Kerala News

എസ്എന്‍ഡിപി യോഗം ആര്‍ക്കും പിന്തുണ നല്‍കിയുള്ള ഒരു തീരുമാനവും എടുത്തിട്ടില്ല;വെള്ളാപ്പള്ളി നടേശന്‍

  • 6th April 2021
  • 0 Comments

എസ്എന്‍ഡിപി യോഗം ആര്‍ക്കും പിന്തുണ നല്‍കിയുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ശക്തമായ ത്രികോണ മത്സരമാണ് നിലവില്‍ നടക്കുന്നത്. 50 ശതമാനത്തിലധികം പോളിംഗ് ഉച്ചയ്ക്ക് മുന്‍പ് തന്നെ നടന്നുകഴിഞ്ഞു. ആര്‍ക്ക് അനുകൂലമെന്ന് പറയാനാകില്ല. തുടര്‍ഭരണം വരുമോ ഇല്ലയോ എന്ന് പറയാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയാകാന്‍ ഒരുപാട് പേര്‍ ഷര്‍ട്ടുംതയിച്ച് നടക്കുന്നുണ്ട്. ആരൊക്കെ ആകും ആരൊക്കെ ആകില്ല എന്ന് ഒന്നും പറയാനാകില്ല. എസ്എന്‍ഡിപി യോഗം ആര്‍ക്കും […]

Kerala News

ദൈവങ്ങൾക്ക് വോട്ടുണ്ടായി​രുന്നെങ്കിൽ ഇക്കുറി അവരുടെയെല്ലാം വോട്ട്​ ഇടതുപക്ഷത്തിനായിരിക്കും; കോടിയേരി ബാലകൃഷ്ണൻ

  • 6th April 2021
  • 0 Comments

ദൈവങ്ങൾക്ക്​ വോട്ടുണ്ടായി​രുന്നെങ്കിൽ ഇക്കുറി അവരുടെയെല്ലാം വോട്ട്​ ഇടതുപക്ഷത്തിനായിരിക്കുമെന്ന്​ കോടിയേരി ബാലകൃഷ്​ണൻ. എല്ലാ ആരാധനാലയങ്ങൾക്കും ഓരോ പ്രദേശത്തും വികസന പ്രവർത്തനങ്ങൾ നടത്തി.ശബരിമല ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമേ അല്ല. ശബരിമലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തിയ സർക്കാറാണിത് .എല്ലാ മത വിശ്വാസികൾക്കും സുരക്ഷിതത്വം ഉറപ്പാക്കിയ സർക്കാരാണ്​ പിണറായി സർക്കാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ ജനങ്ങൾക്ക്​ വലിയ ആവേശം ആണ്​ കാണുന്നത്​. ജനങ്ങൾ തന്നെ ഏറ്റെടുത്ത ഒരുതെരഞ്ഞെടുപ്പാണിത്​. നിലവിൽ ഇടത്​മുന്നണിക്ക്​ 95 സീറ്റ്​ ഉണ്ട്​. റിസൾട്ട്​ വരു​േമ്പാൾ നൂറിലധികം […]

Kerala News

അന്നം മുടക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കരുത്; മുഖ്യമന്ത്രി

  • 28th March 2021
  • 0 Comments

കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു.തെരഞ്ഞെടുപ്പ് കമ്മിഷനു തെറ്റായ പരാതി നല്‍കി അന്നം മുടക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണ്. പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് കിറ്റു നല്‍കുന്നത് സര്‍ക്കാരിന്റെ മേന്മയല്ല, കടമയാണെന്നും പിണറായി വിജയൻ പറഞ്ഞു . പ്രതിപക്ഷം, പ്രതിപക്ഷമെന്ന നിലയില്‍ നില്‍ക്കണം. അതൊരു പ്രതികാര പക്ഷമാകരുത്. മെയ് മാസത്തെ പെന്‍ഷന്‍ മുന്‍കൂട്ടി നല്‍കുന്നുവെന്ന ആരോപണം ഉയര്‍ത്തുന്നതുവഴി തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും […]

