Kerala

ശ്രീനാദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിൽ അതൃപ്തി; പരസ്യപ്രതികരണത്തിന് വേണ്ടെന്ന നിലപാടിൽ ജില്ലാ നേത‍ൃത്വം

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ പ്രതി ചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വിഷയത്തിൽ മൗനം തുടരുകയാണ്. ശ്രീനാദേവിയും യൂട്യൂബർ രാജൻ ജോസഫും തമ്മിലുള്ള പ്രശ്‌നത്തിൽ പാർട്ടി ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.

നിരന്തരം വിവാദങ്ങളുണ്ടാക്കുന്ന ശ്രീനദേവി കുഞ്ഞമ്മയെ തൽക്കാലം പിന്തുണക്കേണ്ടതില്ലെന്ന നിലപാടിലാണ് പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ് നേതൃത്വം. പാർട്ടിയിൽ നിന്ന് പുറത്തായ രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി നിരന്തരം സമൂഹമാധ്യമങ്ങളിൽ മറുപടി പറയേണ്ട ഉത്തരവാദിത്തം ശ്രീനാദേവിക്കില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവിന്റെ പരാമർശത്തിന് ശ്രീനാദേവി മറുപടി നൽകിയത് പാർട്ടി നിലപാടല്ലെന്നാണ് നേതൃത്വത്തിൻ്റെ പക്ഷം.

അടൂർ പൊലീസ് സ്‌റ്റേഷനിലെ അതിക്രമവുമായി ബന്ധപ്പെട്ട പ്രശ്നം ശ്രീനാദേവി കുഞ്ഞമ്മയും യൂട്യൂബർ രാജൻ ജോസഫും തമ്മിലാണ്. ഇക്കാര്യത്തിൽ സംയമനം പാലിക്കാനാണ് നേതൃത്വത്തിൻ്റെ തീരുമാനം. അടൂരിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ഇപ്പോഴും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നിലപാടിനൊപ്പമാണ്. അതുകൊണ്ടുതന്നെ അതൃപ്തിയുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് മുതിരേണ്ടതില്ലെന്ന നിലപാടിലാണ് ഡിസിസി നേതൃത്വം. അതേസമയം ജില്ലാ നേതൃത്തിന് അതൃപ്തിയൊന്നുമുള്ളതായി അറിയില്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മ പറയുന്നത്. പ്രാദേശികമായി തീരേണ്ട പ്രശ്നങ്ങൾ ഊതിപ്പെരുപ്പിക്കുകയാണ് ശ്രീനാദേവി ചെയ്യുന്നതെന്ന് നേതാക്കൾ രമേശ് ചെന്നിത്തലയെ ധരിപ്പിച്ചതായാണ് വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!