർധിച്ചത്. […]

Kerala News

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

  • 23rd November 2021
  • 0 Comments

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയിലെത്തി. ഗ്രാമിന് 70 രൂപ താഴ്ന്ന് 4505 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. യുഎസിലെ കടപ്പത്ര ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്തുനേടിയതുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചത്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,809.40 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 0.07ശതമാനം ഉയര്‍ന്ന് 47,958 നിലവാരത്തിലെത്തി. വെള്ളിയുടെ […]

error: Protected Content !!