National News

പശ്ചിമ ബംഗാളിൽ സംഘർഷം; സിപിഐഎം സ്ഥാനാർത്ഥി ഉൾപ്പെടെ ആക്രമിക്കപ്പെട്ടു

  • 27th March 2021
  • 0 Comments

പശ്ചിമ ബംഗാളിലെ സൽമോനിയിൽ സംഘർഷം. സിപിഐഎം സ്ഥാനാർത്ഥി ഉൾപ്പെടെ ആക്രമിക്കപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെന്ന് സിപിഐഎം ആരോപിച്ചു. അതേസമയം, ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6.30വരെ നീളും. ബംഗാളിലെ ആദിവാസി മേഖല ഉൾപ്പെടുന്ന അഞ്ചു ജില്ലകളിലെ 73 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. നക്‌സൽ ഭീഷണി ശക്തമായിരുന്ന ജംഗൾ മഹൽ പ്രദേശം.തീപാറുന്ന പോരാട്ടം നടക്കുന്ന ഇവിടം രാഷ്ട്രീയസംഘർഷങ്ങളാൽ കലുഷിതമാണ്. […]

Kerala News

തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ; വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

  • 26th March 2021
  • 0 Comments

തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനവുമായി വയനാട്ടിൽ മാവോയിസ്റ്റുകളുടേതെന്ന പേരിൽ പോസ്റ്റർ. ഇന്നലെ രാത്രിയിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. സംഭവത്തില്‍ തൊണ്ടനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തൊണ്ടർനാട് പഞ്ചായത്തിലെ മട്ടിലയത്താണ് കഴിഞ്ഞ ദിവസം സി.പി.ഐ(മാവോയിസ്റ്റ്) സംഘടനയുടെ പേരിൽ തെരഞ്ഞെടുപ്പു ബഹിഷ്കരണ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിനും സിപിഐഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിനും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാന്‍ കഴിയില്ലെന്നും ഇതിനാല്‍ വോട്ട് ബഹിഷ്‌കരിച്ച് സായുധ പോരാട്ടത്തില്‍ പങ്കാളികളാകണമെന്നുമാണ് പോസ്റ്ററിലുളളത്. കൂടാതെ പ്രദേശത്തെ കച്ചവടക്കാരായ ചിലരുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ച് ഇവര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് […]

Kerala News

തിരുവനന്തപുരത്ത് മൂന്ന് മണ്ഡലങ്ങളിൽ കള്ളവോട്ട് ; ആരോപണവുമായി യു ഡി എഫ് സ്ഥാനാർത്ഥികൾ

  • 25th March 2021
  • 0 Comments

തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലായി 22,360 കളളവോട്ടുകളുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥികൾ.കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളുടെ തുടർച്ചയാണ് തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വോട്ടർ പട്ടികയിൽ ഒരേ ഫോട്ടോയിൽ വെവ്വേറെ പേരിലും മേൽവിലാസത്തിലും ആളെ ചേർത്തിരിക്കുന്നുവെന്നതാണ് ആക്ഷേപം. . തിരുവനന്തപുരം മണ്ഡലത്തിൽ ഇത്തരത്തിൽ 7600 വോട്ടുകളും വട്ടിയൂർക്കാവിൽ 8400 ഉം നേമത്ത് 6360 ഉം വ്യാജ വോട്ടുകളുണ്ടെന്നാണ് ആക്ഷേപം. വോട്ടർപട്ടികയുടെ പകർപ്പുകളും സ്ഥാനാർത്ഥികൾ പുറത്തുവിട്ടു. വോട്ടർമാർ അറിയാതെയാണ് ഇത്തരത്തിൽ ക്രമക്കേട് നടക്കുന്നത്. […]

