National News

എല്ലാ പാർട്ടികളും തെരെഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു; ഉത്തർപ്രദേശിൽ നിയമസഭാ തെരെഞ്ഞെടുപ്പ് മാറ്റി വെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • 30th December 2021
  • 0 Comments

എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടെതിനെ തുടർന്ന് ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന സൂചന നൽകി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര. തെരഞ്ഞെടുപ്പ് റാലികൾ നിയന്ത്രിക്കണമെന്ന് ചില പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റാലികൾ നിയന്ത്രിക്കണമോ എന്നതില്‍ തീരുമാനമെടുക്കുമെന്നും സുശീൽ ചന്ദ്ര പറഞ്ഞു . യുപിയിലെ വോട്ടർപട്ടിക ജനുവരി 5 ന് പുറത്തിറക്കും. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുവെരയായിരിക്കും വോട്ടെടുപ്പ് നടക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ഥാപിക്കും. ഒരുലക്ഷത്തോളം ബൂത്തുകളില്‍ വെബ്‍കാസ്റ്റിംഗ് സൗകര്യം ഉണ്ടാകുമെന്നും കൊവിഡ് മാർഗനിർദ്ദേശങ്ങൾ ഉൾപ്പടെയുള്ള […]

National News

ഒമിക്രോൺ; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ട സാഹചര്യമില്ല; തെരഞ്ഞെടുപ്പ് കമ്മീഷൻ

  • 28th December 2021
  • 0 Comments

തെരഞ്ഞെടുപ്പ് മാറ്റാനുള്ള തീരുമാനം കേന്ദ്ര ആരോഗ്യമന്ത്രാലയം എതിർപ്പ് അറിയിക്കാത്ത സാഹചര്യത്തിൽ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ട കാര്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. . ജനുവരി 3 ന് മുൻപ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും. ഇന്നലെ സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യത്തെ കുറിച്ചും വാക്സിനേഷന്‍ നിരക്കിനെ കുറിച്ചുമുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് ആരോഗ്യ .കമ്മീഷന് സെക്രട്ടറി കൈമാറിയിരുന്നു . ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുകൂല സാഹചര്യമാണോയെന്നാണ് കമ്മീഷന്‍ ആരോഗ്യ സെക്രട്ടറിയോടാരാഞ്ഞത്. […]

Kerala News

തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ് ആര് നേടും

  • 5th December 2021
  • 0 Comments

തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കാല്‍ നൂറ്റാണ്ടായി മമ്പറം ദിവാകരന്റെ കയ്യിലുള്ള ആശുപത്രിയുടെ ഭരണം ഇത്തവണ കൈവിടുമോ എന്നാണ് ഈ തെരേെഞ്ഞടുപ്പിന്റെ പ്രത്യേകത. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ ശാലയാണിത്. മുപ്പത് കൊല്ലമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരന്‍ മുന്‍കൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്. അയ്യായിരത്തി ഇരുന്നൂറ് വോട്ടര്‍മാരുള്ള സംഘത്തില്‍ ഡയറക്ടര്‍മാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിക്കുന്നത്. […]

Kerala News

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി. സുധാകരന്‍ വീഴ്ചവരുത്തി;നടപടിക്ക് സാധ്യത

  • 6th November 2021
  • 0 Comments

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണ വീഴ്ചയിൽ ജി സുധാകരനെതിരെ നടപടിക്ക് സാധ്യത.നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്‍ മന്ത്രി ജി. സുധാകരന് വീഴ്ച വരുത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. അതേസമയം വീഴ്ച വരുത്തിയ സുധാകരനെതിരെ ഏത് രീതിയിലുള്ള നടപടി വേണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ഇല്ല.കുടുംബ യോഗങ്ങൾക്ക് പകരം പൊതുയോഗങ്ങളാക്കി, സ്ഥാനാർഥിയെ അനുകൂലമായി അവതരിപ്പിച്ചില്ല തുടങ്ങിയ പരാതികളും […]

Kerala News

കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബർ 29ന്

  • 31st October 2021
  • 0 Comments

ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബർ 29ന്. . നവംബർ 9ന് വിജ്ഞാപനമിറങ്ങും. വോട്ടെണ്ണലും അതേദിവസം നടക്കും. 16ന് നാമനിർദേശ പത്രികാ സമർപണം. ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മിഷനോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്‌ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ. മാണി രാജിവച്ചത്.

