National News

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; ആകാംക്ഷയോടെ രാജ്യം, മുന്‍തൂക്കം ദ്രൗപദി മുര്‍മൂവിന്

  • 17th July 2022
  • 0 Comments

രാജ്യത്തെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നാളെ. എന്‍ഡിഎ സ്ഥാനാര്‍ഥി ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറായ ദ്രൗപദി മുര്‍മുവിനാണ് വ്യക്തമായ മുന്‍തൂക്കമുള്ളത്. അറുപത് ശതമാനത്തിലധികം വോട്ടുകള്‍ ഇതിനോടകം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം എതിര്‍ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ ആം ആദ്മിയും ഇന്നലെ പിന്തുണ നല്‍കി. ജെ.എം.എം അധ്യക്ഷന്‍ ഹേമന്ദ് സോറനുമായി ഇന്നലെ സിന്‍ഹ കൂടിക്കാഴ്ച നടത്തി. […]

Local News

കുന്ദമംഗലം എ എം എല്‍ പി സ്‌കൂളില്‍ 2022-23 വര്‍ഷത്തെ സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് ആവേശമായി

  • 13th July 2022
  • 0 Comments

കുന്ദമംഗലം എ എം എല്‍ പി സ്‌കൂള്‍ 2022-23 വര്‍ഷത്തെ സ്‌കൂള്‍ ലീഡറായി തത്തമ്മ ചിഹ്നത്തില്‍ മത്സരിച്ച ഫാത്തിമ പി കെ യെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു .ജനാധിപത്യ സംവിധാനത്തില്‍ മൂന്ന് ബൂത്തുകളായി തിരിച്ച് നടന്ന വോട്ടിങ്ങില്‍ 89% പോളിംഗ് നടന്നു. ചിഹ്നവും പേരും അടങ്ങിയ ബാലറ്റ് പേപ്പറും , ബാലറ്റ് പെട്ടിയും ,പോളിംഗ് ഓഫീസറെയും തയ്യാറാക്കി .പത്രിക സമര്‍പ്പണവും സൂക്ഷ്മ പരിശോധനയും നേരത്തെ നടന്നിരുന്നു. ഹുദൈഫഹ് (മത്തന്‍) കൃഷ്ണദേവ് (വീട് )അലി സഹ് വാന്‍ (ബലൂണ്‍ )എന്നിവര്‍ […]

National News

പഞ്ചാബില്‍ ഭരണകക്ഷിയായ എഎപിക്ക് കനത്ത തിരിച്ചടി, യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയെ തകര്‍ത്ത് ബിജെപി

  • 26th June 2022
  • 0 Comments

ഉപതെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ ഭരണകക്ഷിയായ എഎപിയ്ക്ക് തിരിച്ചടി. പാര്‍ട്ടിയുടെ ഏക എംപി സീറ്റ് നഷ്ടമായി. എഎപിയുടെ സിറ്റിങ് സീറ്റായ സങ്‌രൂര്‍ മണ്ഡലത്തില്‍ ശിരോമണി അകാലിദളിന്റെ സിമ്രന്‍ജിത് സിങ് വിജയിച്ചു. ഏഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജയം. മികച്ച വിജയമാണെന്നും സന്തോഷമുണ്ടെന്നും സിമ്രന്‍ജിത് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഉത്തര്‍പ്രദേശിലെ റാംപുര്‍ മണ്ഡലം ബിജെപി കീഴടക്കി. സമാജ്വാദി പാര്‍ട്ടിയുടെ കോട്ടയായ അസംഘഡില്‍ ബിജെപി അട്ടിമറി മുന്നേറ്റം കാഴ്ചവച്ചു. അവസാനം പുറത്തുവന്ന കണക്കു പ്രകാരം, ബിജെപിയുടെ ദിനേഷ് ലാല്‍ യാദവ് നിരാഹുവ 15,000വോട്ടിന് […]

Kerala News

രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമി ആരാകും? രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്, 21ന് ഫലപ്രഖ്യാപനം

രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. പതിനാറാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണ്‍ 15-ന് പുറത്തിറക്കും. ജൂലൈ 21-ന് വോട്ടെണ്ണും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 29 നാണ്. സൂക്ഷ്മപരിശോധന ജൂലൈ 2 നായിരിക്കും. നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാര്‍ഥിയെ 50 പേര്‍ നിര്‍ദേശിക്കണം, 50 പേര്‍ പിന്തുണയ്ക്കണം. 4,033 എംഎല്‍എമാരും 776 എംപിമാരുമാണ് (ആകെ 4,809 വോട്ടര്‍മാര്‍) രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക. ഒരു […]

Kerala News

ക്യാമ്പ് ചെയ്ത് പ്രചരണത്തിന് മുഖ്യമന്ത്രി,പോരാട്ടം മുറുകി തൃക്കാക്കര; പരസ്യപ്രചാരണത്തിന് ഒരാഴ്ച മാത്രം

തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി മുഖ്യമന്ത്രി പിണറായി വിജയൻ . ഇനിയുള്ള ആറ് ദിവസം മണ്ഡലത്തിലെ റാലികളിലും പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നാലാം മുന്നണി ആർക്കും പിന്തുണ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ LDF, UDF, NDA സ്ഥാനാർത്ഥികൾക്കെല്ലാം ജനക്ഷേമ സഖ്യത്തിന്‍റെ വോട്ടിൽ പ്രതീക്ഷ ഉണ്ട്. ഇതിനിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ UDF സ്ഥാനാർഥി ഉമാ തോമസിന്‍റെ നാമനിർദേശ പത്രിക തളളണം എന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർഥിയായ സി.പി. ദിലീപ് നായർ സമർപ്പിച്ച […]

