ആപ്പിൾ കമ്പനിക്കെതിരെ ഇന്ത്യയിൽ കോംപറ്റീഷൻ കമ്മീഷൻ അന്വേഷണം
ടെക് ഭീമനായ ആപ്പിൾ കമ്പനിക്കെതിരെ ആപ് സ്റ്റോറിൽ ബിസിനസ് രംഗത്തിന് ചേരാത്ത മോശം പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യയിലെ കോംപറ്റീഷൻ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു. ടെക് ലോകത്തെ ആഗോള ഭീമനെതിരെയുള്ള അന്വേഷണം ബിസിനസ് ലോകത്തെയാകെ അമ്പരപ്പിലാക്കിയിട്ടുണ്ട്. ബിസിനസ് രംഗത്തിന്റെ സന്മാർഗത്തിന് ചേരാത്ത വിധത്തിൽ നിയന്ത്രണങ്ങൾ (Unfair Practices) ആപ്പ് സ്റ്റോറിലെ ആപ്ലിക്കേഷനുകൾക്ക് മേൽ കൊണ്ടുവരുന്നു, ആപ്ലിക്കേഷൻ വിതരണ വിപണിയിൽ മേധാവിത്തം കാട്ടുന്നു തുടങ്ങിയ പരാതികളാണ് ആപ്പിൾ ഇൻകോർപറേറ്റഡിനും ആപ്പിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും എതിരെ ഉയർന്നിരിക്കുന്നത്. 20 പേജുള്ള […]

