Kerala

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ നല്കി. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴുകി വൃത്തിയാക്കണം.വൃത്തിയാക്കിയ വീടുകളിലും സ്ഥാപനങ്ങളിലും ബ്‌ളീച്ചിങ്  പൗഡര്‍ കലക്കിയ ലായനി ഉപയോഗിച്ച്  അണുനശീകരണം നടത്തണം. പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിക്കണം. കക്കൂസ് മാലിന്യങ്ങളാല്‍ മലിനമാക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബ്‌ളീച്ചിങ് പൗഡര്‍ ഉപയോഗിച്ച്അണുവിമുക്തമാക്കണം.  വെള്ളക്കെട്ട് മൂലം മലിനമായ കിണറുകള്‍, ടാങ്കുകള്‍,  കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ അണുവിമുക്തമാക്കണം. മലിനജലവുമായി സമ്പര്‍ക്കത്തില്‍ ആകുന്നവര്‍ വ്യക്തിഗത സുരക്ഷാ […]

പപ്പടം ഉണ്ടാക്കി വിൽക്കുന്ന മേരിയുടെയും കുടുംബത്തിന്റെയും വീട് തകർന്നു

കുരിക്കത്തൂർ: പപ്പടം ഉണ്ടാക്കി വിൽക്കുന്ന മേരിയുടെയും കുടുംബത്തിന്റെയും വീട് തകർന്നു. മഴക്കെടുതിയിലാണ് വെള്ളം കയറിയ വീട് തകർന്നത് ‘ കൂന്ദമംഗലംഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽകുരിക്കത്തൂർ ളായിൽ (LAYIL) മേരിയും കുടുംബവും താമസിക്കുന്നത്. ശനിയാഴ്ചവൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം.

വീടിനോട് ചേർന്നമതിൽ തകർന്നു; വീട് അപകട ഭീഷണിയിൽ

കൂന്ദമംഗലം: കൈതാ കുഴിയിൽ തെറ്റത്ത് പറമ്പത്ത് സന്തോഷിന്റെ ചുറ്റുമതിൽ തകർന്ന് വീട് അപകട ഭീഷണിയിലാണ്.ഒരു മാസമായി ഈ വീട്ടിൽ താമസമാക്കിയിട്ട്‌. ഈ കുടുംബം ഏറെ പ്രയാസത്തിലാണ്. കിണറും അപകടാവസ്ഥയിലാണ്

ജില്ലയില്‍ നാളെയും റെഡ് അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു നാളെ (ആഗസ്ത് പത്ത്) എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 മുതല്‍ 20 സെമി വരെ അളവില്‍ മഴ ഉണ്ടായേക്കും. മഴയുടെ തീവ്രത അല്പം കുറഞ്ഞാലും തുടര്‍ച്ചയായ മഴ ഉണ്ടാകും. വൈകുന്നേരങ്ങളില്‍ മലയോരങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മറ്റു ജില്ലകളില്‍ 11 മുതല്‍ മഴയ്ക്ക് ശമനമുണ്ടാകും. എന്നാല്‍ 13 […]

ജില്ലയില്‍ ആകെ 121 ക്യാമ്പുകള്‍ 2111 കുടുംബങ്ങള്‍ 6361 ആളുകള്‍

കോഴിക്കോട്: കോഴിക്കോട് താലൂക്ക്- 75 ക്യാമ്പുകള്‍, 1493 കുടുംബങ്ങള്‍ 3873 ആളുകള്‍ കൊയിലാണ്ടി 7 ക്യാമ്പുകള്‍, 52 കുടുംബങ്ങള്‍ 192 ആളുകള്‍ വടകര 26 ക്യാമ്പുകള്‍, 386 കുടുംബങ്ങള്‍ ആളുകള്‍ 1527 താമരശ്ശേരി 13 ക്യാമ്പുകള്‍ 180 കുടുംബങ്ങള്‍ 769 ആളുകള്‍. ( ഉച്ചക്ക് 12.30 വരെ ലഭിച്ച കണക്ക് അനുസരിച്ചു) കുറ്റ്യാടി പുഴയുടെ ജലനിരപ്പ് ഉയരുന്നതിനാല്‍ തിരുവള്ളൂര്‍, ചെറുവണ്ണൂര്‍, ചങ്ങരോത്ത്, കുറ്റ്യാടി എന്നിവിടങ്ങളില്‍ പുഴയുടെ തീരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ നിര്‍ബന്ധമായും മാറി താമസിക്കണമെന്ന് ജില്ലാകളക്ടര്‍ […]

ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ സഹകരിക്കണം ; ജില്ലാ കലക്ടര്‍

കോഴിക്കോട്: ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ ജാഗരൂകരായിരിക്കണം. പാലങ്ങള്‍ക്ക് അടുത്തേക്കോ അപകട മേഖലയിലേക്കോ പോവരുത്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന് മാറിത്താമസിക്കാന്‍ എല്ലാവരും തയ്യാറാകണം. ആവശ്യമായ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

Local

പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പണം ആവശ്യപ്പെട്ട് വ്യോമസേന

തിരുവനന്തപുരം: പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായതില്‍ പണം ആവശ്യപ്പെട്ട് വ്യോമസേന. സംസ്ഥാന സര്‍ക്കാരിന് 113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെടുന്ന കത്ത് ലഭിച്ചു.വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുള്ള ചെലവിലേക്കാണ് 113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വ്യോമസേന, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.എന്നാല്‍ കത്ത് ലഭിച്ചതിനെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ഓഖി ദുരന്ത സമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തിനും ഇതേ രീതിയില്‍ വ്യോമസേന തുക ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതിനെതിരെ മുഖ്യമന്ത്രി കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് ഇങ്ങനെ […]

Local

ഒരുവര്‍ഷത്തെ അലച്ചിലിന് ശേഷം ‘ടുട്ടു’ തിരിച്ചെത്തി…

കോഴിക്കോട് : കേരളം കണ്ട ഏറ്റവും വലിയ പ്രളയം. ജീവനും , ജീവൻ പോലെ കൊണ്ട് നടന്ന സമ്പത്തും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയായ നിമിഷം ഇന്നും ഈ ജനതയുടെ കൺ മുന്പിലുണ്ട്. പ്രളയത്തിൽ കോഴിക്കോട് കൂമ്പാറയിൽ കല്‍പിനിയിലെ തയ്യില്‍തൊടി പ്രകാശന്റെയും മകന്റെയും ജീവന്‍ മലവെള്ളപ്പാച്ചില്‍ നിഷ്‌കരുണം പറിച്ചുകൊണ്ടു പോയ സമയത്ത് അവരെയും കാത്തു നിന്ന ടുട്ടുവെന്ന വളർത്തു നായയെ കുറിച്ചുള്ള വാർത്ത പത്ര മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു തുടർന്ന് 8 കുടുംബങ്ങൾക്കുള്ള പുനരധി വാസവും വർത്തയോടെ […]

Kerala

പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

റെഡ്, ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും , 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കാൻ തയ്യാറാവുകയും വേണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് […]

Kerala

50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത: കോഴിക്കോട് ഇന്ന് റെഡ് അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. കനത്തെ മഴയെ തുടര്‍ന്ന് പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. കാസര്‍കോട് കാക്കടവ് ചെക്ക്ഡാമിന് സമീപത്തെ പാര്‍ശ്വഭിത്തി തകര്‍ന്നു. വ്യാഴാഴ്ച വരെ കനത്തമഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ​തോ (115 […]

error: Protected Content !!