Kerala News

ആറ് ഭാഷകളിൽ ചുവരെഴുത്തുമായി മട്ടാഞ്ചേരി

  • 25th March 2021
  • 0 Comments

മി​നി ഇ​ന്ത്യ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ട്ടാ​ഞ്ചേ​രി​യി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി.​ജി. രാ​ജ​ഗോ​പാ​ലിെൻറ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​ള്ള ഭാ​ഷ പ്ര​ചാ​ര​ണം ശ്ര​ദ്ധേ​യ​മാ​യി. കൊ​ച്ചി മ​ണ്ഡ​ല​ത്തിെൻറ ഭാ​ഷ വൈ​വി​ധ്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ആ​റ് വ്യ​ത്യ​സ്​​ത ഭാ​ഷ​ക​ളി​ലാ​ണ് ചു​വ​രെ​ഴു​തി​യ​ത്.ഭാ​ഷ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഏ​റെ​യു​ള്ള മേ​ഖ​ല​യാ​ണി​ത് ജൂ​ത​സെ​മി​ത്തേ​രി​ക്ക് സ​മീ​പ​മാ​ണ് മ​ല​യാ​ളം, കൊ​ങ്ക​ണി, ഗു​ജ​റാ​ത്തി, ത​മി​ഴ്, ഉ​ർ​ദു, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലെ ചു​വ​രെ​ഴു​ത്ത് വോ​ട്ട്​ അ​ഭ്യ​ർ​ഥ​ന. വ്യ​ത്യ​സ്​​ത ഭാ​ഷ​ക​ളി​ൽ നോ​ട്ടീ​സും ത​യാ​റാ​ക്കു​ക​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ

Kerala News

ബിജെപി പ്രചാരണത്തിന് കൊഴുപ്പേകി തൃപ്പൂണിത്തുറയില്‍ അമിത് ഷായുടെ റോഡ്‌ഷോ

  • 24th March 2021
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ പ്രചാരണത്തിന് കൊഴുപ്പേകാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി. തൃപ്പൂണിത്തുറയിലെ റോഡ് ഷോ ആയിരുന്നു കേരളത്തിലെ അമിത് ഷായാടെ ആദ്യ പരിപാടി.കെ.എസ്.രാധാകൃഷ്ണനാണ് തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി. തൃപ്പൂണിത്തുറയിലെ കിഴക്കേക്കോട്ടയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ പൂര്‍ണത്രയീശ ക്ഷേത്രത്തിന് മുന്നിലാണ് അവസാനിച്ചത് . കൊല്ലത്തെ ചാത്തന്നൂരിലും പാലക്കാട് കഞ്ചിക്കോട്ടും ഇന്ന് അമിത് ഷായുടെ പ്രചാരണ പരിപാടികളുണ്ട്. ഇന്നലെ രാത്രിയോടെയാണ് അമിത് ഷാ നെടുമ്പാശ്ശേരിയിലെത്തിയത്. തലശ്ശേരിയിലെ റോഡ് ഷോയും അമിത് ഷായുടെ പ്രചാരണ പരിപാടിയില്‍ നേരത്തെ […]

Kerala News

മേഴ്‌സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കാൻ ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസ്

  • 19th March 2021
  • 0 Comments

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസ് നാമനിർദേശ പത്രിക നൽകി.മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞതും പ്രചരിപ്പിച്ചതും കള്ളങ്ങളാണെന്നും അത് കുണ്ടറയിലെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് തന്റെ മത്സരമെന്നും ഷിജു വർഗീസ് പറഞ്ഞു. അതേസമയം, ഷിജു വർഗീസിന്റെ മത്സരം ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം. കുണ്ടറ മണ്ഡലത്തിൽ മത്സരിക്കാനായി ഷിജു വർഗീസ് കൊല്ലം കളക്ടറേറ്റിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത് .

Kerala

ഉമ്മന്‍ചാണ്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

  • 16th March 2021
  • 0 Comments

ഉമ്മന്‍ചാണ്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു കഴിഞ്ഞ 11 തവണയും കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയത് ഇത്തവണയും മാറ്റമില്ല. ഒരേ മണ്ഡലത്തില്‍ നിന്ന് പതിനൊന്ന് തവണ വിജയിച്ച കോണ്‍ഗ്രസ്സ് നേതാവ് ഉമ്മന്‍ചാണ്ടി 12ാം അങ്കത്തിന് നാമര്‍ദ്ദേശ പത്രിക സമര്‍പിച്ചു. കഴിഞ്ഞ 11 തവണയും കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. ഇത്തവണയും മാറ്റമില്ല. കോട്ടയം പാമ്പാടി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയാണ് പത്രിക നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും ഒപ്പമുണ്ടായിരുന്നു. കോവിഡ് […]

error: Protected Content !!