Kerala News

ജാനുവിന് 25 ലക്ഷം കൂടി നല്‍കി, എത്ര പണം തരാനും സുരേന്ദ്രന്‍ തയ്യാറായിരുന്നു; വീണ്ടും വെളിപ്പെടുത്തലുകളുമായി പ്രസീത

  • 23rd June 2021
  • 0 Comments

എത്ര പണം ചോദിച്ചാലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തരാന്‍ തയ്യാറായിരുന്നുവെന്നും ആദ്യം ലഭിച്ച പത്ത് ലക്ഷത്തിന് പുറമെ സി.കെ.ജാനുവിന് 25 ലക്ഷം കൂടി ലഭിച്ചെന്നും ജെ.ആര്‍.പി. സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം അവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തോടാണ് വെളിപ്പെടുത്തിയത്. തന്റേത് തന്നെയാണ് പുറത്തുവന്ന കെ.സുരേന്ദ്രനുമൊപ്പമുള്ള പുതിയ ഫോണ്‍ സംഭാഷണങ്ങളെന്ന് പ്രസീത സ്ഥിരീകരിച്ചു. ബി.ജെ.പി. വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ […]

യുവതുര്‍ക്കികളില്‍ പ്രതീക്ഷ വെച്ച യു.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടി

യുവതുര്‍ക്കികളില്‍ പ്രതീക്ഷ വെച്ച യു.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടി. ഷാഫി പറമ്പിലിന്‍റെ വിജയമൊഴിച്ചാല്‍ ആശ്വസിക്കാനുള്ള ഒരു വകപോലുമില്ലാത്ത നിലയിലാണ് യു.ഡി.എഫ്. കോണ്‍ഗ്രസിന്‍റെ യുവ സ്ഥാനാര്‍ഥികളില്‍ പ്രമുഖരായ വി.ടി ബല്‍റാം, കെ.എസ് ശബരീനാഥ് ലീഗ് സ്ഥാനാര്‍ഥികളായ കെ.എം ഷാജി, പി.കെ ഫിറോസ് എന്നിവരാണ് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. തൃത്താലയിലെ സിറ്റിങ് എം.എല്‍ കൂടിയായ വി.ടി ബല്‍റാം അവസാന ലാപ്പിലാണ് സി.പി.എമ്മിന്‍റെ എം.ബി രാജേഷിന് മുന്നില്‍ തോല്‍ക്കുന്നത്. അഴീക്കോട് സിറ്റിങ് എം.എല്‍.എ ആയ കെ.എം ഷാജി കെ.വി സുമേഷിനോടാണ് തോല്‍വി വഴങ്ങിയത്. […]

National News

പശ്ചിമ ബംഗാൾ തെരെഞ്ഞെടുപ്പ്; അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തിയേക്കും

  • 21st April 2021
  • 0 Comments

പശ്ചിമ ബംഗാളില്‍ അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തിയേക്കും. ഏഴും എട്ടും ഘട്ടങ്ങളായിരിക്കും ഒരുമിച്ച് നടത്തുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പ്രത്യേക നിരീക്ഷകര്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് ഇതേ വിഷയത്തില്‍ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. പിന്നീട് രണ്ട് പ്രാവശ്യം പാര്‍ട്ടി ഈ ആവശ്യം മുന്നോട്ടു വച്ചു. സുരക്ഷാ ക്രമീകരണം പാലിക്കാമെങ്കില്‍ ഒറ്റഘട്ടമായി നടത്തുന്നതില്‍ തെറ്റില്ലെന്ന് നിരീക്ഷകര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.. ഇന്ന് ഉച്ചയ്ക്ക് അന്തിമ […]

തെരെഞ്ഞെടുപ്പ് ചൂടിൽ ബംഗാൾ; കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു

  • 14th April 2021
  • 0 Comments

ബം​ഗാളിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ വൻതോതിൽ കൂട്ടംചേരുന്നതാണ് കൊവിഡ് വർദ്ധനവിന്റെ പ്രധാന കാരണമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ പൊതുറാലികളിൽ വൻജനാവലിയാണ് കാണപ്പെടുന്നത്. പശ്ചിമബം​ഗാളിൽ എട്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നാലുഘട്ടം പൂർത്തിയായി അഞ്ചാം ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. വളരെ വിപുലമായ പ്രചാരണ റാലികളാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവ് സംസ്ഥാനത്ത് ഉണ്ടാകുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെയാണെന്ന് പറയാം. ഇന്ത്യയിലെ ഏറ്റവും […]

National News

പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം; വെടി വെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു

  • 10th April 2021
  • 0 Comments

ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം. കുച്ച് ബിഹാറിൽ പോളിങ് സ്റ്റേഷന് മുന്നിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. വോട്ട് ചെയ്യാനെത്തിയവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. തൃണമൂൽ കോൺഗ്രസ്‌, ബി ജെ പി എന്നീ പാർട്ടികൾ നേരിട്ട് ആണ് പല മണ്ഡലങ്ങളിലും ഏറ്റുമുട്ടുന്നതെങ്കിലും ഇടത് – കോൺഗ്രസ്‌ സഖ്യം തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ ശക്തി കാട്ടാനുള്ള ശ്രമത്തിലാണ്. ബി.ജെ.പി സ്ഥാനാർഥി ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. 11 മണിവരെ 16.65 ശതമാനം പോളിങാണ് ബംഗാളിൽ […]

error: Protected Content !!