ടൈറ്റില്‍ രജിസ്ട്രേഷനില്‍ സെന്‍സര്‍ഷിപ്പ് നടപ്പാക്കാനൊരുങ്ങി ഫിലിം ചേംബര്‍; മതസംഘടനകളോ മതവിഭാഗങ്ങളോ എതിര്‍പ്പുയര്‍ത്തിയാല്‍ വെട്ടും
നാദിര്‍ഷയുടെ ഈശോ സിനിമക്കെതിരെ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തില്‍ ടൈറ്റില്‍ രജിസ്ട്രേഷനില്‍ സെന്‍സര്‍ഷിപ്പ് നടപ്പാക്കാന്‍ ഫിലിം ചേംബര്‍. വിവാദമുയര്‍ത്തുന്നതും മതസംഘടനകളോ, മതവിഭാഗങ്ങളോ എതിര്‍പ്പുയര്‍ത്തുന്നതോ ആയ പേര് അനുവദിക്കേണ്ടെന്നാണ് ചേംബറിന്റെ നിലപാട്. സിനിമയുടെ ടൈറ്റില്‍ രജിസ്ട്രേഷന്‍ കൃത്യമായ പരിശോധനയിലൂടെ മതിയെന്നാണ് സംഘടനയുടെ തീരുമാനം. കൊവിഡിന് പിന്നാലെ ഒടിടി സാധ്യത വന്നപ്പോള്‍ ചേംബറിന്റെ അനുമതി തേടാതെയും രജിസ്ട്രേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പല നിര്‍മ്മാതാക്കളും സിനിമ തുടങ്ങിയത് തുടര്‍ന്ന് അനുവദിക്കേണ്ടെന്നും ചേംബര്‍. വിവാദ സാധ്യതയുള്ളതും മതവികാരത്തെ ബാധിക്കുന്നതുമായ പേരുകള്‍ മാറ്റാന്‍ നേരത്തെയും […]
