Kerala News

ബിഹാറിൽ നിന്നും കേരളത്തിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശികൾ വാഹന അപകടത്തിൽ മരിച്ചു

ഹൈദരാബാദ് : ബിഹാറിൽ നിന്നും കേരളത്തിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശികൾ വാഹന അപകടത്തിൽ മരിച്ചു. കാറിലുണ്ടായിരുന്ന ഒന്നര വയസ്സുള്ള കുട്ടിയടക്കം മൂന്ന് പേരാണ് മരണപ്പെട്ടത് .കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ് (33), മകൾ അനാലിയ (ഒന്നര വയസ്സ്), ഡ്രൈവർ സ്റ്റെനി എന്നിവരാണ് മരിച്ചത്. നാട്ടിലേക്ക് മടങ്ങവേ നിസാമാബാദിൽ വെച്ച് ലോറിക്ക് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. അനീഷിന്റെ ഭാര്യയ്ക്കും മൂത്തമകൾക്കും പരുക്കേറ്റിട്ടുണ്ട്

Local

കാരന്തൂര്‍ കോളിയോട്ട് ഫാമിലി അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

കാരന്തൂര്‍: കുന്ദമംഗലം ഐ.ഐ.എം, CWRDM, എന്നീ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന 600 ഓളം ഏക്കര്‍ വരുന്ന ഭൂമിയുടെ ഉടമയായിരുന്ന കോളിയോട്ട് സീതിക്കുട്ടി യുടെ സന്താന പരമ്പരയില്‍ പ്പെട്ട കൂടുംബാഗ ങ്ങളുടെ കൂട്ടായ്മയായ കോളിയോട്ട് ഫാമിലി അസോസിയേഷന്‍ കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുന്ദമംഗലം നിയോജക മണ്ഡലത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജില്ലക്ക് പുറത്തും വ്യാപിച്ചുകിടക്കുന്ന പതിനായിരത്തോളം വരുന്ന കുടുംബാഗങ്ങളുടെ പ്രതിനിധികളായ 300 ഓളം അംഗങ്ങള്‍, പുല്ലാളൂര്‍ മച്ചക്കുളം കെ.പി ഷൗക്കത്തിന്റെ വസതിയില്‍ യോഗം ചേര്‍ന്നാണ് പുതിയ […]

Local

കുടുംബ സംഗമം

കുന്ദമംഗലം: എസ്.വൈ എസ് കുന്ദമംഗലം യൂണിറ്റ് ളിയാഫ പ്രാസ്ഥാനിക കുടുംബ സംഗമം നടത്തി. മഹല്ല് ഇമാം അബ്ദുന്നൂർ സഖാഫി ഉദ്ഘാടനം ചെയ്തു. എം.കെ ജൗഹർ അംജദി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്ല കോയ സഖാഫി പ്രാർത്ഥന നടത്തി. പ്രവർത്തകന്റെ കുടുംബം എന്ന വിഷയത്തിൽ മഹമൂദ് സഖാഫി കുറ്റിക്കാട്ടൂർ ക്ലാസെടുത്തു. സോൺ സിക്രട്ടറി സൈനുദ്ധീൻ നിസാമി, എം.പി ആലി ഹാജി, കെ.ആലി കുട്ടി ഹാജി, കെ അബ്ദുൽ മജീദ്, കെ റസാഖ് മുസ്ല്യാർ, കെ ജബ്ബാർ, കെ.സറീജ്, കെ […]

Local

ഒരുവര്‍ഷത്തെ അലച്ചിലിന് ശേഷം ‘ടുട്ടു’ തിരിച്ചെത്തി…

കോഴിക്കോട് : കേരളം കണ്ട ഏറ്റവും വലിയ പ്രളയം. ജീവനും , ജീവൻ പോലെ കൊണ്ട് നടന്ന സമ്പത്തും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയായ നിമിഷം ഇന്നും ഈ ജനതയുടെ കൺ മുന്പിലുണ്ട്. പ്രളയത്തിൽ കോഴിക്കോട് കൂമ്പാറയിൽ കല്‍പിനിയിലെ തയ്യില്‍തൊടി പ്രകാശന്റെയും മകന്റെയും ജീവന്‍ മലവെള്ളപ്പാച്ചില്‍ നിഷ്‌കരുണം പറിച്ചുകൊണ്ടു പോയ സമയത്ത് അവരെയും കാത്തു നിന്ന ടുട്ടുവെന്ന വളർത്തു നായയെ കുറിച്ചുള്ള വാർത്ത പത്ര മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു തുടർന്ന് 8 കുടുംബങ്ങൾക്കുള്ള പുനരധി വാസവും വർത്തയോടെ […]

ഫ്രൈഡേ ഫാമിലി ഗ്രൂപ്പ് സംഗമം

കുന്ദമംഗലം: ഫ്രൈഡേ ഫാമിലി ഗ്രൂപ്പിന്റെ പ്രഥമ കുടുംബ സംഗമം കുന്ദമംഗലം ഖാസർത്വാർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. കുന്ദമംഗലം പുൽപറമ്പിൽ മൊയ്തീൻ എന്നവരുടെ സന്താന പരമ്പരയിലെ അംഗങ്ങളുടെ കൂട്ടായ്മയാണ് ഫ്രൈഡേ ഗ്രൂപ്പ് എന്നറിയപ്പെടുന്നത്. പ്രസ്തുത സംഗമത്തിന്റെ ഉദ്ഘാടനം അദ്ദേഹത്തിന്‌ രണ്ടാമത്തെ മകനും PKM ചിക്കൻ സ്റ്റാളിന്റെ ഉടമയുമായ പി കുഞ്ഞ് മൊയ്തിൻ സാഹിബ് നിർവ്വഹിച്ചു. ഗ്രൂപ്പിന്റെ പ്രസിഡന്റ് നാസർ ഷാ അധ്യക്ഷ്യനായിരുന്നു. സിക്രട്ടറി അബ്ദുൽ സത്താർ സ്വാഗതം അരുളി. ചടങ്ങിൽ കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. പ്രഭാഷകൻ സുബ്ഹാൻ […]

error: Protected Content !!