National News

ചരിത്രം കുറിച്ച് നാഗാലാൻഡ്;ആദ്യമായി 2 വനിതാ സ്ഥാനാർത്ഥികൾക്ക് വിജയം

  • 2nd March 2023
  • 0 Comments

നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര നിമിഷം.നാഗാലാൻഡ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ എംഎൽഎമാരയി സൽഹൂതുവോനുവോ ക്രൂസെയും, ഹെകാനി ജഖാലുവും. സംസ്ഥാന പദവി ലഭിച്ചിട്ട് 60 വര്‍ഷമായിട്ടും ഇതുവരെ ഒരൊറ്റ വനിതാ എംഎല്‍എ പോലുമില്ലാത്ത സംസ്ഥാനമാണ് നാഗാലാന്‍ഡ്.രണ്ട് സ്ഥാനാർത്ഥികളും ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയിൽ (എൻഡിപിപി) നിന്നുള്ളവരാണ്. വെസ്റ്റേൺ അംഗമി എസിയിൽ നിന്ന് സൽഹൗതുവോനുവോ ക്രൂസ് വിജയിച്ചപ്പോൾ ദിമാപൂർ-III മണ്ഡലങ്ങളിൽ ഹെകാനി ജഖാലു വിജയിച്ചു.

National News

ത്രിപുരയിൽ സിപിഎമ്മും കോൺഗ്രസും അടിപതറി;വീണ്ടും താമരത്തിളക്കം സഖ്യത്തിന്റെ ഗുണം നേടി കോൺഗ്രസ്

  • 2nd March 2023
  • 0 Comments

ത്രിപുരയിൽ തുടർച്ചയായ രണ്ടാം വട്ടവും ബിജെപി അധികാരത്തിലേക്ക്.കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ, 30 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസുമായി കൈകോർത്ത സിപിഎമ്മിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റു. ഐപിഎഫ്ടി എന്ന എൻഡിഎ സഖ്യകക്ഷിയുടെ കോട്ടകൾ കീഴടക്കി തിപ്ര മോത പാർടി ആദ്യ തെരഞ്ഞെടുപ്പ് ചരിത്ര മുന്നേറ്റമാക്കി മാറ്റി.സംസ്ഥാനത്ത് തിരിച്ചുവരവിനായി കോൺഗ്രസുമായി കൈകോർത്ത സിപിഎമ്മിന് കനത്ത തിരിച്ചടിയേറ്റു. മുൻപ് 60 സീറ്റിൽ മത്സരിച്ച ഇടതുപക്ഷം ഇക്കുറി 17 ഓളം സീറ്റുകൾ […]

Local News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്;എൽഡിഎഫിന്റെ മാധവൻ പ്രസിഡന്റ്

  • 25th February 2023
  • 0 Comments

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പിൽ ഒരംഗം ചെയ്ത വോട്ട് അസാധുവായതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് നറുക്കെടുപ്പിലൂടെ മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.നേരത്തെ യു ഡി എഫ് ന്റെ ബാബു നെല്ലൂളിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുന്നണി ധാരണപ്രകാരം അദ്ദേഹം രാജിവച്ചതിനെ തുടർന്ന് അരിയിൽ അലവിയെ(മുസ്ലീം ലീഗ്) പ്രസിഡണ്ടു് സ്ഥാനാർത്ഥിയായി യു.ഡി.എഫ് നേതൃയോഗം പ്രഖ്യാപിച്ചിരുന്നു,ബ്ലോക്ക് പഞ്ചായത്തിൽ ആകെ 19 അംഗങ്ങൾ ആണുള്ളത് 10 യു ഡി എഫ് അംഗങ്ങളും 9 എൽ […]

National

ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

  • 18th January 2023
  • 0 Comments

ദില്ലി : ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് 2 നാകും മൂന്നിടത്തും വോട്ടെണ്ണലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിൽ ലക്ഷ ദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചു. ഫെബ്രുവരി 27 നാകും […]

National

​ഗുജറാത്ത് തെരഞ്ഞെടുപ്പ്; താരപ്രചാരകരുടെ പട്ടികയുമായി ബിജെപി, 7 സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്

  • 12th November 2022
  • 0 Comments

ദില്ലി: ​ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുകയാണ്. പ്രചരണത്തിന് താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ​യോ​ഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബിജെപി മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ തുടങ്ങി 40 പേരുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. അതേ സമയം കോൺ​ഗ്രസ് 7 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ചു. കോൺ​ഗ്രസ് താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രചാരണത്തിലെങ്കിലും ഇംപാക്റ്റ് ​ഗുജറാത്തിൽ ഉണ്ടാക്കിയിരുന്നെങ്കിലെന്ന് കോൺ​ഗ്രസ് പ്രവർത്തകരെങ്കിലും ആ​ഗ്രഹിക്കുന്നുണ്ടാകും. കാരണം ബിജെപിയുമായും ആം ആദ്മി പാർട്ടിയുമായും താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴും ഏതെങ്കിലും തരത്തിലുളള, കേന്ദ്രനേതാക്കൾ എത്തുകയോ […]

