ആൾക്കൂട്ടം നോക്കി നിൽക്കെ അഭിഭാഷകക്ക് ക്രൂര മർദനം; ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ
നടു റോഡിൽ ആൾകൂട്ടം നോക്കി നിൽക്കെ കർണാടകയിൽ അഭിഭാഷകക്ക് നേരെ ക്രൂര മർദനം. ബാഗൽകോട്ടിലെ അഭിഭാഷകയായ സംഗീതക്കാണ് ഭർത്താവിനോടൊപ്പം പോകുമ്പോൾ മർദനമേറ്റത് . സംഭവത്തിൽ ബിജെ പി പ്രവർത്തകനായ മഹന്തേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.മഹന്തേഷ് സംഗീതയെ അടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മഹന്തേഷ് ടൗണിൽ വച്ച് സംഗീതയെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. സംഗീത അടിയേറ്റ് വീണിട്ടും മർദനം തുടർന്നു. തുടരെ തുടരെ അടിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. ഭർത്താവ് കേണപേക്ഷിച്ചിട്ടും നാട്ടുകാർ ആരും ഇടപെട്ടില്ല. അമിത രക്തസ്രാവം […]