Kerala News

42 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് മേയ് 17ന്

  • 13th April 2022
  • 0 Comments

സംസ്ഥാനത്ത് അംഗങ്ങളുടെയും കൗൺസിലർമാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാർഡുകളിൽ മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ഏപ്രിൽ 20ന് പുറപ്പെടുവിക്കും. 20 മുതൽ 27 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 28ന് നടത്തും. ഏപ്രിൽ 30 വരെ പത്രിക പിൻവലിക്കാം. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 മണി വരെ. വോട്ടെണ്ണൽ മെയ് 18ന് രാവിലെ 10 മണിക്ക് ആരംഭിക്കും. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ […]

National News

എക്കാലവും ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയുമെന്ന് ബിജെപി തെളിയിച്ചു; അതൃപ്തി വ്യക്തമാക്കി ആനന്ദ് പട്‌വര്‍ധന്‍

  • 11th March 2022
  • 0 Comments

അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്റെ അതൃപ്തി വ്യക്തമാക്കി പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ധന്‍. ജനങ്ങളെ എന്നും വിഡ്ഢികളാക്കാന്‍ കഴിയുമെന്ന് ബി.ജെ.പി തെളിയിച്ചുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ജനങ്ങളെ എക്കാലവും വിഡ്ഢികളാക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി തെളിയിച്ചുകൊണ്ടിരിക്കുന്നതായി ഞാന്‍ കരുതുന്നു,’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fanandpatwardhan.docu%2Fposts%2F10159414310650033&show_text=true&width=500 തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പി അധികാരം നിലനിര്‍ത്തുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ക്ഷീണം സംഭവിച്ചെങ്കിലും, ഗോവയടക്കമുള്ള സംസ്ഥാനങ്ങളില്‍ മികച്ച മുന്നേറ്റമാണ് പാര്‍ട്ടി നടത്തിയത്. ഉത്തര്‍പ്രദേശിലെ 403 […]

National News

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി; യോഗം ചേരാനുറച്ച് കോണ്‍ഗ്രസിലെ ജി-23 നേതാക്കള്‍

  • 11th March 2022
  • 0 Comments

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വിയേറ്റുവാങ്ങിയതിനു പിന്നാലെ അസ്വസ്ഥരായി ജി-23 നേതാക്കള്‍. അടുത്ത 48 മണിക്കൂറിനുള്ളില്‍ ജി-23 നേതാക്കള്‍ യോഗം ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ”നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങളിലും കോണ്‍ഗ്രസിന്റെ പെട്ടന്നുള്ള തകര്‍ച്ചയിലും ജി-23 നേതാക്കള്‍ അസ്വസ്ഥരാണ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ നേതാക്കള്‍ യോഗം ചേരും,” പേര് വെളിപ്പെടുത്താതെ ഒരു നേതാവ് പ്രതികരിച്ചു. മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.അധികാരത്തില്‍ ഉണ്ടായിരുന്ന പഞ്ചാബിലും പാര്‍ട്ടി ദയനീയമായാണ് പരാജയപ്പെട്ടത്. […]

National News

അരനൂറ്റാണ്ടിലധികം രാജ്യം ഭരിച്ച പാര്‍ട്ടി,തന്ത്രങ്ങളൊന്നും ഫലം കണ്ടില്ല,ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുൽ,തോൽവിയിൽ പഠിക്കും

  • 10th March 2022
  • 0 Comments

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ഏറ്റവുമധികം കാലം ഇന്ത്യ ഭരിച്ച, ഏറ്റവുമധികം സംസ്ഥാനങ്ങളിൽ അധികാരമുണ്ടായിരുന്ന കോൺഗ്രസ്, ഇന്ന് അതിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെയാണ് അഭിമുഖീകരിക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിൽ കോൺഗ്രസിന് അധികാരമുണ്ടായിരുന്നു. ഗോവയിലെയും മണിപ്പൂരിലെയും ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. എന്നാൽ ഇന്നത്തെ ഫലം വന്നതോടെ കോൺഗ്രസ് പഞ്ചാബിൽ അടിതെറ്റി വീണു. ഗോവയിലും മണിപ്പൂരിലും ഉണ്ടായിരുന്ന സ്വാധീനം […]

National News

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന്;യുപിയില്‍ ഏഴ് ഘട്ടം, വോട്ടെണ്ണല്‍ മാര്‍ച്ച് 10ന്‌

  • 8th January 2022
  • 0 Comments

ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തും. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന് നടക്കും ഉത്തർപ്രദേശിൽ ഒന്നാം ഘട്ടം ഫെബ്രുവരി പത്തിനും. ഫെബ്രുവരി 14ന് രണ്ടാം ഘട്ടവും നടക്കും. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിലും ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ‌ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി 20നാണ്. മണിപ്പൂരിൽ ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ്. ഉത്തർപ്രദേശിൽ അവസാനഘട്ട വോട്ടെടുപ്പ് മാർച്ച് ഏഴിന്..

error: Protected Content !!