Local

കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി തെരെഞ്ഞെടുപ്പ് നവംബർ 12 ന്; പോരാട്ട ചൂടിൽ ഇകെ – എപി വിഭാഗങ്ങൾ

  • 6th November 2022
  • 0 Comments

കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഹത് കമ്മിറ്റി ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് നവംബർ 12 ന് നടത്തും. രാവിലെ 8 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ കുന്ദമംഗലം എഎംഎൽപി സ്കൂളിൽ വെച്ചാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് ബൂത്തുകളിലായി മൂന്ന് വീതം കൗണ്ടറുകളാണ് വോട്ട് ചെയ്യാൻ ഉണ്ടാവുക. മൂന്ന് മണിക്ക് ശേഷം വോട്ടെണ്ണൽ ആരംഭിക്കുകയും ആറുമണിക്കുള്ളിൽ ഫല പ്രഖ്യാപ്പിക്കുകയും ചെയ്യും. ഇകെ-എപി വിഭാഗങ്ങളിലായി 15 പേർ വീതം ആകെ 30 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. സ്വാതന്ത്രരായിട്ട് ആരും തന്നെ മത്സരിക്കുന്നില്ല […]

National

ലോക്‌സഭാ-നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ ഡിസംബർ 5ന്

  • 5th November 2022
  • 0 Comments

അഞ്ച് സംസ്ഥാന നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒഡീഷ, രാജസ്ഥാൻ, ബിഹാർ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഡിസംബർ 5 നാണ് ഉപതിരഞ്ഞെടുപ്പ്. സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതേ ദിവസം നടക്കും. ഒഡീഷയിലെ പദ്മപൂർ, രാജസ്ഥാനിലെ സർദാർഷഹർ, ബിഹാറിലെ കുർഹാനി, ഛത്തീസ്ഗഡിലെ ഭാനുപ്രതാപൂർ, ഉത്തർപ്രദേശിലെ രാംപൂർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ ഗസറ്റ് വിജ്ഞാപനം നവംബർ […]

Kerala

‘കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂർ വരട്ടെ’; പുതുപ്പള്ളിയിൽ പ്രമേയം പാസാക്കി തരൂർ അനുകൂലകർ

  • 9th October 2022
  • 0 Comments

കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്ന ആവിശ്യവുമായ് പുതുപ്പള്ളിയിൽ തരൂർ അനുകൂല പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്തുകളിലാണ് പ്രമേയം പാസാക്കിയത്. ഡിസിസിയ്ക്കും എഐസിസിക്കും കെ പി സിസിക്കും പ്രമേയം അയച്ചു. പാലായിലെ തരൂർ അനുകൂല ഫ്ളക്സിന് പിന്നാലെയാണ് പുതുപ്പള്ളിയിലെ പ്രമേയം. കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിരുന്നത്. എന്നാൽ ആരുടെയും പേര് ചേർത്തല്ല പോസ്റ്ററുകൾ ഇറങ്ങിയിരിക്കുന്നത്. പിന്നാലെ എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് […]

Kerala News

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്;ഭരണം നിലനിർത്തി എൽഡിഎഫ്,നില മെച്ചപ്പെടുത്തി യുഡിഎഫ്

  • 22nd August 2022
  • 0 Comments

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തി എൽഡിഎഫ്.മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ നടന്നത് .പൊതുതിരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിംഗ്.ഇത്തവണ തപാൽ വോട്ടില്ല. ആകെയുള്ള 38811 വോട്ടർമാരിൽ 32837 പേരാണ് വോട്ട് ചെയ്തത്. 35 വാർഡുകളിലുമായി 111സ്ഥാനാർഥികളാണ് ജനവിധി തേടിയത്. കോവിഡ് സ്‌പെഷൽ പോസ്റ്റൽ ബാലറ്റിനും ആരും അപേക്ഷിച്ചില്ല. അതിനാൽ പോസ്റ്റൽ ബാലറ്റ് എണ്ണാതെ നേരിട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണലിലേക്കാണ് കടന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ നടക്കുന്നത്. രണ്ട് റൗണ്ടുകൾ പൂർത്തിയായപ്പോൾ എൽ.ഡി.എഫ് 21 […]

National News

ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു, മുന്‍തൂക്കം ദ്രൗപതി മുര്‍മുവിന്

  • 18th July 2022
  • 0 Comments

ഇന്ത്യയുടെ 15- ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 10 മണിയോടെ പാര്‍ലമെന്റില്‍ ആരംഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. എംപിമാരും എംഎല്‍എമാരുമടക്കം 4,809 പേരാണ് വോട്ട് ചെയ്യുക. പാര്‍ലമെന്റിലെ 63-ാം നമ്പര്‍ മുറിയാണ് പോളിംഗിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച ദ്രൗപതി മുര്‍മു വിജയം ഉറപ്പാക്കിയിട്ടുണ്ട്, അതായത് 6.61 ലക്ഷത്തിന് മുകളില്‍ വോട്ട് മൂല്യം. […]

error: Protected Content !!