ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും; ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം
ആലപ്പുഴക്കാരുടെ നാല്‍പ്പതിലേറെ വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആലപ്പുഴ ബൈപ്പാസ് ഇന്ന് ഗതാഗതത്തിനായി തുറക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും, മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഗതാഗത കുരുക്കിനാല്‍ വലഞ്ഞ ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പാണ് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബൈപ്പാസ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി പൊടി തട്ടിയെടുത്തത് പൊതുമരാമത്ത് ജി സുധാകരനാണ്. റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ അനുമതിക്കായി രണ്ട് വര്‍ഷം […]








